May 23, 2026
  • May 23, 2026
Breaking News
  • Home
  • Uncategorized
  • ‘പാർട്ടി കമ്മിറ്റികളിലെ വിമർശനങ്ങൾ സ്വാഭാവികം; തെറ്റ് തിരുത്തൽ നടപടി ക്രമത്തിൻ്റെ ഭാഗം’; EP ജയരാജൻ

‘പാർട്ടി കമ്മിറ്റികളിലെ വിമർശനങ്ങൾ സ്വാഭാവികം; തെറ്റ് തിരുത്തൽ നടപടി ക്രമത്തിൻ്റെ ഭാഗം’; EP ജയരാജൻ

By on May 23, 2026 0 38 Views
Share

e p jayarajan

പാർട്ടി കമ്മിറ്റികളിലെ വിമർശനങ്ങൾ സ്വാഭാവികമെന്ന് സിപിഐഎം നേതാവ് ഇപി ജയരാജൻ. പാർട്ടിയിൽ ചർച്ചകൾ ഉണ്ടാകും. വിമർശനങ്ങൾ കണ്ടിട്ടില്ലെന്ന് ഇപി ജയരാജൻ‌ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പല വാർത്തകളും വരും. വിമർശനങ്ങൾ സമൂഹ മാധ്യമ സൃഷ്ടിയാണ്. പുറത്ത് വരുന്നത് ഊഹാപോഹങ്ങൾ മാത്രമാണ്. തെറ്റ് തിരുത്തൽ പാർട്ടി നടപടി ക്രമത്തിൻ്റെ ഭാഗമാമെന്ന് ഇപി ജയരാജൻ.

അതേസമയം, തിരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യുന്ന സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഡൽഹിയിൽ തുടരുകയാണ്. ഇന്ന് കൂടുതൽ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ചർച്ചകളിൽ പങ്കെടുക്കും. വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് കേസിലെ പുനരന്വേഷണത്തിലും ഇപി ജയരാജൻ പ്രതികരിച്ചു. കൂത്തുപറമ്പിൽ 6 പേരെ വെടിച്ച് കൊന്നതിനേക്കാൾ വലുതല്ല ഇതൊന്നുമെന്ന് അദേഹം പറഞ്ഞു. ഞങ്ങൾ ഭയപ്പെടില്ല. ഞങ്ങളെ പിന്തിരിപ്പിക്കാൻ കഴിയും എന്ന് കരുതരുതെന്ന് അദേഹം കൂട്ടിച്ചേർത്തും.

റെയിൽ റദ്ദാക്കിയ സർക്കാർ നടപടിയെ ഇപി ജയരാജൻ പരിഹസിച്ചു. വിഴിഞ്ഞം പോർട്ട്, ഗെയിൽ പൈപ്പ്, വയനാട് തുരങ്ക പാത, ദേശീയ പാത ഉപേക്ഷിക്കരുത് എന്ന് പരിഹാസം. രത്തൻ യു ഖേൽക്കറുടെ നിയമനം അത് ആ പാർ‌ട്ടിയുടെ തീരുമാനമാണെന്നും മുഖ്യമന്ത്രിയുടെ പിഎസ് ആയി ആരെ നിയമിക്കണമെന്ന് അവർക്ക് തീരുമാനിക്കാമെന്ന് ഇപി ജയരാജൻ വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *