July 9, 2026
  • July 9, 2026
Breaking News
  • Home
  • Uncategorized
  • നിയമന വിവാദം; PSC ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം; ഓഫീസിൽ തള്ളിക്കയറി; രണ്ട് സെക്യൂരിറ്റി ജീവനക്കാർക്ക് പരുക്ക്

നിയമന വിവാദം; PSC ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം; ഓഫീസിൽ തള്ളിക്കയറി; രണ്ട് സെക്യൂരിറ്റി ജീവനക്കാർക്ക് പരുക്ക്

By on July 9, 2026 0 37 Views
Share

നിയമന വിവാദം, PSC ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം.യൂത്ത് കോൺഗ്രസ് പ്രവർത്തകർ പി എസ് സി ആസ്ഥാനത്തേക്ക് തള്ളിക്കയറി. പിഎസ്‌സി ചെയർമാനെ തടയാൻ ശ്രമം ഉണ്ടായി. രണ്ട് സെക്യൂരിറ്റി ജീവനക്കാർക്ക് പരുക്ക്. രാജേഷ് അനിൽകുമാർ എന്നവർക്കാണ് പരുക്കേറ്റത്. പ്രതിഷേധം തടയുന്നതിൽ പൊലീസിന് വീഴ്ച. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടയാൻ പൊലീസ് ഉണ്ടായിരുന്നില്ല.

620 ഓളം വരുന്ന പരീക്ഷ പേപ്പറുകൾ കത്തിച്ചു കളയാൻ ചെയർമാൻ ഉത്തരവിട്ടു. കേട്ടുകേൾവിയില്ലാത്ത തീരുമാനം. തെളിവു നശിപ്പിക്കുന്നതിന് വേണ്ടിയാണ് തീരുമാനം. വിവരാവകാശ നിയമപ്രകാരം ചോദിച്ചാൽപോലും ഉത്തര കടലാസുകൾ കൊടുക്കാത്ത സാഹചര്യമുണ്ട്. വിചിത്രമായ സംഭവം. കേരളത്തിലെ യുവാക്കളെ വെല്ലുവിളിക്കുന്ന സംഭവമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *