July 10, 2026
  • July 10, 2026
Breaking News
  • Home
  • Uncategorized
  • അതിവേഗം പായുമോ? ഇ ശ്രീധരന്റെ പ്രൊപ്പോസലില്‍ വിദഗ്ധ സമിതിയുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

അതിവേഗം പായുമോ? ഇ ശ്രീധരന്റെ പ്രൊപ്പോസലില്‍ വിദഗ്ധ സമിതിയുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

By on July 10, 2026 0 23 Views
Share

e sreedharan

മെട്രോമാന്‍ ഇ ശ്രീധരന്‍ മുന്നോട്ടുവെച്ച അതിവേഗ റെയില്‍ പദ്ധതിയില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച. വിദഗ്ധ സമിതിയുമായി മുഖ്യമന്ത്രി വി ഡി സതീശന്‍ കൂടിക്കാഴ്ച നടത്തും. രാവിലെ 9 മണിക്കാണ് കൂടിക്കാഴ്ച. വിദഗ്ധ സമതിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പരിശോധിക്കും.

വിദഗ്ധ സമിതി അന്തിമ റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. ഇ ശ്രീധരന്‍ നേരത്തെ പ്രാഥമിക റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു.
നിര്‍മ്മാണ ചിലവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.

അതേസമയം, അതിവേഗ റെയില്‍ പദ്ധതി ഡിഎംആര്‍സിയെ ഏല്‍പ്പിക്കണമെന്നാണ് മെട്രോമാന്‍ ഇ ശ്രീധരന്‍ മുന്നോട്ട് വെക്കുന്ന നിര്‍ദേശം. ഡിഎംആര്‍സിയെ ഏല്‍പ്പിച്ചാല്‍ കൊച്ചി മെട്രോ മാതൃകയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കും. രൂപകല്‍പ്പന, നിര്‍മാണം, കമ്മീഷനിംഗ് എന്നിവയെല്ലാം ഡിഎംആര്‍സി ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെലവ് വര്‍ധനവില്ലാതെ നിശ്ചിത സമയത്തിനുള്ളിലോ അതിനുമുമ്പൊ പദ്ധതി പൂര്‍ത്തിയാക്കാം. കേരള ഹൈസ്പീഡ് റെയിലിന്റെ ഗുണങ്ങള്‍ എണ്ണി പറഞ്ഞായിരുന്നു ഇ ശ്രീധരന്റെ ആവശ്യം. ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിക്ക് സര്‍ക്കാര്‍ ഉപസമിതി പച്ചക്കൊടി കാണിച്ചേക്കും. റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സര്‍ക്കാരിന് സമര്‍പ്പിക്കും.

Leave a comment

Your email address will not be published. Required fields are marked *