July 11, 2026
  • July 11, 2026
Breaking News
  • Home
  • Uncategorized
  • കേരള ഇലക്ടിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസേർസ് അസോസിയേഷൻ (KEWSA) തലശ്ശേരി യൂണിറ്റും കെ.എം എൻറർപ്രൈസസ് ചേനാടവും സംയുക്താഭിമുഖ്യത്തിൽ ഓപ്പറേഷൻ തൂഫാന് ഐക്യദാർഡ്യം പ്രഖ്യാപിച്ചും

കേരള ഇലക്ടിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസേർസ് അസോസിയേഷൻ (KEWSA) തലശ്ശേരി യൂണിറ്റും കെ.എം എൻറർപ്രൈസസ് ചേനാടവും സംയുക്താഭിമുഖ്യത്തിൽ ഓപ്പറേഷൻ തൂഫാന് ഐക്യദാർഡ്യം പ്രഖ്യാപിച്ചും

By on July 11, 2026 0 48 Views
Share

കേരള ഇലക്ടിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസേർസ് അസോസിയേഷൻ (KEWSA) തലശ്ശേരി യൂണിറ്റും കെ.എം എൻറർപ്രൈസസ് ചേനാടവും സംയുക്താഭിമുഖ്യത്തിൽ ഓപ്പറേഷൻ തൂഫാന് ഐക്യദാർഡ്യം പ്രഖ്യാപിച്ചും വേൾഡ് കപ്പ് ഫുട്ബോൾ ആവേശത്തോടൊപ്പവും ചേർന്ന് എരഞ്ഞോളിപ്പാലത്തിനടുത്തുള്ള ഗ്രീൻ ഫീൽഡ് ടർഫിൽ വച്ച് പെനാൽട്ടി ഷൂട്ടൗട്ട് മത്സരം നടത്തി. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം തലശ്ശേരി പോലീസ്‌സ്റ്റേഷൻ എസ്.ഐ. .പി. പ്രസാദ് നടത്തി. യൂണിറ്റ് പ്രസിഡണ്ട് സി. സജീവൻ പരിപാടിയിൽ അദ്ധ്യക്ഷതവഹിച്ചു. യൂണിറ്റ് സെക്രട്ടറി രാഹുൽ.എ. സ്വാഗതമാശംസിച്ചു. സംസ്ഥാന പ്രസിഡണ്ട് രാഗേഷ്.പി.വി. ഷൂട്ടൗട്ട് മത്സരത്തിൽ വിജയികളായ കെ.എം. എന്റർപ്രൈസസ് സ്റ്റാഫ് അവന്യൂ , തലശ്ശേരി യൂണിറ്റ് മെമ്പർ പി.സുനിൽ . വനിതാ കൂട്ടായ്മ അംഗം ശ്രീമതി ഷജിമ
തുടങ്ങിയവർക്ക് സമ്മാനദാനം നിർവ്വഹിച്ചു. KEWSA കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.സുമേഷ്, കെ.എം എന്റർപ്രൈസസ് ഉടമ മഹേഷ് തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യൂണിറ്റ് വൈസ് പ്രസിഡണ്ട്ശ്രീ ജി.വി. നിർമ്മൽ പരിപാടിക്ക് നന്ദിപ്രകാശനം നടത്തി. തുടർന്ന് എക്സിക്യൂട്ടീവ് മെമ്പർമാരും യൂണിറ്റ് മെമ്പർമാരും തമ്മിലുള്ള ഫുട്ബോൾ മത്സരവും യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം പി.പ്രകാശൻ, ജി.വി. നിർമ്മൽ, യൂണിറ്റ് മെമ്പർ എം. അശോകൻ തുടങ്ങിയവരുടെ ഗാനവും ഉണ്ടായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *