March 1, 2026
  • March 1, 2026
Breaking News
  • Home
  • Uncategorized
  • ശമ്ബളം കൈയ്യില്‍ കിട്ടുന്നത് കുറയും; പിഎഫ്, ഗ്രാറ്റുവിറ്റി കൂടും, പുതിയ തൊഴില്‍ ചട്ടം ഇങ്ങനെ

ശമ്ബളം കൈയ്യില്‍ കിട്ടുന്നത് കുറയും; പിഎഫ്, ഗ്രാറ്റുവിറ്റി കൂടും, പുതിയ തൊഴില്‍ ചട്ടം ഇങ്ങനെ

By editor on November 22, 2025
0 43 Views
Share

ന്യൂഡല്‍ഹി: പുതിയ തൊഴില്‍ ചട്ടം രാജ്യത്ത് നിലവില്‍ വന്നു. ഇതിന്റെ വിജ്ഞാപനം അടുത്ത ഒന്നര മാസത്തിനകം പുറത്തിറക്കും.

ഇതുപ്രകാരം കൈയ്യില്‍ കിട്ടുന്ന ശമ്ബളം കുറയുമെന്നാണ് വിവരം. അതേസമയം, പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി എന്നിവ ഉയരും. ഒരു ജീവനക്കരന് വേണ്ടി കമ്ബനി നീക്കിവെക്കുന്ന തുകയുടെ പകുതി അടിസ്ഥാന ശമ്ബളമാക്കണം എന്ന നിര്‍ദേശമാണ് ഇതിന് കാരണം.

 

അടിസ്ഥാന ശമ്ബളം കണക്കാക്കിയാണ് പ്രൊവിഡന്റ് ഫണ്ടിലേക്ക് എത്ര തുക ഓരോ മാസം അടയ്ക്കണം എന്ന് തീരുമാനിക്കുക. ഗ്രാറ്റുവിറ്റി കണക്കാക്കുന്നതും അടിസ്ഥാന ശമ്ബളം കൂടി പരിശോധിച്ചാണ്. അടിസ്ഥാന ശമ്ബളം കൂടുമ്ബോള്‍ പിഎഫും ഗ്രാറ്റുവിറ്റിയും ഉയരും. എന്നാല്‍ ഇതിന് അനുസരിച്ച്‌ പ്രതിമാസ ശമ്ബളമായി കൈയ്യില്‍ കിട്ടുന്ന തുക കുറയുകയും ചെയ്യും.

 

ഓരോ മാസവും തൊഴിലാളിയും തൊഴിലുടമയും നിശ്ചിത തുക വീതം പിഎഫില്‍ അടയ്‌ക്കേണ്ടതുണ്ട്. അടിസ്ഥാന ശമ്ബളത്തിന്റെ 12 ശതമാനമാണ് നിലവില്‍ അടയ്ക്കുന്നത്. തൊഴിലാളിയുടെ മുഴുവന് തുക എഫിലേക്ക് എത്തും. എന്നാല്‍ തൊഴില്‍ ഉടമ അടയ്ക്കുന്നതിന്റെ എട്ട് ശതമാനം പിഎഫിലെ പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റും. പിഎഫും പിഎഫ് പെന്‍ഷനും ഗ്രാറ്റുവിറ്റിയുമെല്ലാം റിട്ടയര്‍മെന്റ് കാലത്തെ സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണ്.

 

അടിസ്ഥാന ശമ്ബളം കുറച്ചും മറ്റ് ആനുകൂല്യങ്ങള്‍ കൂട്ടിയിലുമാണ് മിക്ക കമ്ബനികളും പിഎഫിലേക്ക് പ്രതിമാസം അടയ്‌ക്കേണ്ട തുക കുറയ്ക്കാന്‍ തന്ത്രം മെനയുന്നത്. എന്നാല്‍ ഈ നീക്കം ഇനി നടക്കില്ല. അടിസ്ഥാന ശമ്ബളം സിടിസിയുടെ പകുതി വേണം എന്ന ചട്ടം പാലിക്കേണ്ടി വരും. അതായത്, അടിസ്ഥാന ശമ്ബളം ഉയര്‍ത്തണം. അടിസ്ഥാന ശമ്ബളം ഉയര്‍ത്തിയാല്‍ പിഎഫും ഗ്രാറ്റുവിറ്റിയും ഉയരും.

 

ഗ്രാറ്റുവിറ്റി യോഗ്യതയില്‍ മാറ്റം

 

കരാര്‍ ജോലിക്കാര്‍ക്ക് ഗ്രാറ്റുവിറ്റി കിട്ടാനുള്ള യോഗ്യത ഒരു വര്‍ഷമാക്കി ചുരുക്കി. നേരത്തെ അഞ്ച് വര്‍ഷം തുടര്‍ച്ചയായ സര്‍വീസുള്ള വ്യക്തികള്‍ക്കായിരുന്നു ഗ്രാറ്റുവിറ്റി കിട്ടുക. ഒരു വര്‍ഷമാക്കി കുറച്ചത് കരാര്‍ ജോലിക്കാര്‍ക്ക് ആശ്വാസമാണ്. മാത്രമല്ല, സ്ഥിരം ജോലിക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും കരാര്‍ ജോലിക്കാര്‍ക്കും നല്‍കണമെന്നു പുതിയ നിയമം നിര്‍ദേശിക്കുന്നു.

 

ഫാക്ടറികള്‍, ഖനികള്‍, എണ്ണ പാടങ്ങള്‍, തുറമുഖം, റെയില്‍വെ എന്നിവിടങ്ങളിലെല്ലാം ജോലി ചെയ്യുന്നവര്‍ക്ക് ഗ്രാറ്റുവിറ്റി കിട്ടും. അടിസ്ഥാന ശമ്ബളവും ഡിഎയും ചേര്‍ത്തുള്ള സംഖ്യ നോക്കിയാണ് ഗ്രാറ്റുവിറ്റി കണക്കാക്കുക. ഒരു മാസം ശരാശരി ജോലി ചെയ്യുന്ന 26 ദിവസം, ഒരു വര്‍ഷത്തെ സേവനത്തിന് 15 ദിവസത്തെ ശമ്ബളം എന്നിവയും ഇതോടൊപ്പം പരിശോധിക്കും. അഞ്ച് വര്‍ഷം ജോലി ചെയ്ത വ്യക്തിക്ക് അടിസ്ഥാന ശമ്ബളം*15/26* എന്നിങ്ങനെ കണക്കുകൂട്ടിയാണ് ഗ്രാറ്റുവിറ്റി നിശ്ചിക്കുക.

Leave a comment

Your email address will not be published. Required fields are marked *