March 1, 2026
  • March 1, 2026
Breaking News
  • Home
  • Uncategorized
  • തൃശൂരിലെ ജ്വല്ലറിയിലേക്കെത്തിക്കാനായി മുംബൈയില്‍ നിന്ന് കൊണ്ടുവന്നത് എട്ട് കോടിയുടെ സ്വര്‍ണം, വാളയാറില്‍ രണ്ടുപേര്‍ പിടിയില്‍

തൃശൂരിലെ ജ്വല്ലറിയിലേക്കെത്തിക്കാനായി മുംബൈയില്‍ നിന്ന് കൊണ്ടുവന്നത് എട്ട് കോടിയുടെ സ്വര്‍ണം, വാളയാറില്‍ രണ്ടുപേര്‍ പിടിയില്‍

By editor on December 19, 2025
0 60 Views
Share

പാലക്കാട്: എട്ട് കോടി രുപയോളം വിലമതിക്കുന്ന 8•696 കിലോഗ്രാം സ്വർണവുമായി രണ്ട് യുവാക്കള്‍ പിടിയില്‍.

 

വാളയാറിലെ എക്സൈസ് ചെക്ക് പോസ്റ്റിലാണ് രേഖകള്‍ ഇല്ലാതെ കടത്തി കൊണ്ടുവന്ന സ്വർണം പിടികൂടിയത്.വാഹന പരിശോധനയില്‍ കൊയമ്ബത്തൂരില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസിലെ യാത്രക്കാരില്‍ നിന്നാണ് സ്വർണം പിടി കൂടിയത്. മുoബൈ സ്വദേശികളായ സംകിത്ത് അജയ് ജയിൻ, ഹിദേഷ് ശിവരാം സേലങ്കി എന്നിവരെയാണ് പിടിയിലായത്. തുടർ നടപടികള്‍ക്കായി വാളയാർ എൻഫോഴ്സ്മെന്റ് സ്കോഡ് സ്റ്റേറ്റ് ജിഎസ്ടി ഡിപ്പാർട്ട്മെന്‍റിന് കൈമാറി. തൃശൂരിലെ ഒരു ജ്വല്ലറിയിലേക്കാണ് സ്വർണം കൊണ്ടു പോയിരുന്നതെന്ന് യുവാക്കള്‍ മൊഴി നല്‍കി. മുംബെയില്‍ നിന്നാണ് സ്വർണം കൊണ്ടു വന്നത്. സ്ഥിരം സ്വർണം കടത്തുന്നവരാണ് ഇവരെന്ന് വ്യക്തമായിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *