March 1, 2026
  • March 1, 2026
Breaking News
  • Home
  • Uncategorized
  • രാഹുലിന്റെ അറസ്റ്റ് വിഷയത്തില്‍ ഷാഫി പറമ്ബിലിനെതിരെ ഒളിയമ്ബുമായി സരിൻ; ‘വടകരയില്‍ ഫ്ലാറ്റ് ഉണ്ടോയെന്ന് സ്ഥലം എംപിയോട് ചോദിച്ചറിയിക്കണം’

രാഹുലിന്റെ അറസ്റ്റ് വിഷയത്തില്‍ ഷാഫി പറമ്ബിലിനെതിരെ ഒളിയമ്ബുമായി സരിൻ; ‘വടകരയില്‍ ഫ്ലാറ്റ് ഉണ്ടോയെന്ന് സ്ഥലം എംപിയോട് ചോദിച്ചറിയിക്കണം’

By editor on January 11, 2026
0 41 Views
Share

തിരുവനന്തപുരം: മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ അറസ്റ്റിലായ വിഷയത്തില്‍ ഷാഫി പറമ്ബില്‍ എം പിക്കെതിരെ ഒളിയമ്ബുമായി പി.സരിൻ.

രാഹുല്‍ വടകരയില്‍ ഫ്ലാറ്റുണ്ടെന്ന് പറഞ്ഞുവെന്നും, അങ്ങോട്ട് ചെല്ലണമെന്നും ആവശ്യപ്പെട്ടുവെന്നും മൂന്നാം ബലാത്സംഗക്കേസില്‍ രജിസ്റ്റർ ചെയ്ത എഫ് ഐ ആറില്‍ പറയുന്നു. വടകരയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനു ഫ്ലാറ്റ് ഉള്ളതായി വടകരക്കാർക്ക് ആർക്കെങ്കിലും അറിവുണ്ടോയെന്നും സ്ഥലം എം പിയോട് ചോദിച്ച്‌ ആരെങ്കിലും അറിയിച്ചാലും മതിയെന്നും പി സരിൻ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.

സരിൻ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിന്റെ പൂർണ രൂപം:

 

‘രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ റിമാൻഡ് റിപ്പോർട്ടിൻ്റെ ഭാഗമായുള്ള മൂന്നാമത്തെ FIR മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് വായിക്കുകയായിരുന്നു.

 

പരാതിയുടെ അഞ്ചാം പേജില്‍ ആവലാതിക്കാരി പറയുന്നത് ഇങ്ങനെയാണ്:

 

“വടകരയില്‍ ഫ്ലാറ്റുണ്ടെന്നും മറ്റൊരു ദിവസം വടകരയിലേക്ക് ചെല്ലണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു.”

 

വടകരയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനു ഫ്ലാറ്റ് ഉള്ളതായി വടകരക്കാർക്ക് ആർക്കെങ്കിലും അറിവുണ്ടോ?

 

സ്ഥലം MP യോട് ചോദിച്ച്‌ ആരെങ്കിലും അറിയിച്ചാലും മതി. ഇല്ലെങ്കില്‍,

 

പിന്നെ ചോദിക്കാൻ വരുന്നത് പോലീസായിരിക്കും,

 

കേരളാ പൊലീസ്!’- പി സരിൻ

 

വടകരയിലെ ഫ്ലാറ്റ് വിഷയത്തില്‍ ഡിവൈഎഫ്‌ഐയും പ്രതികരിച്ചു. വടകരയില്‍ ഫ്ലാറ്റുള്ളത് ആർക്കാണെന്നും ആ വഴിയും ഗൗരവമായ അന്വേഷണം നടക്കണമെന്നും പെണ്‍കുട്ടികളെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുക, ക്രൂരമായി ബലാത്സംഗം ചെയ്യുക, ഗർഭഛിദ്രം നടത്തുക, അതിനുള്ള പണം ദുരന്തബാധിതർക്കുള്ള ഫണ്ടില്‍നിന്നുപയോഗിക്കുക തുടങ്ങി എത്രമാത്രം ഹീനമായ കാര്യമാണ് ചെയ്യുന്നതെന്നും വി കെ സനോജ് പ്രതികരിച്ചു. ഇതിനെല്ലാം കോണ്‍ഗ്രസ് നേതൃത്വം കൂട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Leave a comment

Your email address will not be published. Required fields are marked *