May 29, 2026
  • May 29, 2026
Breaking News
  • Home
  • Uncategorized
  • ‘നയരാഹിത്യത്തിന്റെ പ്രഖ്യാപനം;പറയേണ്ടത് പറയാതെയിരുന്നിട്ടുണ്ട്; കേന്ദ്രത്തില്‍ നിന്ന് ചോദിച്ചു വാങ്ങേണ്ട കാര്യങ്ങളില്‍ മൗനം പാലിച്ചു’; പിണറായി വിജയന്‍

‘നയരാഹിത്യത്തിന്റെ പ്രഖ്യാപനം;പറയേണ്ടത് പറയാതെയിരുന്നിട്ടുണ്ട്; കേന്ദ്രത്തില്‍ നിന്ന് ചോദിച്ചു വാങ്ങേണ്ട കാര്യങ്ങളില്‍ മൗനം പാലിച്ചു’; പിണറായി വിജയന്‍

By on May 29, 2026 0 80 Views
Share

pinarayi vijayan

നയപ്രഖ്യാപന പ്രസംഗം, നയരാഹിത്യത്തിന്റെ പ്രഖ്യാപനമെന്ന വിമര്‍ശനവുമായി പ്രതിപക്ഷം. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് സ്വീകരിക്കുന്ന സമീപനവുമായി ബന്ധപ്പെട്ട് കാര്യങ്ങളില്‍ മൗനം പാലിച്ചെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ പറഞ്ഞു. (Pinarayi Vijayan criticizes policy announcement)

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് സ്വീകരിക്കുന്ന സമീപനവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ നയപ്രഖ്യാപനത്തില്‍ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പറയേണ്ടത് പറയാതെ ഇരുന്നിട്ടുണ്ട്. കേന്ദ്രത്തില്‍നിന്ന് ചോദിച്ചു വാങ്ങേണ്ട കുറെ കാര്യങ്ങളുണ്ട്. അതിലെല്ലാം മൗനം പാലിച്ചു. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടതും അവകാശപ്പെട്ടതുമായ കാര്യങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയാക്കി. കൃത്യമായ കാഴ്ചപ്പാടില്ലാത്ത പ്രഖ്യാപനമാണിത്. യുഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രിയില്‍ നിന്ന് ഒളിച്ചോടുന്ന നയപ്രഖ്യാപനം. കേരളത്തിന്റെ വികസനത്തെ പുറകോട്ട് അടിക്കുമോ എന്ന് ആശങ്ക ഉയര്‍ത്തുന്നു. ജനങ്ങള്‍ക്ക് ആശ്വാസകാര്യമായ നടപടികള്‍ തകര്‍ക്കുന്നതിന് ഈ സമീപം ഇടയാക്കുന്നു എന്ന് ആശങ്കയുണ്ട്. എല്ലാ സാമ്പത്തിക ഉത്തരവാദിത്തത്തിില്‍ നിന്നും ഒളിച്ചോടുന്ന സമീപനമാണുണ്ടായത് – അദ്ദേഹം പറഞ്ഞു.

5429 കോടി രൂപ ഖജനാവില്‍ നീക്കിയിരിപ്പ് വച്ചുകൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറങ്ങിയതെന്നും അക്കാര്യം മറച്ചുവച്ചെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്റെ പൊതു കടം കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് അഞ്ച് ശതമാനം കുറഞ്ഞു. കടത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ ആദ്യത്തെ 15 സംസ്ഥാനങ്ങളില്‍ കേരളം ഇല്ല. സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം വരട്ടെ. കൂടുതല്‍ കാര്യങ്ങള്‍ ആ സമയത്ത് വ്യക്തമാക്കാം. ഏത് സാമ്പത്തിക വെല്ലുവിളികളും ഏറ്റെടുക്കാന്‍ പര്യാപ്തമായ ഒരു ഖജനാവ് എന്ന നിലയില്‍ കേരളത്തിന്റെ ഖജനാവ് മാറ്റാനായി. അങ്ങനെ ഒരു ഖജനാവാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കൈമാറിയത്. 5429 കോടി രൂപയുടെ നീക്കിയിരിപ്പോട് കൂടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് ഇറങ്ങിയിട്ടുള്ളത്. അത് മറച്ചുവച്ചു – പിണറായി വിജയന്‍ പറഞ്ഞു.

ധവളപത്രം ഇറക്കുമെന്ന് പറയുന്ന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക സമീപനത്തെ സംബന്ധിച്ച് ഒരു പരാമര്‍ശവും നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പുതുയുഗത്തിലേക്ക് നയിക്കും എന്നാണ് പറയുന്നതെന്നും അതിനുള്ള റൂട്ട് മാപ്പ് നയപ്രഖ്യാപനത്തില്‍ കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു. ലക്ഷ്യം എങ്ങനെ സാധ്യമാക്കുമെന്ന് അവ്യക്തം. പ്രതീക്ഷിച്ച രീതിയിലുള്ള നയപ്രഖ്യാപനം അല്ല വന്നത്. നാടിന്റെ മുഖച്ഛായ മാറ്റുന്നതിനിടയാക്കിയ കുടുംബശ്രീ പോലുള്ള മിഷനുകള്‍ക്കെതിരെ വല്ലാത്ത മൗനം പാലിച്ചു. അതിാരിദ്ര്യമുക്ത സംസ്ഥാനം. അതിന്റെ അടുത്തഘട്ടം നയപ്രഖ്യാപനത്തില്‍ പരാമര്‍ശിച്ചില്ല – അദ്ദേഹം പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *