January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • മത്സരിക്കാൻ പോലും അവസരം കൊടുക്കാത്ത സിപിഎമ്മുകാർ ഈ ചെറിയ കുട്ടിയുടെ മുൻപിൽ തോറ്റിരിക്കുകയാണ്. പ്രതിപക്ഷ രഹിത പഞ്ചായത്താണ് സി. പി എം ലക്ഷ്യം.

മത്സരിക്കാൻ പോലും അവസരം കൊടുക്കാത്ത സിപിഎമ്മുകാർ ഈ ചെറിയ കുട്ടിയുടെ മുൻപിൽ തോറ്റിരിക്കുകയാണ്. പ്രതിപക്ഷ രഹിത പഞ്ചായത്താണ് സി. പി എം ലക്ഷ്യം.

By on November 20, 2025 0 134 Views
Share


തലശ്ശേരി : ജയിച്ചവർ തോറ്റവരെ കളിയാക്കരുത് എന്ന് അസൈൻമെൻറ് എഴുതിയ വിദ്യാർത്ഥിക്കു മുൻപിൽ സി. പി എം തോറ്റിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ എ ലത്തീഫ്. ചൊക്ലി ഗ്രാമപഞ്ചായത്തിൽ കുറ്റിയിൽ പിടിക വാർഡ് 7 ൽ യുഡിഎഫ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ച പി ടി കെ റഫ്ഷാനയെ പാനൂർ ബ്ലോക്കിൽ മേനപ്രം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഉദയൻ മാസ്റ്റർ ചൊക്ലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് വി കെ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ വീട്ടിലെത്തി നോമിനേഷൻ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ഭാവിയിൽ പ്രത്യാഘാതം നേരിടേണ്ടി വരും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അഡ്വ കെ എ ലത്തീഫ്. അസൈൻമെൻറ് എഴുതിയ വിദ്യാർത്ഥിയെ
നിയമസഭാ സ്പീക്കറും വിദ്യാഭ്യാസ മന്ത്രിയും ചേർന്ന് സ്പീക്കറുടെ ചേമ്പറിൽ കൊണ്ടുപോയി ആദരിച്ചിരുന്നു ഇങ്ങനെയായിരിക്കണം നമ്മുടെ തലമുറ എന്നായിരുന്നു പറഞ്ഞത്. എന്നാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തോൽക്കണമെങ്കിൽ മത്സരിക്കാനുള്ള ഒരു അവസരം എങ്കിലും കൊടുക്കണം. ഇവിടെ മത്സരിക്കാൻ പോലും അവസരം കൊടുക്കാത്ത സിപിഎമ്മുകാർ ഈ ചെറിയ കുട്ടിയുടെ മുൻപിൽ തോറ്റിരിക്കുകയാണ്.


സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം പ്രതിപക്ഷ രഹിത പഞ്ചായത്താക്കണമെന്ന് ലക്ഷ്യമാണ് സി പി എമ്മിനുള്ളത്. കഴിഞ്ഞതവണ കെ മുരളീധരൻ പാർലമെൻറിലേക്ക് മത്സരിച്ചപ്പോൾ അദ്ദേഹം ചൊക്ലി ടൗണിലെ ഒരു ബൂത്ത് സന്ദർശിക്കാൻ എത്തിയപ്പോൾ അന്നത്തെ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിലുള്ള ഒരു സംഘം തടഞ്ഞുനിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സൃഷ്ടിച്ച സംഭവം ഉണ്ടായിട്ടുണ്ട്:ഇതുമായി ബന്ധപ്പെട്ട് കേസും നടക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എട്ടാം വാർഡിൽ കെ സി ഷറീന മത്സരിച്ചു വിജയിച്ചിരുന്നു. അവർ യാത്ര പോകുമ്പോൾ വഴിയിൽ നിർത്തി സിപിഎമ്മുകാർ ആക്രമിച്ചിരുന്നു. ഇത് സംബന്ധിച്ച് അവർ പോലീസിൽ പരാതി നൽകിയിരുന്നു. കേസ് മജിസ്ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ദിവസം വിചാരണക്ക് വന്നപ്പോൾ കേസ് ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മുകാർ അവരുടെ കൈയും കാലും പിടിച്ചിട്ടുണ്ട്. എന്നാൽ ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന് ഷെറീന വ്യക്തമാക്കിയിരുന്നു.


ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി മത്സരിക്കുവാനും പ്രവർത്തിക്കുവാനും സ്വാതന്ത്യം നിഷേധിക്കപ്പെടുമ്പോൾ അവിടെ ജനാധിപത്യം തകരുകയാണെന്നും അഡ്വ. സി. ജി അരുൺ വ്യക്തമാക്കി. നെടുമ്പ്രത്ത് തെരഞ്ഞെടുപ്പ് ദിവസം കാലത്ത് നടക്കുന്ന കള്ള വോട്ടും ബൂത്ത് പിടുത്തവും ബീഹാറിനെ പോലും നാണിപ്പിക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചൊക്ലിയിൽ നിഷ്പക്ഷമായി വോട്ട് ചെയ്താൽ പല വാർഡുകളിലും യുഡിഎഫ് ജയിക്കും എന്നും അദ്ദേഹം പറഞ്ഞു,

തന്റെ വീട്ടിലെത്തി ഹൃദയസംബന്ധമായ ചികിത്സയിൽ കഴിയുന്ന തൻ്റെ പിതാവിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നിയമപരമായി മുൻപോട്ട് പോകുമെന്ന് സ്ഥാനാർത്ഥി പി ടി കെ റഫ്ഷാന മാധ്യമങ്ങൾക്ക് മുൻപിൽ പറഞ്ഞു.വാർത്താസമ്മേളനത്തിൽ പി കെ യൂസഫ് മാസ്റ്റർ പി വി മുഹമ്മദ് പി കെ റഫീഖ് എന്നിവരും പങ്കെടുത്തു.

Leave a comment

Your email address will not be published. Required fields are marked *