March 1, 2026
  • March 1, 2026
Breaking News
  • Home
  • Uncategorized
  • 37 വിമാനങ്ങള്‍ റദ്ദാക്കി, തിരുവനന്തപുരത്ത് നിന്ന് ഗള്‍ഫിലേക്കുള്ള 18 സര്‍വീസുകള്‍ റദ്ദാക്കി; സൗദി എയര്‍ലൈൻസ് വിമാനം കോഴിക്കോടെത്തി

37 വിമാനങ്ങള്‍ റദ്ദാക്കി, തിരുവനന്തപുരത്ത് നിന്ന് ഗള്‍ഫിലേക്കുള്ള 18 സര്‍വീസുകള്‍ റദ്ദാക്കി; സൗദി എയര്‍ലൈൻസ് വിമാനം കോഴിക്കോടെത്തി

By on March 1, 2026 0 34 Views
Share

 

തിരുവനന്തപുരം: പശ്ചിമേഷ്യയില്‍ തുടരുന്ന ആശങ്കകള്‍ക്കിടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് പുറപ്പെടേണ്ട 18 വിമാനങ്ങള്‍ റദ്ദാക്കി.

 

തിരുവനന്തപുരത്തേക്ക് എത്തേണ്ട 19 വിമാനങ്ങളും റദ്ദാക്കി. ആകെ 37 വിമാനങ്ങളാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റദ്ദാക്കിയത്. അതേസമയം സൗദി എയർലൈൻസിന്റെ റിയാദ് വിമാനം കോഴിക്കോട് എത്തി. ഗള്‍ഫ് മേഖലയിലെ പ്രശ്നം തുടങ്ങിയ ശേഷം ആദ്യം എത്തുന്ന വിമാനമാണിത്.

 

റദ്ദാക്കിയത് 410 വിമാന സർവീസുകള്‍

സുരക്ഷാ കാരണങ്ങളാല്‍ ശനിയാഴ്ച മാത്രം 410 വിമാന സർവീസുകള്‍ റദ്ദാക്കിയതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. സംഘർഷം തുടരുന്ന സാഹചര്യത്തില്‍ ഞായറാഴ്ച 444 വിമാനങ്ങള്‍ കൂടി റദ്ദാക്കിയേക്കും. മേഖലയിലെ വ്യോമപാതകള്‍ അടച്ചതോടെ ഇന്ത്യയില്‍ നിന്നുള്ള വിമാന സർവീസുകളും പൂർണ്ണമായും തടസപ്പെട്ടിരിക്കുകയാണ്. യുദ്ധം രൂക്ഷമായതോടെ എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ പ്രമുഖ ഇന്ത്യൻ വിമാനക്കമ്ബനികള്‍ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകള്‍ താത്കാലികമായി നിർത്തിവെച്ചു. ഇന്ത്യയില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പാതിവഴിയില്‍ നിന്ന് തിരിച്ചിറക്കി. പശ്ചിമേഷ്യൻ രാജ്യങ്ങളിലൂടെയും പേർഷ്യൻ ഗള്‍ഫ് മേഖലയിലൂടെയുമുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യൻ സിവില്‍ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) കർശന നിർദ്ദേശം നല്‍കി. സിറിയൻ, യെമൻ വ്യോമപാതകള്‍ നേരത്തെ തന്നെ അപകടമേഖലയായി പ്രഖ്യാപിച്ചിരുന്നു.

 

യാത്രക്കാരുടെ ചെലവുകള്‍ വഹിക്കും

 

യുഎഇയിലെ വ്യോമയാന മേഖലയിലെ പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള ശ്രമം തുടരുകയാണ്. ഇതിനിടെ യുഎഇ സിവില്‍ ഏവിയേഷൻ അതോറിറ്റി പ്രധാനപ്പെട്ട ഒരു അറിയിപ്പ് നല്‍കുന്നുണ്ട്. കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇരുപതിനായിരം യാത്രക്കാര്‍ക്ക് ഇത്തരത്തില്‍ സഹായം നല്‍കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് താല്‍ക്കാലിക താമസ സൗകര്യം, ഭക്ഷണം, ലഘുഭക്ഷണം എന്നിവ നല്‍കുന്നതിനൊപ്പം ടിക്കറ്റുകള്‍ വീണ്ടും ബുക്ക് ചെയ്യാനുള്ള നടപടികളും വേഗത്തിലാക്കിയിട്ടുണ്ട്.

 

യുഎഇയിലേക്ക് എത്തിയ യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചു. മറ്റ് രാജ്യങ്ങളിലേക്ക് പോകേണ്ട ട്രാൻസിറ്റ് യാത്രക്കാര്‍ക്ക് താല്‍ക്കാലിക താമസ സൗകര്യവും ഭക്ഷണവും മറ്റും നല്‍കി. സാഹചര്യങ്ങള്‍ അനുകൂലമാകുന്ന മുറയ്ക്ക് വിമാന സർവീസുകള്‍ പുനരാരംഭിക്കുമെന്നും ഇക്കാര്യത്തില്‍ വിമാനത്താവളങ്ങളും എയർലൈനുകളുമായും ബന്ധപ്പെട്ട് വരികയാണെന്നും യാത്രക്കാര്‍ ഔദ്യോഗിക പ്ലാറ്റ്‍ഫോമുകള്‍ പിന്തുടരണമെന്നും വിമാനങ്ങളുടെ സമയമാറ്റത്തെ കുറിച്ച്‌ അറിയാൻ അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു. വിമാനങ്ങള്‍ മറ്റ് വഴികളിലൂടെ തിരിച്ചുവിടാനും മുടങ്ങിയ സർവീസുകള്‍ വേഗത്തില്‍ പുനഃക്രമീകരിക്കാനും ദേശീയ വിമാനക്കമ്ബനികളുമായി ചേർന്ന് അതോറിറ്റി പ്രവർത്തിക്കുന്നുണ്ട്

Leave a comment

Your email address will not be published. Required fields are marked *