July 15, 2026
  • July 15, 2026
Breaking News

‘ഇസ്രയേലും ഇറാനും സമ്പൂർണ വെടിനിർത്തലിന് ധാരണയായി’; ഡോണൾഡ് ട്രംപ്

by on June 24, 2025 0

ഇസ്രയേലും ഇറാനും സമ്പൂർണ വെടിനിർത്തലിന് ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം 24 മണിക്കൂറിനുള്ളിൽ അവസാനിക്കുമെന്നും ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നും ട്രംപ് അറിയിച്ചു. എന്നാൽ ഇറാനും ഇസ്രയേലും വെടിനിർത്തൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വെടിനിർത്തൽ തീരുമാനം മുതിർന്ന ഇറാൻ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനിലേക്ക് ഇസ്രയേലിന്റെ ആക്രമണമുണ്ടായി. ടെഹ്റാനിലും കറാജിലും റാഷ്തിലും വൻ സ്ഫോടനങ്ങൾ ഉണ്ടായി. അതേസമയം ഖത്തറിലെ യുഎസ് സൈനിക താവളത്തിന്...

Read More

വാട്ടർ പ്യൂരിഫയർ ശരിയായി പ്രവർത്തിച്ചില്ല, നഷ്ടപരിഹാരം നൽകണം

by on June 23, 2025 0

കൊച്ചി: പുതിയ വാട്ടർ പ്യൂരിഫയർ വാങ്ങിയത് ഇൻസ്റ്റാൾ ചെയ്തതിലെ അപാകത കാരണം പ്രവർത്തിക്കാതിരുന്നതിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഭിന്നശേഷിക്കാരനും പെയിന്റിംഗ് തൊഴിലാളിയുമായ ആഗസ്റ്റിൻ കെ.എ. യുറേക്ക ഫോക്സിനും ഇൻസ്റ്റലേഷൻ സർവീസ് സെൻററിനും എതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കൊച്ചിയിലെ നന്ദിലത്ത് ജി മാർട്ടിൽ നിന്നാണ് 10200/- രൂപക്ക് യൂറേക്ക ഫോർബ്സ് അക്വാഗാർഡ് ബ്രാൻഡ് വാട്ടർ പ്യൂരിഫയർ വാങ്ങിയത്. ഉൽപ്പന്നം സ്ഥാപിച്ചതിനുശേഷം ഒരിക്കലും ശരിയായി പ്രവർത്തിച്ചില്ല. നിരവധി തവണ എതിർ...

Read More

അഖിലാസ് ഹോളിസ്റ്റിക് ലൈഫ് ഫൌണ്ടേഷൻ അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 നു വിവിധ പരിപാടികൾ സംഘടിപ്പിച്ചു

by on June 23, 2025 0

അഖിലാസ് ഹോളിസ്റ്റിക് ലൈഫ് ഫൌണ്ടേഷൻ അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 നു വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അഖിലാസ് ഹോളിസ്റ്റിക് ലൈഫ് ഫൌണ്ടേഷൻ എന്നത് ഭാരതത്തിൻറെ കല കളെയും ശാസ്ത്രങ്ങളെയും എല്ലാവരിലേക്കും എത്തിക്കുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ പ്ലാറ്റഫോം ആണ് . റെഗുലർ യോഗ,ഫേസ് യോഗ, വൈദിക മാത്‍സ് ,ഭരതനാട്യം എന്നിവ ഓൺലൈൻ ആയും അഖിലം എന്ന പേരിൽ ഓഫ്‌ലൈൻ ക്യാമ്പുകളും സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര യോഗ ദിനത്തിൽ ബ്രിഗേഡ് മീഡോസ് , ബാംഗ്ലൂർ...

Read More

പരാജയത്തിന്റെ ഉത്തരവാദിത്വം പാർട്ടി സെക്രട്ടറിയുടെ തലയില്‍ വെക്കാനുള്ള മുഖ്യമന്ത്രിയുടെ അടവ്; പി വി അൻവർ

by on June 23, 2025 0

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ വരുന്നതിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും സ്ഥാനാര്‍ത്ഥിയും മുന്‍ എംഎല്‍എയുമായ പി വി അന്‍വര്‍. മുഖ്യമന്ത്രി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ ശാസിച്ചെന്ന വാര്‍ത്തയില്‍ അതിശയം തോന്നുന്നില്ലെന്ന് പി വി അന്‍വര്‍ പറഞ്ഞു. ‘ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരുക്കവുമായി ബന്ധപ്പെട്ട് സിപിഐഎം വിളിച്ചു ചേര്‍ത്ത സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളുടെയും യോഗത്തില്‍ മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയെ ശാസിച്ചു എന്ന...

Read More

“നന്ദി മാഷേ ” എം വി ഗോവിന്ദനെതിരെ പരിഹാസ പോസ്റ്റുമായി റെഡ് ആർമി

by on June 23, 2025 0

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ പരിഹാസ പോസ്റ്റുമായി റെഡ് ആർമി ഫേസ്ബുക്ക് ഗ്രൂപ്പ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെയാണ് റെഡ് ആർമി ഗ്രൂപ്പിലെ പോസ്റ്റ്. അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്എസുമായി സഹകരിച്ചു എന്ന എം വി ഗോവിന്ദന്റെ പ്രസ്താവന വിവാദമായിരുന്നു. നേരത്തെ ‘പി ജെ ആർമി’ എന്ന് പേരുള്ള പേജായിരുന്നു റെഡ് ആർമി.അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേർന്ന് സഹകരിച്ചിരുന്നു എന്നായിരുന്നു എം വി ഗോവിന്ദന്റെ പരാമർശം. ഇത് വിവാദമായ പശ്ചാത്തലത്തില്‍ പറഞ്ഞതില്‍ വ്യക്തത വരുത്തി...

Read More

‘ഒരു പരാജയവും അന്തിമമല്ല, സിപിഐഎം ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ നിർത്തി’: വി ശിവൻകുട്ടി

by on June 23, 2025 0

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സിപിഐഎം ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ തന്നെയാണ് നിർത്തിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. ‘നിലമ്പൂരിൽ സിപിഐ (എം) ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ നിർത്തി, പാർട്ടി ചിഹ്നത്തിൽ വോട്ട് തേടി. കോൺഗ്രസിനും ലീഗിനും ദീർഘകാല സ്വാധീനമുള്ള ഒരു സീറ്റിലെ ഫലം മാത്രമാണിത്. ഒരു പരാജയവും അന്തിമമല്ല. മികച്ച പോരാട്ടം നടത്തിയ സഖാവ് എം സ്വരാജിനും ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ’. – വി ശിവൻകുട്ടി...

Read More

‘ഇത്രയും വോട്ട് കിട്ടുന്ന ആളെ തള്ളിക്കളയാൻ പറ്റുമോ’; അൻവറിന്റെ കാര്യം യുഡിഎഫ് ചർച്ചചെയ്യും, സണ്ണി ജോസഫ്

by on June 23, 2025 0

നിലമ്പൂരിൽ പി വി അൻവർ ശക്തി തെളിയിച്ചെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അൻവറിന് സ്വാധീനം ഉണ്ടെന്ന് മണ്ഡലത്തിലെ വോട്ടർമാർ വോട്ട് ചെയ്‌ത്‌ തെളിയിച്ചു. കഴിഞ്ഞ 9 വർഷക്കാലം അദ്ദേഹം അവിടെ എംഎൽഎ ആയിരുന്നു. അതുകൊണ്ടുതന്നെ അൻവർ ഫാക്ടർ അവിടെ ഉണ്ടായിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. അൻവറിനെ ആരും കൂട്ടാതെ ഇരുന്നതല്ല, കൂടാതെ ഇരുന്നതാണ്. ഇത്രയും വോട്ടുകൾ കിട്ടുന്ന അൻവറിന്റെ സാന്നിധ്യം തള്ളിക്കളയാനാവില്ല. അൻവറിനെ യുഡിഎഫിൽ എടുക്കുമോ എന്ന കാര്യം പിന്നീട് ചർച്ച ചെയ്യും, അത്...

Read More

സ്ത്രീധന പീഡനം; ഉത്തർപ്രദേശിൽ നാല് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

by on June 23, 2025 0

ലഖ്നൗ: ഉത്തർപ്രദേശിൽ സ്ത്രീധന പീഡനത്തെ തുടർന്ന് നാല് വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. ഉത്തർപ്രദേശിലെ കനൗജ് ജില്ലയിൽ ചൗഖതയിലാണ് പിങ്കി എന്ന യുവതി നാല് വയസുകാരനെ കൊന്ന് സ്വയം ജീവനൊടുക്കിയത്. ഞായറാഴ്ചയാണ് പിങ്കിയെയും കുഞ്ഞിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിങ്കിയുടെ ഭർത്താവ് രഞ്ജിത്ത് കുമാർ ജോലിയുമായി ബന്ധപ്പെട്ട് ഗുജറാത്തിലാണ്. മകനും പിങ്കിയും ഭർത്താവിന്റെ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം കുഞ്ഞുമായി ഉറങ്ങാൻ കയറിയ പിങ്കിയെയും മകനെയും ഏറെ വൈകിയ ശേഷവും മുറിക്ക്...

Read More

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ആദ്യ റൗണ്ടിൽ കരുത്ത് കാട്ടി പി.വി അൻവർ

by on June 23, 2025 0

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടിൽ കരുത്ത് കാട്ടി തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി വി അൻവർ. തണ്ണിക്കടവിലെ ആദ്യ ബൂത്തിൽ എൽ.ഡി.എഫിനെക്കാൾ വോട്ട് പി.വി അൻവർ നേടി. പോസ്റ്റല്‍ വോട്ടും വഴിക്കടവും എണ്ണിയപ്പോൾ പി വി അൻവര്‍ വോട്ട് പിടിക്കുന്നത് മണ്ഡലത്തില്‍ നിര്‍ണായകമാകുകയാണ്. ആദ്യ റൗണ്ട് വോട്ടെണ്ണലിൽ ലീഡ് പിടിച്ചിരിക്കുകയാണ് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. യുഡിഎഫ് ശക്തികേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. എന്നാൽ യു ഡി എഫിന്റെ ശക്തി കേന്ദ്രങ്ങളിൽ എൽ ഡി എഫും...

Read More

അതിരപ്പിള്ളി വാഴച്ചാലിൽ ട്രക്കിംഗ് സംഘത്തിന് നേരെ കാട്ടാന ആക്രമണം

by on June 22, 2025 0

തൃശൂര്‍: അതിരപ്പിള്ളി വാഴച്ചാലില്‍ കാട്ടാന ആക്രമണം. ട്രക്കിങ്ങ് സംഘത്തിന് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉള്‍വനത്തിലെ കാരാമ്പാറ എന്ന സ്ഥലത്ത് വച്ചാണ് ട്രക്കിങ്ങ് സംഘത്തിന് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. വനം വകുപ്പ് ഡിവിഷന് കീഴില്‍ നടത്തുന്ന ട്രക്കിങ്ങില്‍ പങ്കെടുത്തവരാണ് കാട്ടാന ആക്രമണം നേരിട്ടത്. സംഘത്തിനൊപ്പം വനം വകുപ്പ് ഉദ്യോഗസ്ഥരുണ്ടായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Read More