July 15, 2026
  • July 15, 2026
Breaking News

കേരളത്തിന്റെ ഗതാഗത മേഖലയിൽ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച പദ്ധതി; സിൽവർലൈൻ പദ്ധതിയുടെ നാൾവഴി

by on May 20, 2026 0

ഏറെ വിവാദമായ മുൻ സർക്കാരിന്റെ കാലത്തെ സിൽവർലൈൻ പദ്ധതി റദ്ദാക്കി യുഡിഎഫ് സർക്കാർ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കും. പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളിൽ സ്ഥാപിച്ച മഞ്ഞക്കുറ്റികൾ മാറ്റാൻ റവന്യു വകുപ്പിന് നിർദേശം നൽകിയെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. കേരളത്തിന്റെ ഗതാഗത മേഖലയിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച പദ്ധതിയാണ് സിൽവർലൈൻ. സിൽവർലൈൻ പദ്ധതിയുടെയും വിവാദങ്ങളുടെയും നാൾവഴിയിലേക്ക്. 2016 ഓഗസ്റ്റ് – കേരള സർക്കാരും കേന്ദ്ര റെയിൽവേ മന്ത്രാലയവും...

Read More

തിരു. മെഡിക്കൽ കോളജ് ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു; മുഖ്യമന്ത്രി

by on May 20, 2026 0

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച കൊല്ലം പന്മന സ്വദേശി ഓട്ടോ ഡ്രൈവർ വേണുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. പ്രത്യേക കേസായി പരിഗണിച്ചുകൊണ്ടാണ് സഹായം മന്ത്രിസഭ പ്രഖ്യാപിച്ചത്. ചികിത്സാപ്പിഴവ് സ്ഥിരീകരിച്ചുകൊണ്ട് റിപ്പോർട്ട് വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ഹൃദയാഘാതത്തെ തുടർന്ന് 2025 നവംബർ 1 നാണ് വേണുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടിയന്തര ആൻജിയോഗ്രാം ചെയ്യേണ്ടതുണ്ടായിരുന്നിട്ടും അഞ്ചുദിവസത്തോളം ചികിത്സ നൽകാതെ കിടത്തിയതായി കുടുംബം...

Read More

മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്; പ്രധാന ആസൂത്രക സിന്ധു, കൂടുതൽ കണ്ടെത്തലുകളുമായി പൊലീസ്

by on May 20, 2026 0

കൊച്ചിയിൽ മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ് നടത്തിയ കേസിൽ അറസ്റ്റിലായ അലീനയുടെ ഭീഷണി സന്ദേശം . കേസുമായി ബന്ധപ്പെട്ട് രഹസ്യ മൊഴി നൽകാൻ എത്തിയ പരാതിക്കാരിക്കാണ് ഭീഷണി സന്ദേശം അയച്ചത്. പൊലീസിൽ പരാതിപ്പെട്ടാൽ അയാൾ വിടില്ലെന്നും പണിതരുമെന്നും അലീന ഫോൺ സന്ദേശത്തിൽ പറയുന്നു. അലീന പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയത് ഗുണ്ടയായ ആൺ സുഹൃത്തിന്റെ പേര് പറഞ്ഞെന്നാണ് പൊലീസിന്റെ സംശയം. അലീനയുടെ ആൺ സുഹൃത്ത് ഗുണ്ട നേതാവാണ് ഇയാളെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, മോഡലിങ്ങിന്റെ മറവിൽ യുവതികളെ...

Read More

തിരുവനന്തപുരത്തേക്ക് നടത്തുന്ന യാത്രയ്ക്ക് സ്വീകരണം വേണ്ട; സത്യപ്രതിജ്ഞയ്ക്ക് മുൻപ് പുതുപ്പള്ളിയിൽ എത്തിയതാണ്, ചാണ്ടി ഉമ്മൻ

by on May 20, 2026 0

തിരുവനന്തപുരത്തേയ്ക്ക് നടത്തുന്നത് സ്വീകരണ യാത്രയല്ലെന്ന് നിയുക്ത എം എൽ എ ചാണ്ടി ഉമ്മൻ. സത്യപ്രതിജ്ഞയ്ക്ക് മുൻപ് പിതാവിന്റെ കല്ലറയിൽ എത്തിയതാണ് മാധ്യമങ്ങൾ തെറ്റിദ്ധാരണ പരത്തുകയാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. തന്നെ സ്നേഹിക്കുന്നയാളുകൾ പലയിടത്തായുണ്ട്, നാളെ നടക്കുന്ന സത്യപ്രതിജ്ഞയിൽ പങ്കെടുക്കണം എന്നാഗ്രഹിക്കുന്നവരെ താൻ തടയില്ല. വാഹനം പോകുമ്പോൾ കാണാൻ വരുന്നവരെ അഭിവാദ്യം ചെയ്യുക മാത്രമാണ് ചെയ്യുക. ജനങ്ങൾക്കൊപ്പം നിന്നുകൊണ്ട് ക്ഷേമപ്രവർത്തനങ്ങൾ നടത്താൻ മന്ത്രിസ്ഥാനം തനിക്ക് അത്യാവശ്യമായ കാര്യമല്ല. എനിക്കൊരു അന്യായവും സംഭവിച്ചിട്ടില്ല പാർട്ടി ഏത് തീരുമാനം എടുത്താലും...

Read More

ഇന്ധന വിലവർധനവ്; ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്, വ്യാഴാഴ്ച മുതൽ ഡൽഹിയിൽ പണിമുടക്ക്

by on May 19, 2026 0

ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്. വ്യാഴാഴ്ച മുതൽ മൂന്നു ദിവസത്തേക്കാണ് പണിമുടക്ക് നടത്തുക. ഓട്ടോ ടാക്സി നിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യം. അഖിലേന്ത്യാ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രസിൻ്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുക. മേയ്‌ 21 മുതൽ 23 വരെയാണ് പണിമുടക്ക്. ആപ്പ് അധിഷ്ഠിത ക്യാബ് അഗ്രഗേറ്ററുകൾ തങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതായും യൂണിയനുകൾ ആരോപിച്ചു. ഇന്ധനവിലയിൽ വൻ വർധനവുണ്ടായിട്ടും ഡൽഹി-എൻ.സി.ആർ മേഖലയിലെ ടാക്സി നിരക്കുകളിൽ കഴിഞ്ഞ 15 വർഷമായി മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന്...

Read More

ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ നിന്ന് തഴഞ്ഞതിൽ അതൃപ്തി, ദേശീയ നേതാക്കളെ കണ്ട് എ ഗ്രൂപ്പ്

by on May 19, 2026 0

ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ നിന്ന് തഴഞ്ഞതിൽ എ ഗ്രൂപ്പിന് അതൃപ്തി. ദേശീയ നേതാക്കളെ കണ്ട് അതൃപ്തി അറിയിച്ച് എ ഗ്രൂപ്പ്. കെസി വേണുഗോപാൽ ദീപാ ദാസ് മുൻഷി എന്നിവരെ ബെന്നി ബഹനാൻ എംപിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പ് നേതാക്കൾ കണ്ടു. രാഹുൽ ഗാന്ധിയോടും സോണിയ ഗാന്ധിയോടും ഫോണിൽ അതൃപ്തി അറിയിച്ചു. നേതാക്കളെ നേരിൽ കാണാൻ അപ്പോയിന്മെന്റ് തേടി. ഉമ്മൻചാണ്ടിയുടെ ചിത്രം വെച്ച് വോട്ട് പിടിച്ചു. ചാണ്ടി ഉമ്മനെ അവസാന നിമിഷം വരെ മന്ത്രിസഭയിലേക്ക് പരിഗണിച്ചു. പിന്നീട്...

Read More

മുൻ സർക്കാർ അടച്ചിരുന്ന സെക്രട്ടറിയേറ്റ് സമരഗേറ്റ് തുറന്നു; സമരകവാടം തുറന്നത് 10 വർഷത്തിന് ശേഷം

by on May 19, 2026 0

തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ സമരഗേറ്റ് തുറന്നു. സമരകവാടം 10 വർഷത്തിനുശേഷമാണ് തുറന്നത്. ഗേറ്റിനു മുന്നിൽ ഉണ്ടായിരുന്ന ബാരിക്കേഡും ഒരു വശത്തേക്ക് നീക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും ചുമതലയേറ്റശേഷം ഉള്ള ആദ്യ പ്രവർത്തി ദിനമാണ് ഇന്ന്. നോർത്ത് ഗേറ്റ് വഴി നിരന്തരം പൊതുജനങ്ങൾ സെക്രട്ടറിയേറ്റിൽ വന്നതോടെയാണ് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി മുൻ സർക്കാർ ഗേറ്റ് അടച്ചത്. ഈ ഗേറ്റിലൂടെ കയറുന്ന വഴിയിലാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ പ്രവർത്തിച്ചിരുന്നത്. നിലവിൽ ഉദ്യോഗസ്ഥർക്കും മന്ത്രിവാഹനങ്ങൾക്കുമാണ് പ്രവേശനം അനുവദിച്ചത്. പൊതുജനങ്ങൾ കന്റോൺമെന്റ് ഗേറ്റിലൂടെ...

Read More

‘വിമർശനങ്ങൾ മുൻ മുഖ്യമന്ത്രിയിലേക്ക് മാത്രം ചുരുങ്ങരുത്, പരാജയങ്ങളിൽ തളർന്ന് നാട് വിട്ട് പോകുന്നവരല്ല ഞങ്ങൾ’; എം സ്വരാജ്

by on May 19, 2026 0

വിമർശനങ്ങൾ മുൻ മുഖ്യമന്ത്രിയിലേക്ക് മാത്രം ചുരുങ്ങരുത്, പരാജയങ്ങളിൽ തളർന്ന് നാട് വിട്ട് പോകുന്നവരല്ല ഞങ്ങളെന്ന് സിപിഐഎം നേതാവ് എം സ്വരാജ്. തിരഞ്ഞെടുപ്പ് വിലയിരുത്തലുകൾ പുരോഗമിക്കുകയാണ്. സമഗ്രമായ ചർച്ചകൾ നടക്കുകയാണ്. അരുതാത്തത് എന്തോ സംഭവിച്ചു എന്ന് കരുതേണ്ടതില്ല. വിമർശനങ്ങൾ ഉയരാൻ ആണ് യോഗം ചേരുന്നത് തന്നെ. എന്നാൽ യോഗം സംബന്ധിച്ച് പുറത്ത് വരുന്ന വാർത്തകൾ യാഥാർഥ്യമല്ല. പൊട്ടും പൊടിയുമൊക്കെയാണ് പുറത്ത് വരുന്നതെന്നും അദ്ദേഹം വിമർശിച്ചു. വാർത്തകളെ ഗൗരവമായി കാണുന്നില്ല. അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിൽ തെറ്റില്ല. വലിയൊരു പരാജയം ഉണ്ടാകുമ്പോൾ...

Read More

വകുപ്പ് വിഭജനത്തില്‍ തട്ടിത്തടഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശന്‍; മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയില്ല

by on May 19, 2026 0

വകുപ്പ് വിഭജനത്തില്‍ തട്ടിത്തടഞ്ഞ് മുഖ്യമന്ത്രി വി.ഡി.സതീശന്‍. സത്യപ്രതിജ്ഞക്ക് പിന്നാലെ വകുപ്പ് വിഭജനം പൂര്‍ത്തിയാക്കി വിജ്ഞാപനം വരുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പായിട്ടില്ല. കോണ്‍ഗ്രസിലെ സീനിയര്‍ മന്ത്രിമാരുടെ വകുപ്പുകളില്‍ തീര്‍പ്പാകാത്തതിന് പുറമേ മുസ്ലീം ലീഗുമായും തര്‍ക്കമുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ടുകൊടുത്തലീഗ് പകരം ഫിഷറീസ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, ഫിഷറീസ് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയാറല്ല. പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഗ്യാരന്റികള്‍ക്കും പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനും വേണ്ട അധിക പണം കണ്ടെത്തുന്നതും മുഖ്യമന്ത്രിക്ക് മുന്നിലുളള വെല്ലുവിളിയാണ്. അതേസമയം, രാഹുല്‍ ഗാന്ധി...

Read More

‘രക്ഷാപ്രവര്‍ത്തനം’ മറക്കാതെ യുഡിഎഫ്; അന്വേഷണത്തിന് എസ്‌ഐടി; പ്രതികാര നടപടിയായി കാണല്ലേ സ്വാഭാവിക നീതിയെന്ന് എഡി തോമസ് എംഎല്‍എ

by on May 18, 2026 0

മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ നവകേരള സദസ് പരിപാടിക്കിടെ ആലപ്പുഴയില്‍ പ്രതിഷേധക്കാരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി ഡി സതീശനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇത് തങ്ങള്‍ക്ക് ലഭിക്കുന്ന സ്വാഭാവിക നീതിയാണെന്നും രാഷ്ട്രീയ പ്രതികാരമായി ആരും കാണരുതെന്നും അന്ന് മര്‍ദനമേറ്റ എഡി തോമസ് എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു. ( ad thomas mla on navakerala sadass gunman attack and sit formation)...

Read More