May 31, 2026
  • May 31, 2026
Breaking News
  • Home
  • Uncategorized
  • ആലപ്പുഴ നവോദയ വിദ്യാലയ സ്കൂളിൽ എട്ടാം ക്ലാസ്സ് വിദ്യാർഥിക്ക് നേരെ റാഗിങ്

ആലപ്പുഴ നവോദയ വിദ്യാലയ സ്കൂളിൽ എട്ടാം ക്ലാസ്സ് വിദ്യാർഥിക്ക് നേരെ റാഗിങ്

By on June 11, 2025 0 107 Views
Share

raging

ആലപ്പുഴ ചെന്നിത്തല ജവഹർ നവോദയ സ്കൂളിൽ റാഗിങ് എന്ന് പരാതി. എട്ടാം ക്ലാസുകാരനെ പ്ലസ് വൺ വിദ്യാർഥികളായ ആറു പേർ ചേർന്ന് മർദിച്ചു. സംഭവം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന് വിദ്യാർഥിയുടെ കുടുംബം ആരോപിച്ചു.

തിങ്കളാഴ്ച രാത്രി സ്കൂൾ ഹോസ്റ്റലിനുള്ളിലായിരുന്നു റാഗിംഗ്. സീനിയർ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് തൃപ്തികരമല്ലാത്ത മറുപടി നൽകിയതിനായിരുന്നു മർദനം. യുപി വിഭാഗത്തിന്റെ ഹോസ്റ്റലിലിൽ നിന്ന് ഹൈസ്‌കൂൾ വിഭാഗത്തിന്റെ ഹോസ്റ്റലിലേക്ക് പുതിയതായി എത്തിയതാണ് വിദ്യാർഥി.

Leave a comment

Your email address will not be published. Required fields are marked *