July 15, 2026
  • July 15, 2026
Breaking News
  • Home
  • Uncategorized
  • നാളെയാണ്.. നാളെ; 25 കോടി ഒന്നാം സമ്മാനമുള്ള തിരുവോണം ബംപർ നറുക്കെടുപ്പ് നാളെ

നാളെയാണ്.. നാളെ; 25 കോടി ഒന്നാം സമ്മാനമുള്ള തിരുവോണം ബംപർ നറുക്കെടുപ്പ് നാളെ

By on September 26, 2025 0 101 Views
Share

കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ നറുക്കെടുപ്പ് നാളെ. തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ചടങ്ങിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും.

25 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരുകോടി വീതം 20 പേർക്ക്. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം 10 പരമ്പരകൾക്കും ലഭിക്കും. അഞ്ചാം സമ്മാനം രണ്ടു ലക്ഷം വീതം പത്ത് പരമ്പരകൾക്കും ലഭിക്കും. 5000 രൂപ മുതൽ 500 രൂപ വരെ സമ്മാനങ്ങളുണ്ട്.

Leave a comment

Your email address will not be published. Required fields are marked *