May 30, 2026
  • May 30, 2026
Breaking News
  • Home
  • Uncategorized
  • പൂന്തോട്ട നഗരിയിലെ പെരുന്നാൾ വസന്തം; ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി ഒരുക്കിയ ‘റിഹലത്ത് ഈദ്’ ഹൃദ്യമായി

പൂന്തോട്ട നഗരിയിലെ പെരുന്നാൾ വസന്തം; ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി ഒരുക്കിയ ‘റിഹലത്ത് ഈദ്’ ഹൃദ്യമായി

By on May 30, 2026 0 42 Views
Share

ദുബൈ : യുഎഇയുടെ ഹരിത നഗരമായ അൽ ഐനിലേക്ക് ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി സംഘടിപ്പിച്ച പെരുന്നാൾ സഹൃദ യാത്ര ‘റിഹലത്ത് ഈദ്’ പങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. ദുബൈ കെഎംസിസി കണ്ണൂർ ജില്ലാ ജന സെക്രട്ടറി റഹ്ദാദ് മൂഴിക്കര രിഹലത്ത് ഈദിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. സൗഹൃദയാത്രയുടെ ചെയർമാൻ മുനീർ ഐക്കോടിച്ചി കോർഡിനേറ്റർമാരായ ബഷീർ കാവുംപടി, ഷംസീർ അലവിൽ, സലാം എലാങ്കോട് നേതൃത്വം നൽകി. കെഎംസിസി നേതാക്കളായ ടി പി അബ്ബാസ് ഹാജി, ജാഫർ മാടായി, പി വി ഇസ്മായിൽ, ഫൈസൽ മാഹി, വനിതാ വിങ് ജില്ലാ ജന സെക്രട്ടറി നൗറസ് ബാനു, റാബിയ ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കെഎംസിസി പ്രവർത്തകരും കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെ നൂറിലധികം യാത്രക്കാർ രണ്ട് ബസുകളിലായി രാവിലെ 10 മണിക്ക് അബൂഹൈലിലെ കെഎംസിസി ഓഫീസ് പരിസരത്തു നിന്നാണ് യാത്ര ആരംഭിച്ചത്.​ ഉച്ചയോടെ അൽ ഐൻ ആർക്കിയോളോജിക്കൽ പാർക്കിൽ എത്തിയ സംഘം വിവിധയിനം കലാ കായിക വിനോദ മത്സരങ്ങൾ പാർക്കിൽ വെച്ചു സംഘടിപ്പിച്ചു.

പെരുന്നാൾ പ്രമാണിച്ച് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള സന്ദർശകരെ കൊണ്ട് നിറഞ്ഞ പ്രശസ്തമായ അൽ ഐൻ സൂ സംഘം സന്ദർശിച്ചു. അവിടുത്തെ മ്യൂസിയവും വൈവിധ്യമാർന്ന മൃഗങ്ങളെയും കണ്ട് ആസ്വദിച്ചു
​സന്ധ്യയോടെ പ്രൗഢഗംഭീരമായ അൽ ഐൻ ഗ്രാൻഡ് മോസ്കിൽ സന്ദർശനം നടത്തുകയും പ്രാർത്ഥനകളിൽ പങ്കാളികളാവുകയും ചെയ്തതിനു ശേഷം യാത്രയുടെ സമാപന വേദിയായ പ്രശസ്തമായ അൽ ജഹിലി പാർക്കിൽ വെച്ച് നടന്ന പ്രൗഢമായ സമാപന സംഗമത്തിൽ, യാത്രയിലുടനീളം നടന്ന വിവിധ മത്സരങ്ങളിൽ വിജയികളായവർക്കും യാത്ര ഗംഭീരമാക്കാൻ അടിയുറച്ചു പ്രവർത്തിച്ചവർക്കുമുള്ള അനുമോദനവും സമ്മാനദാനവും നടന്നു. സിറാജ് തലശ്ശരി, സുനീദ് അഴീക്കോട്, അബ്ദുൾജബ്ബാർ പയ്യന്നൂർ, ഉനൈസ് മട്ടന്നൂർ, ബഷീർ എലാങ്കോട്, ഷംസുദ്ദീൻ പെരുമ്പട്ട, റിയാസ് വാരം കണ്ണൂർ എന്നിവർ സമ്മാന വിതരണം നടത്തി.

സ്നേഹവും സൗഹൃദവും പങ്കുവെച്ച സമാപന ചടങ്ങിന് ശേഷം ദുബായിലേക്ക് തിരിച്ചെത്തിയ സംഘം, വരും നാളുകളിലും ഇതുപോലുള്ള ഒത്തുചേരലുകളും യാത്രകളും തുടരാമെന്ന സന്തോഷത്തോടെയും മധുരമുള്ള ഓർമ്മകളോടെയുമാണ് പിരിഞ്ഞത്.

Leave a comment

Your email address will not be published. Required fields are marked *