July 16, 2026
  • July 16, 2026
Breaking News
  • Home
  • Uncategorized
  • ജന്മദിനത്തിൽ മറ്റുള്ളവർക്കൊപ്പം രക്തദാനം നടത്തി മാഹി എം എൽ എ മാതൃകയായി.

ജന്മദിനത്തിൽ മറ്റുള്ളവർക്കൊപ്പം രക്തദാനം നടത്തി മാഹി എം എൽ എ മാതൃകയായി.

By on July 16, 2026 0 26 Views
Share

രക്തമെന്നത് ഫാക്ടറികളിൽ നിർമ്മിക്കപ്പെടുന്നതല്ലെന്നും, രക്തദാനമെന്നത് ജീവൻ ദാനം തന്നെയാണെന്നും, സഹജീവിസ്നേഹമുള്ളവർക്കേ രക്തദാനം ചെയ്യാനാവുകയുള്ളൂവെന്നും മാഹി എം എൽ എ അഡ്വ: ടി. അശോക് കുമാർ അഭിപ്രായപ്പെട്ടു.
തന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് മാഹി മേരി മാതാ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച രക്ത ദാന കേമ്പിൽ എംഎൽഎ. ആദ്യ രക്ത ദാന ദാതാവായി. തുടർന്ന് നിരവധി പേർ. രക്തദാനം ചെയ്തു. മനുഷ്യനെ ജീവരക്തമാണ് കോർത്തിണക്കുന്നതെന്നും, ഇവിടെ ജാതി മതരാഷ്ട്രീയ വ്യതാസമില്ലെന്നും നാം ഒന്നാന്നെന്നുമുളള ജീവത്തായ സന്ദേശമാണ് പ്രദാനം ചെയ്യുന്നതെന്നും എം എൽ. എ. തുടർന്ന് പറഞ്ഞു. ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ എം.വി.ആർ. കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കോഴിക്കോട് എന്നിവരുടെ സഹകരണത്തോടെ യാണ് രക്തദാന ബോധവൽക്കരണ ക്ലാസും മെഗാ രക്തദാന ക്യാമ്പും സംഘടിപ്പിച്ചത്. മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ്. ഉദ്ഘാടനം നിർവഹിച്ചു.
ലയൺസ് ക്ലബ് മുൻ പ്രസിഡന്റ് ക്യാപ്റ്റൻ എ.കെ. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു.. മാഹി പൊലീസ് സൂപ്രണ്ട് ബി. ധനശേഖരൻ, സെന്റ് തെരേസാസ് ബസിലിക്ക റെക്ടർ ഫാ. സെബാസ്റ്റ്യൻ കരിക്കാട്ട് ആശംസകൾ നേർന്നു.
ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ ചാപ്റ്റർ പ്രസിഡന്റ് പി.പി. റിയാസ് സ്വാഗതവും
വൈസ് പ്രസിഡന്റ് ഫൈസൽ ചാലാട് നന്ദിയും പറഞ്ഞു.


ഉദ്ഘാടനച്ചടങ്ങിന് പിന്നാലെയാണ് എം.എൽ.എ അഡ്വ. ടി. അശോക് കുമാർ രക്തം ദാനം ചെയ്ത് ക്യാമ്പിന് തുടക്കമിട്ടത്. ‘ഇന്ന് .രക്തം ദാനം ചെയ്യൂ, നാളെ ഒരു ജീവൻ രക്ഷിക്കൂ’ എന്ന സന്ദേശവുമായി സംഘടിപ്പിച്ച ക്യാമ്പിൽ വിവിധ മേഖലകളിൽ നിന്നായി നിരവധി പേർ പങ്കെടുത്തു. ക്യാമ്പിൽ 76 യൂണിറ്റ് രക്തം ശേഖരിച്ചു.നൂറാം തവണ രക്തദാനം നടത്തിരക്തദാനത്തിൽ സെഞ്ച്വറി:പൂർത്തിയാക്കിയ നിഖിൽ രവീന്ദ്രനെ എം.എൽ.എ അഡ്വ. ടി. അശോക് കുമാർ അഭിനന്ദിച്ചു. രക്തദാനംനടത്തിയവർക്ക് സർട്ടിഫിക്കറ്റും മെഡിനോവഡയഗ്നോസ്റ്റിക് സെന്ററിന്റെ പ്രിവിലേജ് കാർഡും വിതരണം ചെയ്തു.
ഒ.പി. പ്രശാന്ത്, റയീസ് മാടപ്പീടിക, നിഖിൽ രവീന്ദ്രൻ, കെ. അനിൽകുമാർ, കെ. അജയൻ നേതൃത്വം നൽകി.
വാക്കിനേക്കാൾ പ്രവൃത്തിക്കാണ് മാഹാത്മ്യമെന്ന് കരുതുന്ന ജനപ്രതിനിധി
കൃഷിക്കും ആരോഗ്യപരിപാലനത്തിനും മയ്യഴിക്കാർക്ക് മാതൃകയാണ് അഡ്വ: ടി. അശോക് കുമാർ എം എൽ എ .
മയ്യഴിക്കാരായ ജനങ്ങളുടെ പ്രത്യേകിച്ച് യുവജനങ്ങളുടെ ആരോഗ്യപരിപാലനത്തിനായി അഡ്വ.ടി. അശോക് കുമാർ ദശകങ്ങളായി ബദ്ധശ്രദ്ധനാണ്. ഫുട്ബാൾ താരം കൂടിയായഎം എൽ എ നേതൃത്വം നൽകി വരുന്ന സുധാകരൻ മാസ്റ്റർ ഫുട്ബാൾ അക്കാദമി വഴി നൂറുകണക്കിന് കുട്ടികൾക്ക് വർഷങ്ങളായി മികച്ച പരിശീലനവും, താരങ്ങൾക്ക് വേണ്ട എല്ലാ ഭൗതിക സൗകര്യങ്ങളുമെല്ലാം സൗജന്യമായി നൽകി വരുന്നുണ്ട്. കെവലിയേർസ് ദ് മാഹി എന്ന സൈക്കിൾ സഞ്ചാരികളുടെ സംഘടനയുടെ നായകൻ കൂടിയായ എം എൽ എ അംഗങ്ങൾക്കൊപ്പം പുലർച്ചെ മഴയോ, വെയിലോ നോക്കാതെ നിത്യേന നാൽപത് കിലോമീറ്റർ വരെ സൈക്കിൾ യാത്ര നടത്താറുണ്ട്.


കാർഷിക രംഗത്ത് ജൈവകൃഷിക്കാരനായ അദ്ദേഹം. കൃഷിയോട് ആഭിമുഖ്യമുള്ളവർക്കെല്ലാം കൃഷിക്കാവശ്യമായ പലവിധ തൈകൾ വർഷങ്ങളായി .സൗജന്യമായി വിതരണം ചെയ്യാറുമുണ്ട്. പട്ടിണി കിടക്കേണ്ടിവരുന്നവർക്കായി കണ്ണൂർ നഗരത്തിൽ വർഷങ്ങളായി ഉച്ചഭക്ഷണവിതരണത്തിന് നേതൃത്വംനൽകിവരുന്നു.

Leave a comment

Your email address will not be published. Required fields are marked *