July 15, 2026
  • July 15, 2026
Breaking News

Articles Posted by editor

‘വിമാനങ്ങൾ നഷ്ടമായിട്ടില്ല, ഒരു വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചു’; പാകിസ്താൻ അവകാശവാദം തള്ളി ദസോ CEO

by on July 7, 2025 0

ഓപ്പറേഷൻ സിന്ദൂറിനിടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാകിസ്താൻ അവകാശവാദം തള്ളി ദസോ സിഇഒ. വിമാനങ്ങൾ നഷ്ടമായിട്ടില്ലെന്നും, ഒരു വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചിട്ടുണ്ടെന്നും ചെയർമാനും സിഇഒയുമായ എറിക് ട്രാപ്പിയർ വ്യക്തമാക്കി. വിമാനത്തിന്റെ സാങ്കേതിക തകരാർ പരിശോധിച്ച് വരികയാണെന്ന് അദേഹം അറിയിച്ചു. മൂന്ന് റഫേൽ വിമാനം വെടിവെച്ചിട്ടെന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നു. പാകിസ്താനിലെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും ചില അന്തരാഷ്ട്ര മാധ്യമങ്ങളിലും റഫാൽ വെടിവെച്ചിട്ടെന്ന തരത്തിൽ പ്രചരാണം നടന്നിരുന്നു. ഇതാണ് ദസോ സിഇഒ തന്നെ തള്ളിയിരിക്കുന്നത്. തങ്ങളുടെ അന്വേഷണത്തിൽ അത്തരത്തിൽ […]

Read More

‘ബലാത്സംഗം ചെയ്യപ്പെട്ട നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹം സംസ്കരിക്കേണ്ടി വന്നു’; വെളിപ്പെടുത്തലുമായി ശുചീകരണ തൊഴിലാളി

by on July 7, 2025 0

പതിനഞ്ച് വർഷത്തിനിടെ ബലാത്സംഗം ചെയ്യപ്പെട്ട നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹം സംസ്കരിക്കേണ്ടി വന്നെന്ന് കർണാടക മംഗളൂരുവിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. 1998 മുതൽ 2014 വരെയുള്ള കാലയളവിൽ ആണ് സംഭവം എന്ന് മംഗളുരു ധർമസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളി പരാതിയിൽ പറയുന്നു. മംഗളുരു ധർമസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയാണ് പരാതിക്കാരൻ. കുറ്റബോധത്താൽ ഭയപ്പെട്ടാണ് ജീവിക്കുന്നതെന്ന് പരാതിക്കാരൻ പറയുന്നു. ക്ഷേത്രം സൂപ്പർവൈസറുടെ നിർദേശപ്രകാരം ആണ് താൻ ഇതൊക്കെ ചെയ്തതെന്നാണ് പരാതിക്കാരൻ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. കുഴിച്ചിട്ട മൃതദേഹങ്ങളുടെ ഫോട്ടോ […]

Read More

ബെംഗളൂരുവിൽ ചിട്ടിയുടെ പേരിൽ നിക്ഷേപ തട്ടിപ്പ്; മലയാളികൾ ഉടമയും കുടുംബവും മുങ്ങി

by on July 7, 2025 0

ബെംഗളൂരുവിൽ നൂറ് കോടിയോളം രൂപയുടെ നിക്ഷേപതട്ടിപ്പ് നടത്തി മലയാളി സംഘം മുങ്ങിയതായി പരാതി. ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമി എ വിയും ഷൈനി ടോമിയുമാണ് ഒളിവിൽ പോയത്. എ ആന്റ് എ ചിട്ടിക്കമ്പനിയാണ് തട്ടിപ്പ് നടന്നത്. 265 പേരാണ് ചിട്ടിക്കമ്പനിക്കെതിരെ ഇതുവരെ പരാതി നൽകിയിട്ടുള്ളത്. ഇരുപത്തിയഞ്ച് വർഷമായി പ്രവർത്തിക്കുന്ന ചിട്ടികമ്പനിയാണ് എ ആൻഡ് എ ചിറ്റ് ഫണ്ട്സ്. മുപ്പത് വർഷമായി ബെംഗളൂരു മലയാളികൾക്ക് സുപരിചിതരായ ടോമി എ വിയും ഷൈനി ടോമിയും ആരാധനാലയങ്ങളും മലയാളി ക്ലബുകളും കേന്ദ്രീകരിച്ച് […]

Read More

‘പഹൽ​ഗാമിലേത് മാനവരാശിക്കെതിരെയുള്ള ആക്രമണം; ഭീകരരെ പിന്തുണക്കുന്നവരെയും ഇരകളെയും ഒരുപോലെ കാണരുത്’; പ്രധാനമന്ത്രി

by on July 7, 2025 0

പഹൽഗാം ആക്രമണം മാനവരാശിക്കെതിരെയുള്ള ആക്രമണം ആയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരരെ പിന്തുണക്കുന്നവരെയും ഇരകളെയും ഒരുപോലെ കാണരുത്. പഹൽഗാം ഭീകരാക്രമണ സമയത്ത് ഇന്ത്യക്കൊപ്പം നിന്ന എല്ലാവർക്കും നന്ദിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബ്രസീലിൽ പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു. “മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളികളിൽ ഒന്നാണ് തീവ്രവാദം. അടുത്തിടെ, പഹൽഗാമിൽ ഇന്ത്യ മനുഷ്യത്വരഹിതമായ ഒരു ഭീകരാക്രമണത്തെ നേരിട്ടു. ഇത് മുഴുവൻ മനുഷ്യരാശിക്കുമെതിരായ ആക്രമണമായിരുന്നു,” പ്രധാനമന്ത്രി മോദി പറഞ്ഞു. ഭീകരതയെ മറികടക്കുന്നതിന് ബ്രിക്‌സ് രാജ്യങ്ങൾ വ്യക്തവും ഏകീകൃതവുമായ നിലപാട് […]

Read More

നിപ; സമ്പർക്ക പട്ടികയിലെ ഒരാൾ ഇതര സംസ്ഥാനക്കാരൻ, ആശങ്ക വേണ്ട, മന്ത്രി വീണാ ജോർജ്

by on July 7, 2025 0

പാലക്കാട് നിപ സ്ഥിരീകരിച്ച പെരിന്തൽമണ്ണയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയ തച്ചനാട്ടുകര സ്വദേശിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗിക്ക് രണ്ടാമത്തെ ഡോസ് ആൻറി ബോഡി നൽകിയിരിക്കുകയാണ്. 12 മണിവരെ ആൻറി ബോഡി മെഡിസിൻ നൽകും. അണുബാധ നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സമ്പർക്ക പട്ടികയിൽ 173 പേരാണ് ഉള്ളത്. ഇതിൽ നൂറു പേർ പ്രാഥമിക പട്ടികയിൽ ഉൾപ്പെടുന്നവരാണ്. ഹൈറിസ്ക് കൊണ്ടാക്റ്റുകളിൽ ഉള്ളത് 52 പേരാണ്. പാലക്കാട് മാത്രമായി 7 […]

Read More

ടെക്‌സസിലെ മിന്നല്‍ പ്രളയത്തിൽ മരണം 82ആയി; വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്ന് ട്രംപ്

by on July 7, 2025 0

വാഷിം​ഗ്​ടൺ:അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നല്‍ പ്രളയത്തിൽ 82 പേർ മരിച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രളയത്തിൽ 41 പേരെ കാണാതായെന്നും റിപ്പോ‍‌ർട്ടുണ്ട്. മരിച്ചവരിൽ 28 കുട്ടികളും ഉൾപ്പെടുന്നുണ്ട്. വെള്ളിയാഴ്ച വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ‘ഇത് നൂറ്റാണ്ടിലെ ദുരന്തമാണെന്നും ഇത് കാണാൻ ഭയാനക’മാണെന്നും ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി.പ്രളയത്തിൽ കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. എന്നാൽ അടുത്ത മണിക്കൂറിനുള്ളിൽ കൂടുതൽ കൊടുങ്കാറ്റുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ടെക്സസിലെ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ ഉയരുമെന്നും ടെക്സസ് […]

Read More

തകർന്ന കരീക്കുന്ന് റോഡ്: നാട്ടുകാർ അറ്റകുറ്റപ്പണി തുടങ്ങി

by on July 7, 2025 0

ന്യൂമാഹി: കനത്ത മഴയെത്തുടർന്ന് തകർന്ന് ഗതാഗത തടസ്സം നേരിടുന്ന പഞ്ചായത്ത് റോഡ് നാട്ടുകാർ ചേർന്ന് അറ്റകുറ്റപ്പണി നടത്തിത്തുടങ്ങി. രണ്ട് കിലോമീറ്ററോളം നീളമുള്ള പുന്നോൽ കുറിച്ചിയിൽ റെയിൽവെ ഗെയിറ്റ് – ന്യൂമാഹി പഞ്ചായത്ത് വ്യവസായ യൂണിറ്റ് കരിക്കുന്ന് റോഡാണ് നാട്ടുകാർ അറ്റകുറ്റപ്പണി നടത്തുന്നത്. ജൽ ജീവൻ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തിക്കായി പൈപ്പിടാനായി എടുത്ത കുഴികൾ ശക്തമായ മഴവെള്ളപ്പാച്ചിലിൽ വലിയ കുഴികളായി മാറിയതിനെത്തുടർന്ന് വാഹനഗതാഗതം ദുരിതമായി മാറിയതിനെത്തുടർന്നാണ് നാട്ടുകാർ രംഗത്തിറങ്ങിയത്. പഞ്ചായത്ത് അംഗം ടി.എ.ഷർമ്മി രാജിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രമദാനത്തിൽ […]

Read More

കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.

by on July 7, 2025 0

ന്യൂമാഹി : കൃഷി ഇടങ്ങളിൽ കയറി കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേരള കർഷകസംഘം ന്യൂമാഹി വില്ലേജ് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. ന്യൂമാഹി ടൗണിൽ എൻ വി സ്വാമിദാസൻ നഗറിൽ സമ്മേളനം ജില്ലാ കമ്മിറ്റിയംഗം സി പി അശോകൻ ഉദ്ഘാടനം ചെയ്തു. സി കെ പ്രകാശൻ അധ്യക്ഷത വഹിച്ചു. സി ടി വിജീഷ്, കെ സിജു, കെ.കെ രാജേഷ്, വി.കെ ഭാസ്കരൻ, ടി.സുധ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി.കെ പ്രകാശൻ (പ്രസിഡണ്ട്) […]

Read More

വയനാട് സ്വദേശി ഇസ്രയേലിൽ മരിച്ച നിലയിൽ; ജോലി ചെയ്തിരുന്ന വീട്ടിലെ സ്ത്രീയെ കൊന്ന ശേഷം ജീവനൊടുക്കിയതെന്ന് സംശയം

by on July 5, 2025 0

                                കല്‍പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയെ ഇസ്രയേലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കെയര്‍ ഗിവറായി ജോലി ചെയ്തിരുന്ന കോളിയാടി സ്വദേശി ജിനേഷ് പി സുകുമാരനെയാണ് റുസലേമിലെ സീയോനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി ചെയ്തിരുന്ന വീട്ടിലെ സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാണെന്നാണ് വിവരം. ഒരു മാസം മുന്‍പാണ് കെയര്‍ ഗിവർ ജോലിക്കായി ജിനേഷ് ഇസ്രയേലില്‍ […]

Read More

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം ഉടന്‍ മാറ്റണമെന്ന മന്ത്രിതല യോഗ തീരുമാനം നടപ്പായില്ല

by on July 5, 2025 0

കോട്ടയം മെഡിക്കല്‍ കോളജിലെ പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം ഉടന്‍ മാറ്റണമെന്ന മന്ത്രിതല യോഗത്തിലെ തീരുമാനം നടപ്പായില്ല. ഉദ്ഘാടനത്തിന് കാത്തുനില്‍ക്കാതെ പുതിയ കെട്ടിടത്തിലേക്ക് രോഗികളെ മാറ്റണമെന്നായിരുന്നു തീരുമാനം. മെയ് 30ന് ആണ് മന്ത്രിമാരായ വീണാ ജോര്‍ജും വി എന്‍ വാസവനും പങ്കെടുത്ത യോഗം നടന്നത്. ഉദ്യോഗസ്ഥ വീഴ്ച വ്യക്തമാക്കുന്ന രേഖ  ലഭിച്ചു. കോട്ടയം മെഡിക്കല്‍ കോളജിന്റെ വികസന/നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് മേയ് 30, വെള്ളിയാഴ്ച വൈകിട്ട് 5.30ന് യോഗം ചേര്‍ന്നത്. മെഡിക്കല്‍ കോളജ് കോണ്‍ഫറന്‍സ് […]

Read More