April 29, 2026
  • April 29, 2026
Breaking News

Articles Posted by editor

‘വയനാട്ടിൽ വീടുകൾ മാത്രമാണ് വെച്ചുനൽകിയത്, ചികിത്സ സഹായം ഉൾപ്പെടെ ബാക്കി നിൽക്കുന്നു, ടി സിദ്ദിഖ് അവിടത്തെ ജനങ്ങൾക്കായി പ്രവർത്തിക്കുന്ന വ്യക്തി’; വി ഡി സതീശൻ

by on March 2, 2026 0

ഇസ്രയേൽ, യുഎസ്- ഇറാൻ യുദ്ധം, മലയാളികൾക്ക് ഉൾപ്പെടെ ഉണ്ടാക്കിയിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. താത്‌കാലം ചെയ്യാവുന്ന സഹായങ്ങൾ ഒക്കെ ചെയ്യാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഇടപെടണം. കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ യുദ്ധം അവസാനിപ്പിക്കാൻ ഇടപെടലുകൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വയനാട്ടിൽ വീടുകൾ മാത്രമാണ് വെച്ചുനൽകിയത്, ചികിത്സ സഹായം ഉൾപ്പെടെ ബാക്കി നിൽക്കുന്നു. സിപിഐഎം അല്ല സർക്കാരാണ് സഹായങ്ങൾ ചെയ്തത്. പുനരധിവാസം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കരുത്.ടി സിദ്ദിഖിന് നേരെ ഉണ്ടായ കൂക്ക് വിളി, […]

Read More

ഇറാന്‍ വലിയ രാജ്യമാണ്, സംഘര്‍ഷം നാലാഴ്ചയോളം നീളാം: ട്രംപ്

by on March 2, 2026 0

സമവായ ചര്‍ച്ചകള്‍ സാധ്യമെന്ന പ്രതീക്ഷകള്‍ക്കിടയിലും ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആയുധം താഴെവെച്ചില്ലെങ്കില്‍ മരണമെന്ന് ഇറാന്‍ സൈന്യത്തിനും റെവല്യൂഷണറി ഗാര്‍ഡിനും ട്രംപ് മുന്നറിയിപ്പ് നല്‍കി. ലക്ഷ്യം കാണുന്നതുവരെ ഇറാനെതിരായ ആക്രമണം തുടരുമെന്നും ട്രംപ് പറഞ്ഞു. ആക്രമണം ആഴ്ചകളോളം നീണ്ട് പോയേക്കാമെന്ന് ട്രംപ് ഇന്ന് ഒരു അമേരിക്കന്‍ മാധ്യമത്തിന് അനുവദിച്ച പ്രതികരണത്തില്‍ സൂചിപ്പിച്ചു. ഇറാന്‍ ഒരു വലിയ രാജ്യമാണെന്നും സൈനിക നടപടികള്‍ തീര്‍ക്കാന്‍ സമയമെടുത്തേക്കുമെന്നും സംഘര്‍ഷം നാലാഴ്ച നീണ്ടേക്കാമെന്നുമാണ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്. താന്‍ ഇറാനുമായി […]

Read More

വടക്കന്‍ ഇസ്രയേലില്‍ ആക്രമണം കടുപ്പിച്ച് ഹിസ്ബുള്ളയും; അമേരിക്കയോടും ഇസ്രയേലിനോടും പകരം വീട്ടുമെന്ന് പ്രസ്താവന

by on March 2, 2026 0

ഇസ്രയേലിലേക്കുള്ള ഇറാന്റെ മിസൈല്‍ ആക്രമണം അയവില്ലാതെ തുടരുന്നു. ഇസ്രയേല്‍ നഗരങ്ങളില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം രൂക്ഷമായി തന്നെ തുടരുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജെറുസലേമിലും ടെല്‍ അവീവിലും വെസ്റ്റ് ബാങ്കിലും ആക്രമണം തുടരുകയാണ്. (Hezbollah promises to confront US, Israel over Khamenei killing) ഹിസ്ബുള്ളയും ഇസ്രയേലിലേക്ക് ആക്രമണം നടത്തുന്നുണ്ട്. ലെബനനില്‍ നിന്ന് വടക്കന്‍ ഇസ്രയേലിലേക്ക് ഹിസ്ബുള്ള ആക്രമണം കടുപ്പിക്കുകയാണ്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധത്തെ അപലപിച്ചുകൊണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ അമേരിക്കയേയും ഇസ്രയേലിനേയും […]

Read More

പശ്ചിമേഷ്യൻ സംഘര്‍ഷം: പ്രധാനമന്ത്രിക്ക് കത്തയച്ച്‌ മുഖ്യമന്ത്രി, ‘ആവശ്യമെങ്കില്‍ പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണം’

by on March 1, 2026 0

തിരുവനന്തപുരം: പശ്ചിമേഷ്യയില്‍ ഇറാൻ- ഇസ്രയേല്‍ സംഘ‍ർഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച്‌ കേരള മുഖ്യമന്ത്രി പിണറായി വിജയൻ. സംഘർഷമേഖലയിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം. ആവശ്യമെങ്കില്‍ പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി. കേന്ദ്രത്തിന് എല്ലാ സഹായവും കേരളം വാഗ്ദാനം ചെയ്യുന്നതായും മുഖ്യമന്ത്രി കത്തിലൂടെ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്ന സാഹചര്യത്തിലാണിത്. 84 എംബിഎ വിദ്യാർത്ഥികള്‍ ദുബായില്‍ കുടുങ്ങിയെന്നാണ് വിവരം. പൂനെ ഇന്ദിരാ സ്കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസിലെ വിദ്യാ‌ർത്ഥികളാണ് […]

Read More

പുതുജീവിതത്തിലേക്ക്; വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച്‌ മുഖ്യമന്ത്രി, ‘അടുത്ത മഴയ്ക്ക് മുന്‍പ് എല്ലാവര്‍ക്കും വീട്’

by on March 1, 2026 0

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ പുതുജീവിതത്തിലേക്ക്. ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു.   ടൗണ്‍ഷിപ്പില്‍ ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയായ 178 വീടുകളുടെ കൈമാറ്റവും പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു. അടുത്ത മഴയ്ക്ക് മുന്‍പ് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ എല്ലാവര്‍ക്കും വീട് കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇനിയുള്ള ദുരന്തബാധിതർക്ക് കുറച്ച്‌ മാസങ്ങള്‍ക്ക് ഉള്ളില്‍ വീട് ലഭ്യമാക്കും. സമൂഹത്തിലെ നിരവധി ആളുകള്‍ ദുരന്ത ബാധിതരെ സഹായിക്കാൻ സന്നദ്ധരായെന്നും സഹായം വാഗ്ദാനം ചെയ്ത […]

Read More

37 വിമാനങ്ങള്‍ റദ്ദാക്കി, തിരുവനന്തപുരത്ത് നിന്ന് ഗള്‍ഫിലേക്കുള്ള 18 സര്‍വീസുകള്‍ റദ്ദാക്കി; സൗദി എയര്‍ലൈൻസ് വിമാനം കോഴിക്കോടെത്തി

by on March 1, 2026 0

  തിരുവനന്തപുരം: പശ്ചിമേഷ്യയില്‍ തുടരുന്ന ആശങ്കകള്‍ക്കിടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് പുറപ്പെടേണ്ട 18 വിമാനങ്ങള്‍ റദ്ദാക്കി.   തിരുവനന്തപുരത്തേക്ക് എത്തേണ്ട 19 വിമാനങ്ങളും റദ്ദാക്കി. ആകെ 37 വിമാനങ്ങളാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റദ്ദാക്കിയത്. അതേസമയം സൗദി എയർലൈൻസിന്റെ റിയാദ് വിമാനം കോഴിക്കോട് എത്തി. ഗള്‍ഫ് മേഖലയിലെ പ്രശ്നം തുടങ്ങിയ ശേഷം ആദ്യം എത്തുന്ന വിമാനമാണിത്.   റദ്ദാക്കിയത് 410 വിമാന സർവീസുകള്‍ സുരക്ഷാ കാരണങ്ങളാല്‍ ശനിയാഴ്ച മാത്രം 410 വിമാന സർവീസുകള്‍ […]

Read More

സ്വര്‍ണത്തില്‍ ചരിത്ര തിരുത്ത്; ഞായറാഴ്ച സ്വര്‍ണവില മാറുന്നത് ആദ്യം, ഇന്ന് പവന്‍ വിലയില്‍ കുതിപ്പ്

by on March 1, 2026 0

കൊച്ചി: സ്വര്‍ണ വിപണിയില്‍ അപൂര്‍വ മാറ്റം. ഞായറാഴ്ചയും വില മാറി. സാധാരണ വിപണി അവധിയായതിനാല്‍ സ്വര്‍ണവില മാറുന്ന പതിവില്ല. എന്നാല്‍ ഇന്ന് സ്വര്‍ണവില വലിയ കുതിപ്പ് നടത്തിയെന്ന് ജ്വല്ലറി വ്യാപാരികള്‍ അറിയിച്ചു. ഇസ്രായേല്‍ അമേരിക്ക ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് വിലമാറ്റം. ഇനിയും വില ഉയരുമെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. എന്നാല്‍ ഇന്ന് സ്വര്‍ണവില വലിയ കുതിപ്പ് നടത്തിയെന്ന് ജ്വല്ലറി വ്യാപാരികള്‍ അറിയിച്ചു. ഇസ്രായേല്‍ അമേരിക്ക ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് വിലമാറ്റം. ഇനിയും വില ഉയരുമെന്ന് വിപണി നിരീക്ഷകര്‍ […]

Read More

ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടു, സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങൾ

by on March 1, 2026 0

ടെഹ്റാൻ: ഇസ്രയേൽ, യുഎസ് സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിരിക്കാമെന്ന് ഇറാൻ മാധ്യമങ്ങളും. ഖമനേയിയുടെ മകളും മരുമകനും പേരക്കുട്ടിയും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. വ്യോമാക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടതായി ഫാർസ്, താസ്‌നിം എന്നീ ഇറാൻ വാർത്താ ഏജൻസികളാണ് സ്ഥിരീകരിച്ചത്‌. ഇറാൻ ഔദ്യോഗിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സും ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഖമനേയിയുടെ മരുമകനും മരുമകളും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.   ഖമനേയി കൊല്ലപ്പെട്ടതായി ഇസ്രായേലും അമേരിക്കയും […]

Read More

‘മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകണം’; ആശങ്ക രേഖപ്പെടുത്തി രാഹുൽ ഗാന്ധി

by on February 28, 2026 0

പശ്ചിമേഷ്യൻ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി രാഹുൽ ​ഗാന്ധി. മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകണം എന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുന്നു എന്നും രാഹുൽ ഗാന്ധി പറഞ്ഞു. എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോടും വിദേശകാര്യ മന്ത്രാലയത്തോടും അഭ്യർത്ഥിക്കുന്നു എന്ന് കെ സി വേണുഗോപാൽ പറഞ്ഞു. മിഡിൽ ഈസ്റ്റിലുള്ള മലയാളികളുടെയും ഇന്ത്യൻ പൗരന്മാരുടെയും സുരക്ഷയിൽ കെ സുധാകരൻ എംപി ആശങ്ക രേഖപ്പെടുത്തി. പ്രശ്നബാധിത […]

Read More

ഇറാനില്‍ ഇസ്രയേല്‍ ആക്രമണം; തിരിച്ചടി മുന്നില്‍ കണ്ട് ഇസ്രയേലില്‍ ജാഗ്രതാ നിര്‍ദേശം

by on February 28, 2026 0

ഇറാനില്‍ ഇസ്രയേല്‍ ആക്രമണം. ഇറാനില്‍ സ്ഫോടനങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ടെഹ്റാനിലെ ജോംഹൗറി പ്രദേശത്തും യൂണിവേഴ്സിറ്റി സ്ട്രീറ്റിലും നിരവധി മിസൈലുകള്‍ പതിച്ചതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ന്യൂസ് വ്യക്തമാക്കി. ഇറാനില്‍ നിന്നുള്ള ഭീഷണി ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കട്സ്. ഇറാനില്‍ നിന്നുള്ള തിരിച്ചടി മുന്നില്‍ക്കണ്ട് കടുത്ത ജാഗ്രതാ നടപടികളാണ് ഇസ്രയേല്‍ സ്വീകരിച്ചിരിക്കുന്നത്. വ്യോമാതിര്‍ത്തികള്‍ അടച്ചു. ആക്രമണത്തില്‍ ഇതുവരെ അമേരിക്ക പ്രതികരിച്ചിട്ടില്ല. (Israel attacked Iran massive explosions rock Tehran) പശ്ചിമേഷ്യയിലാകെ […]

Read More