April 25, 2026
  • April 25, 2026
Breaking News

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിലേക്ക്

by on October 13, 2025 0

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിലേക്ക്. എഐസിസി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചു. 2019-ൽ ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രതിഷേധിച്ചാണ് സർവീസിൽ നിന്നും രാജിവച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് പറ്റിയ ഇടമാണ് കോണ്‍ഗ്രസ് എന്നാണ് കണ്ണൻ ഗോപിനാഥൻ കോണ്‍ഗ്രസിലേക്ക് ചേരുന്നതിന് മുമ്പായി പ്രതികരിച്ചത്. ജമ്മു കശ്മീരിലെ പ്രത്യേക പദവി എടുത്തുകളഞ്ഞ സമയത്താണ് കണ്ണൻ ഗോപിനാഥൻ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. കശ്മീരിലെ ജനങ്ങളുടെ ജനാധിപത്യ അവകാശവും ഭരണഘടന അവകാശവും ലംഘിക്കുന്നുവെന്നും രാജ്യത്തെ ഒരു...

Read More

മറിയ ജോസിന്റെ നൂറ്ദിന ഹാഫ് മാരത്തോൺ ഓട്ടത്തിന്റെ തൊണ്ണൂറ്റി ഒൻപതാം ദിവസം മുഴപ്പിലങ്ങാട് ബീച്ച് കായിക മാമാങ്കമായി ആഘോഷിച്ചു.

by on October 13, 2025 0

മറിയ ജോസിന്റെ നൂറ്ദിന ഹാഫ് മാരത്തോൺ ഓട്ടത്തിന്റെ തൊണ്ണൂറ്റി ഒൻപതാം ദിവസം മുഴപ്പിലങ്ങാട് ബീച്ച് കായിക മാമാങ്കമായി ആഘോഷിച്ചു. കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ ശ്രീകുമാർ രാവിലെ ആറ് പതിനഞ്ചിന് ബീച്ച്‌ വോക്ക് വേയുടെ തെക്ക് പടിഞ്ഞാറ് കടൽ തീരത്ത് ഫ്ലാഗ് ഓഫ് ചെയ്യ്തു . ചരിത്ര മാരത്തോൺ എട്ട് നാൽപത്തിയഞ്ചിന് കമ്മട്ടി പാടത്തിനടുത്ത് മരിയ ജോസിന്റെ കോച്ച് സന്തോഷ് അടക്കമുള്ള അത്ലറ്റുകൾ ജോസിന്റെ കൂടെ ഫിനീഷ് ചെയ്യ്തു . ലിംകാബുക്കിലേക്ക് പ്രവേശിക്കുന്ന ജോസിന്റെ മാരത്തോൺ പ്രോത്സാഹന...

Read More

കാസര്‍ഗോഡ് ചന്ദ്രഗിരി ശ്രീ ശാസ്താ ക്ഷേത്രത്തിലെ 4.7 ലക്ഷം രൂപ കാണാനില്ല; ക്ഷേത്ര നിയന്ത്രണം മലബാര്‍ ദേവസ്വം ബോര്‍ഡിന്

by on October 13, 2025 0

ശബരിമലയിലെ സ്വര്‍ണക്കൊള്ള വന്‍ വിവാദമായിരിക്കെ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തിലും വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം. കാസര്‍ഗോഡ് ചന്ദ്രഗിരി ശ്രീ ശാസ്ത ക്ഷേത്രത്തിലെ 4.7 ലക്ഷം രൂപ കാണാനില്ലെന്നാണ് പരാതി. 2017ല്‍ ക്ഷേത്രം നവീകരിക്കാനായി പിരിച്ച പണമാണ് കാണാതായത്. ക്ഷേത്ര നവീകരണത്തിനായി രൂപീകരിച്ച കമ്മിറ്റിയുടെ ചെയര്‍മാന്‍ അഡ്വ. ബാലകൃഷ്ണന്‍ നായര്‍ അന്നത്തെ എക്‌സിക്യൂട്ടീവ് ഓഫിസര്‍ക്ക് കൈമാറിയെന്നാണ് പറയുന്നത്. എന്നാല്‍ തുക കൈമാറിയതിന് രസീതുകളോ മറ്റ് രേഖകളോ കൈപ്പറ്റിയിരുന്നില്ല. പണം എവിടെയെന്ന് പിന്നീട് യാതൊരു...

Read More

കരൂർ ദുരന്തം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തങ്ങളുടെ അറിവോടെയല്ലെന്ന് മരിച്ചവരുടെ ബന്ധുക്കൾ

by on October 13, 2025 0

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തങ്ങളുടെ അറിവോടെയല്ലെന്ന് ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾ. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ ഹർജി നൽകി.തങ്ങളുടെ പേരിൽ ഹർജി നൽകിയത് മറ്റൊരോ ആണെന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപിക്കുന്നു. ഇന്നലെ ഡിഎംകെ ഇതേ ആരോപണം ഉന്നയിച്ചിരുന്നു. പിന്നിൽ ടിവിക- ബിജെപി – എഐഎഡിഎംകെ കൂട്ടുകെട്ടെന്നായിരുന്നു ഡിഎംകെയുടെ വിമർശനം. സെപ്റ്റംബർ 27-ന് നടന്ന ടിവികെ റാലയിലെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിക്കുകയും 50ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. തന്റെ ആദ്യ...

Read More

സ്വര്‍ണപ്പാളി തിരികെയെത്തിച്ചപ്പോള്‍ പരിശോധനയ്‌ക്കെത്താത്തത് വീഴ്ച; ദേവസ്വം ഗോള്‍ഡ് സ്മിത്തിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കും

by on October 13, 2025 0

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം ഗോള്‍ഡ് സ്മിത്തിനെ സസ്‌പെന്‍ഡ് ചെയ്യും. ക്ഷേത്രത്തിലെ ദ്വാരപാലകശില്‍പ്പം തിരികെ കൊണ്ടുവന്നപ്പോള്‍ ഗോള്‍ഡ് സ്മിത്ത് പരിശോധനയ്‌ക്കെത്താത്തത് ഗുരുതര വീഴ്ചയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗോള്‍ഡ് സ്മിത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഒരു സ്വാഭാവിക പിഴവായിട്ടല്ല ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുള്ളത്. സ്വര്‍ണപ്പാളികള്‍ തിരികെയെത്തിച്ചപ്പോള്‍ തയ്യാറാക്കിയ മഹസറിലും ഗോള്‍ഡ് സ്മിത്തും മറ്റൊരു ഉദ്യോഗസ്ഥനും ഒപ്പുവച്ചിരുന്നില്ല. തട്ടിപ്പില്‍ പങ്കുള്ളതിനാല്‍ ഇവരെ മാറ്റിനിര്‍ത്തിയിരിക്കാം എന്നാണ് ദേവസ്വം വിജിലന്‍സിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം വിജിലന്‍സ് സസ്‌പെന്‍ഷന് ശിപാര്‍ശ...

Read More

“വിവേക് കിരണ്‍ സണ്‍ ഓഫ് പിണറായി വിജയന്‍”; മുഖ്യമന്ത്രിയുടെ മകനെതിരെയുള്ള ഇ ഡി നോട്ടീസ്, മൗനം പാലിച്ച് സി പി ഐ എം

by on October 11, 2025 0

മുഖ്യമന്ത്രി പിണറായി വിജയന്റെ മകനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ച വിഷയം സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയൊരു വിവാദത്തിന് വഴിതുറന്നിരിക്കയാണ്. 2023 ല്‍ മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണിന് നോട്ടീസ് അയച്ചിരുന്നതായി ഇ ഡി വൃത്തങ്ങള്‍ സ്ഥിരീകരിച്ചതോടെയാണ് വിഷയം പ്രതിപക്ഷം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളില്‍ വ്യക്തതതേടിയാണ് ഇ ഡി നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ വിലാസത്തിലാണ് ഇ ഡി നോട്ടീസ് അയച്ചത്. ഇത് രാഷ്ട്രീയ പ്രേരിതമാണെന്നോ, രാഷ്ട്രീയമായി...

Read More

ഷാഫി മൂക്കുമായി ആശുപത്രിയിലേക്കല്ല തോർത്തുമായി ഫോറൻസിക്കിലേക്കാണ് പോകേണ്ടത്; വി വസീഫ്

by on October 11, 2025 0

കഴിഞ്ഞ ദിവസം പേരാമ്പ്രയിൽ നടന്ന യുഡിഎഫ് – സിപിഐഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എംപിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇതിനിടെ ഷാഫിയെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ് രംഗത്തെത്തി. ഷാഫി മൂക്കുമായി ആശുപത്രിയിലേക്കല്ല തോർത്തുമായി ഫോറൻസിക്കിലേക്കാണ് പോകേണ്ടതെന്നാണ് വസീഫ് പരിഹാസിച്ചത്. അടിച്ചതോ കുത്തിയതോ ആരെങ്കിലും കണ്ടോ എന്നും സ്വന്തം റീൽസ് നിർമിക്കാൻ മൂന്നോ നാലോ ക്യാമറ കൊണ്ട് നടക്കുന്ന നേതാവിനെ ആക്രമിക്കുന്ന വൈകാരിക...

Read More

‘ഷാഫിയുടെ ഷോ ആണ് നടന്നത്, ഷോ കാണിച്ചാല്‍ പ്രതികരിക്കും’ : വി കെ സനോജ്

by on October 11, 2025 0

കോഴിക്കോട്: പേരാമ്പ്രയില്‍ പൊലീസ്-കോണ്‍ഗ്രസ് സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ സംഭവം ഷോ ആണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. ഷാഫിയും സംഘവും ഷോ കാണിച്ചെന്നും അവരുടെ കാഞ്ഞ ബുദ്ധി നടന്നില്ലെന്നും വികെ സനോജ് പറഞ്ഞു. സംഘര്‍ഷമുണ്ടാക്കി ഡിവൈഎഫ്‌ഐയെ പേടിപ്പിക്കാമെന്ന് ഷാഫി കരുതേണ്ടെന്നും ഷോ കാണിച്ചാല്‍ ഡിവൈഎഫ്‌ഐ പ്രതികരിക്കും, അങ്ങനെ സംഘര്‍ഷമുണ്ടായാല്‍ അതിന് ഉത്തരവാദി ഷാഫി മാത്രമായിരിക്കുമെന്നും വികെ സനോജ് പറഞ്ഞു. ‘ഷാഫിയുടെ ഷോയാണ് ഇന്നലെ പേരാമ്പ്രയില്‍ കണ്ടത്. സികെജി കോളേജില്‍ കുറേ വര്‍ഷത്തിനിടയില്‍...

Read More

കൊച്ചിയിലെ ഡബിള്‍ ഡക്കര്‍ യാത്രാനിരക്ക് കുറച്ചു; ദിവസവും മൂന്ന് ട്രിപ്പുകള്‍

by on October 11, 2025 0

കൊച്ചി: കൊച്ചിയിലെ നഗര കാഴ്ചകള്‍ കാണാന്‍ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ആരംഭിച്ച കൊച്ചി സിറ്റി റൈഡ് ഡബിള്‍ ഡക്കര്‍ യാത്രാ നിരക്ക് കുറച്ച് കെഎസ്ആര്‍ടിസി. ട്രിപ്പുകളുടെ എണ്ണത്തിലും വര്‍ധന. ഇനി മുതല്‍ മൂന്ന് ട്രിപ്പുകളാണ് ദിവസവും ഉണ്ടാകുക. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനും സൗകര്യപ്രദമാക്കുന്നതിനുമായി മന്ത്രി ഗണേഷ് കുമാറിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് നിരക്കിലും ട്രിപ്പിലും മാറ്റം വരുത്തിയത്. ഡബിള്‍ ഡക്കര്‍ അപ്പര്‍ ഡക്ക് നിരക്ക് മുമ്പ് 300 രൂപയായിരുന്നതില്‍ നിന്ന് 200 രൂപയായും 150 രൂപയായിരുന്ന ലോവര്‍ഡക്ക്...

Read More

ഷാഫി പറമ്പിൽ എം.പിക്ക് നേരെ പേരാമ്പ്രയിൽ ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് തലശ്ശേരിയിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.

by on October 11, 2025 0

തലശ്ശേരി: ഷാഫി പറമ്പിൽ എം.പിക്ക് നേരെ പേരാമ്പ്രയിൽ ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് തലശ്ശേരിയിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. എൽ.എസ് പ്രഭു മന്ദിരത്തിൽ നിന്ന് പ്രകടനമായി എത്തിയാണ് തലശ്ശേരി ട്രാഫിക് യൂനിറ്റിന് മുമ്പിൽ റോഡ് ഉപരോധിച്ചത്. തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.പി അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.സി. രഘുനാഥ് അധ്യക്ഷത വഹിച്ചു. കെ.ഇ. പവിത്രാജ്, രമേശൻ മഞ്ഞോടി, യു. സിയാദ്, എം.പി. സുധീർ ബാബു, എൻ. അഷ്റഫ്, എ.ആർ. ചിന്മയ്, വി.വി. ഷുഹൈബ്,...

Read More