July 16, 2026
  • July 16, 2026
Breaking News

വൈഫ് ഇൻ ചാര്‍ജ് അധിക്ഷേപ പരാമര്‍ശം: ബഹാഉദ്ദീന്‍ നദ്‌വിയെ തള്ളി സമസ്ത; നദ്‌വിയുടേത് സമസ്തയുടെ അഭിപ്രായമല്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍

by on September 10, 2025 0

വൈഫ് ഇൻ ചാർജ് അധിക്ഷേപ പരാമർശം നടത്തിയ ബഹാഉദ്ദീന്‍ നദ്‌വിയെ തള്ളി സമസ്ത. നദ്‌വി നടത്തിയത് സമസ്തയുടെ അഭിപ്രായമല്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തികളുടെ സ്വകാര്യകാര്യങ്ങളില്‍ അഭിപ്രായം പറയുന്ന പ്രസ്ഥാനം അല്ല സമസ്ത എന്നും ജനപ്രതിനിധികളുടെ സ്വകാര്യതയിലേക്ക് കടക്കുന്ന പ്രസ്താവന സമസ്ത നടത്താറില്ല എന്നും മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്തയുടെ നയം ഇതല്ല. എന്തുകൊണ്ട് ഇങ്ങനെ ഒരു പരാമർശം നടത്തി എന്നതിനെക്കുറിച്ച്‌ നദ്‌വിയോട് തന്നെ ചോദിക്കണമെന്നും സമസ്ത ആ വിഷയം ചർച്ച ചെയ്യേണ്ട...

Read More

കൊല്ലത്ത് അധ്യാപകനും വിദ്യാർഥിയും തമ്മിൽ സംഘർഷം; വിദ്യാർഥിയുടെ മൂക്കിന് ഗുരുതര പരുക്ക്

by on September 10, 2025 0

കൊല്ലം ജില്ലയിലെ അഞ്ചാലുംമൂട് സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയും കായികാധ്യാപകനും തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിൽ വിദ്യാർഥിയുടെ മൂക്കിന് ഗുരുതരമായ പരിക്കേറ്റു. തലയ്ക്കും പരിക്കുകളുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരിക്കേറ്റ വിദ്യാർഥിയെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സംഭവത്തിൽ അധ്യാപകനും പരിക്കേറ്റതായി വിവരമുണ്ട്.

Read More

നേപ്പാൾ ആഭ്യന്തര സംഘർഷം; കാഠ്മണ്ഡുവിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളും അധ്യാപകരും സുരക്ഷിതർ

by on September 10, 2025 0

നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്നുവരുന്ന ആഭ്യന്തര സംഘർഷത്തിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെയുള്ള 12 അംഗ സംഘം സുരക്ഷിതരാണെന്ന് റിപ്പോർട്ടുകൾ. മുളന്തുരുത്തിയിലുള്ള നിർമ്മല കോളേജിലെ 10 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘം കാഠ്മണ്ഡുവിന് സമീപമുള്ള ഒരു ഹോസ്റ്റലിൽ കഴിയുകയാണ്. നിലവിൽ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലാത്തതിനാൽ ഇവർക്ക് ഇന്ത്യയിലേക്ക് ഉടൻ തിരികെ എത്താൻ കഴിയില്ല. അസിസ്റ്റന്റ് പ്രൊഫസറായ ലാലു പി. ജോയിയുടെ നേതൃത്വത്തിലുള്ള സംഘം ഈ മാസം മൂന്നാം തീയതി കാദംബരി മെമ്മോറിയൽ കോളേജിൽ നടന്ന...

Read More

നേതാക്കൾ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഹമാസ്; ദോഹയിലെ ഇസ്രയേൽ ആക്രമണത്തെ ന്യായീകരിച്ച് ട്രംപ്

by on September 10, 2025 0

ദോഹയിൽ‌ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നേതാക്കളാരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ഹമാസ്. ഇസ്രയേൽ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. എന്നാൽ കൊല്ലപ്പെട്ടവരിൽ നേതാക്കളില്ലെന്ന് ഹമാസ് വ്യക്തമാക്കി. ഒരു ഖത്തർ ഉദ്യോഗസ്ഥനും ഖലീൽ അൽ ഹയ്യയുടെ മകനും കൊല്ലപ്പെട്ടെന്നും ഹമാസ് അറിയിച്ചു. വെടിനിർത്തൽ കരാറിലെത്താൻ ഇസ്രയേലിന് താത്പര്യമില്ലാത്തതിന്റെ തെളിവാണ് ദോഹ ആക്രമണമെന്നും ഹമാസ് വിമർശിച്ചു. ഹമാസിനെ ഉദ്ധരിച്ച് അൽജസീറയാണ് വാർത്ത പുറത്തുവിട്ടത്. അതേസമയം ആക്രമണത്തെ യുഎസ് പ്രസിഡന്റ് ഡോണൾ‌ഡ് ട്രംപ് ന്യായീകരിച്ചു. എന്നാൽ അറബ്‌ രാജ്യങ്ങളിൽ പ്രത്യേകിച്ച്‌ ഖത്തറിൽ ആക്രമണം...

Read More

ഓണക്കാലത്ത് റെക്കോർഡ് നേട്ടം; സഹകരണ മേഖലയിൽ നടന്നത് 312 കോടി രൂപയുടെ വിൽപ്പന

by on September 9, 2025 0

ഓണക്കാലത്ത് സഹകരണ മേഖലയിൽ നടന്നത് റെക്കോർഡ് വില്പന. 312 കോടി രൂപയുടെ വിൽപ്പന നേട്ടം. കൺസ്യൂമർഫെഡിന് ലഭിച്ചത് 187 കോടി രൂപ. കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ സഹകരണ മേഖലയിലെ 750 ഓളം സൂപ്പർ മാർക്കറ്റുകളിലൂടെ നടത്തിയ ഓണവിപണികളിലൂടെ 125 രൂപയുടെ വില്പനയും നടന്നു. കൺസ്യൂമർഫെഡ് നേരിട്ട് നടത്തിയ ഓണവിപണിയുടെ 187 കോടി രൂപയുടെ വില്പനയും നടത്തി. ഇങ്ങനെ 312 കോടി രൂപയുടെ വില്പന നടന്നു. ഓണ ചന്തകളിലൂടെ വിൽപ്പന നടത്തിയത് 339 രൂപയ്ക്ക് 15 ലക്ഷം ലിറ്റർ...

Read More

‘ഇന്ത്യയുടെ വനിതാ പൈലറ്റിനെ പാക് സൈന്യം പിടികൂടിയെന്നത് വ്യാജം’, പാക് പ്രചാരണം പൊളിച്ച് PIB

by on September 9, 2025 0

ഇന്ത്യയുടെ വനിതാ പൈലറ്റിനെ പിടികൂടിയെന്ന പാക് പ്രചാരണം വ്യാജം. പാക് പ്രചാരണം പൊളിച്ച് PIB. ഇന്ന് രാവിലെ മുതൽ പാകിസ്താൻ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന വാർത്തയാണ് പിഐബി പൊളിച്ചത് ഇന്ത്യന്‍ വ്യോമസേന പൈലറ്റായ ശിവാനി സിംഗിനെ പാക് സൈന്യം പിടികൂടിയെന്നാണ് ഒരു വിഡിയോ പങ്കുവെച്ചുകൊണ്ട് പാക് അനുകൂല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പുതിയ അവകാശവാദം. ഇന്ത്യന്‍ വൈമാനികയെ പിടികൂടിയെന്ന പാക് അവകാശവാദം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം തള്ളിക്കളഞ്ഞു. ട്വീറ്റിന് ഒപ്പമുള്ള വീഡിയോയുടെ...

Read More

കേരളത്തിൻ്റെ അഭിമാനം; ജി.വി രാജ സ്പോർട്സ് സ്കൂൾ തുടങ്ങിയിട്ട് 50 വർഷം

by on September 9, 2025 0

രാജ്യാന്തര കായിക മേളകളിൽ കേരളത്തിൻ്റെ പ്രാതിനിധ്യം കുറയുന്നു. ദേശീയ കായിക രംഗത്ത് ഇതര സംസ്ഥാനങ്ങള്‍ കുതിക്കുമ്പോള്‍ കേരളം കിതയ്ക്കുന്നു. അത് ഇന്നത്തെ അവസ്ഥ. പക്ഷേ, 1980കളിലും 90 കളിലും ദേശീയ, രാജ്യാന്തര കായികവേദികളില്‍ മലയാളി താരങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. അത്ലറ്റിക്സിൻ്റെ അക്ഷയഖനിയായി കേരളം എണ്ണപ്പെട്ടു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ വരെ കുതിപ്പ് തുടര്‍ന്നു. കാല്‍ നൂറ്റാണ്ടിലേറെ നീണ്ട ആ കുതിപ്പിന് കാരണമായത് 1970 കളില്‍ നടപ്പിലായൊരു കായിക വിപ്ലവ പദ്ധതിയാണ്. അതിൻ്റെ അടയാളമായ ജി.വി.രാജാ...

Read More

നേവി യൂണിഫോമിൽ എത്തി മോഷ്ടാവ്; നാവികസേനയുടെ തോക്കും വെടിയുണ്ടകളും കവർന്നു

by on September 9, 2025 0

മുംബൈയിൽ നാവികസേനയുടെ തോക്കും വെടിയുണ്ടകളും മോഷ്ടിച്ചു. സുരക്ഷ ചുമതലയുള്ള നാവികസേന ഉദ്യോഗസ്ഥനിൽ നിന്നാണ് തോക്ക് മോഷ്ടിച്ചത്. മുംബൈയിലെ നേവി റസിഡൻഷ്യൽ ഏരിയയിലാണ് സംഭവം നടന്നത്. സുരക്ഷ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിച്ചു. എപി ടവർ റഡാറിൽ വാച്ചറായി നിയോഗിക്കപ്പെട്ട 20 വയസ്സുള്ള അഗ്നിവീർ സൈനികനെയാണ് കബളിപ്പിച്ചത്. ശനിയാഴ്ച രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നാവികന്റെ മുന്നിൽ യൂണിഫോം ധരിച്ചെത്തി ഡ്യൂട്ടി ചെയ്ഞ്ചിന് വന്നു എന്ന് അറിയിച്ചാണ് ആയുധങ്ങൾ കൈവശപ്പെടുത്തിയത്. യുണിഫോം ഉൾപ്പെടെ കണ്ട് തോക്കും വെടിയുണ്ടകളും കൈമാറുകയും...

Read More

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി കോടതി അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്കായി നീക്കി; ഗുരുതര വീഴ്ച

by on September 9, 2025 0

ശബരിമല ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയതില്‍ വിവാദം.ഗുരുതര വീഴ്ചയെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി സ്‌പെഷ്യല്‍ കമ്മീഷന്‍. തന്ത്രിയുടെ അനുമതി വാങ്ങിയാണ് സ്വര്‍ണ്ണപ്പാളി ഇളക്കിയതെന്നാണ് ദേവസ്വം ബോര്‍ഡ് വിശദീകരണം. ഓണക്കാലത്തെ പ്രത്യേക പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചതിന് ശേഷമാണു ശ്രീ കോവിനു മുന്നിലെ സ്വര്‍ണപ്പാളി അറ്റകുറ്റപ്പണികള്‍ക്കായി ഇളക്കിയത്. സംഭവത്തില്‍ ഗുരുതര വീഴ്ച എന്നാണ് സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. സ്വര്‍ണ്ണപ്പണികള്‍ സന്നിധാനത്ത് നടത്തണമെന്ന് കോടതി നിര്‍ദ്ദേശം ലംഘിക്കപ്പെട്ടെന്നും സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ...

Read More

യാത്രക്കാരിൽ നിന്നും പണംതട്ടി റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ; മുംബൈയിൽ 5 മാസത്തിനുള്ളിൽ സസ്‌പെൻഡ് ചെയ്‌തത്‌ 13 പേരെ

by on September 9, 2025 0

യാത്രക്കാരിൽ നിന്നും പണംതട്ടി റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ. കഴിഞ്ഞ അഞ്ച് മാസത്തിനിടെ, മുംബൈയിലുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളിലെ യാത്രക്കാരിൽ നിന്ന് പണം തട്ടിയതിന് ഒരു സീനിയർ ഇൻസ്പെക്ടർ ഉൾപ്പെടെ 13 റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് രീതി. രാജസ്ഥാനിലേക്കുള്ള യാത്രക്കാരനിൽ നിന്ന് 30,000 രൂപ തട്ടി. ഈ കേസിൽ മൂന്ന് പേരെ സസ്പെൻഡ് ചെയ്തിരുന്നു. തുടർ അന്വേഷണത്തിലാണ് ബാക്കിയുള്ളവർ കൂടി പിടിയിലായത്. സീനിയർ ഇൻസ്പെക്ടർ അടക്കമുള്ളവരാണ് പണം തട്ടുന്ന റാക്കറ്റിൽ...

Read More