July 15, 2026
  • July 15, 2026
Breaking News

ഡോക്യുമെൻ്ററി പ്രകാശനം ചെയ്തു

by on August 21, 2025 0

തലശ്ശേരി: പ്രശസ്ത ഗായകനായിരുന്ന മുഹമ്മദ് റഫി തലശ്ശേരിയിൽ വന്നതിൻ്റെ സ്മരണാർത്ഥം തലശ്ശേരി മുഹമ്മദ് റഫിലവേഴ്സിൻ്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ ഡോക്യുമെൻ്ററിയുടെ പ്രകാശന കർമ്മം നടത്തി. എറണാകുളം അസീസിയ കൺവൻഷൻ സെൻ്ററിൽ നടന്ന റഫി നൈറ്റിൽ വെച്ച് അബ്ദുസ്സമദ് സമദാനി എം.പി, റഫിയുടെ മകൻ ശാഹിദ് റഫി എന്നിവർ ചേർന്നാണ് റഫി ലവേഴ്സ് ഗ്രൂപ്പിന് നല്കി പ്രകാശനം ചെയ്തത്. മുഹമ്മദ് റഫി ഫൗണ്ടേഷൻ ഫൗണ്ടർ ടി.പി.എം.ഹാഷിറലി അധ്യക്ഷത വഹിച്ചു. പിന്നണി ഗായകൻ അഫ്സൽ, അസീസിയ ചെയർമാൻ അബ്ദുൽ അസീസ്,...

Read More

രാജീവ് ഗാന്ധി ഇന്ത്യയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് നയിച്ച നേതാവ്

by on August 21, 2025 0

കടവത്തൂർ : ഇന്ത്യയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് നയിച്ച അതിശക്തനായ ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധി എന്ന് ഡി.സി.സി ജനറൽ സെക്രട്ടറി കെ. പി സാജു പ്രസ്താവിച്ചു. 18 വയസ്സുള്ളവർക്ക് വോട്ടവകാശം നൽകി രാജ്യത്തെ ജനാധിപത്യ പ്രക്രിയയിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കിയ നേതാവായിരുന്നു രാജീവ് ഗാന്ധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ കരിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സദ്ഭാവനാ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് ടി എച്ച് നാരായണൻ അധ്യക്ഷത വഹിച്ചു....

Read More

‘ഇനിയും ചേർത്തുപിടിക്കാൻ കഴിയില്ല, നടപടി വേണം’; രാഹുലിനെ കൈവിട്ട് വിഡി സതീശൻ

by on August 21, 2025 0

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കടുത്ത നിലപാടിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ. രാഹുലിനെ ഇനിയും ചേർത്തുപിടിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് വി ഡി സതീശൻ. നടപടി വേണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. പ്രതിസന്ധി കാലങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ചേർത്തുപിടിച്ചിരുന്നത് വിഡി സതീശനായിരുന്നു. തന്റെ സഹോദര തുല്യനാണ് രാഹുലെന്ന് പരസ്യമായി മാധ്യമങ്ങൾക്ക് മുൻപിൽ വിഡി സതീശൻ പറഞ്ഞിരുന്നത്. അതേസമയം അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കും. രാജിവെക്കാൻ രാഹുലിനോട്...

Read More

വികസിത് ഭാരത്‌@ 2047: പരിഷ്കാരങ്ങൾ നിർദേശിക്കുന്നതിന് സമിതികൾ, അമിത് ഷായും രാജ്‌നാഥ് സിംഗും നയിക്കും

by on August 21, 2025 0

വികസിത് ഭാരത്‌ 2047 ലക്ഷ്യമിട്ട് മാർഗരേഖ സമർപ്പിക്കാൻ രണ്ട് മന്ത്രിതല സമിതികൾ രൂപീകരിച്ച് കേന്ദ്രസർക്കാർ. സാമ്പത്തിക, സാമൂഹിക മേഖലകളിൽ പരിഷ്കാരങ്ങൾ നിർദേശിക്കുന്നതിനാണ് അനൗപചാര സമിതികൾ. ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും സമിതികളെ നയിക്കും. ധനമന്ത്രി നിർമ്മല സീതാരാമൻ, വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ഉൾപ്പെടെ 13 അംഗങ്ങളാണ് അമിത് ഷായുടെ പാനലിലുള്ളത്. രാജ്‌നാഥ് സിംഗിന്റെ പാനലിൽ മന്ത്രി നിതിൻ ഗഡ്കരി, കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, തൊഴിൽ, കായിക...

Read More

സമരപരിപാടിയിൽ നിന്ന് വിട്ടുനിന്ന സംഭവം; ‘ആവശ്യമില്ലാത്ത വിവാദം, പാർട്ടിക്കുള്ളിൽ ഒരു പ്രശ്നവുമില്ല’: ചാണ്ടി ഉമ്മൻ

by on August 20, 2025 0

ആവശ്യമില്ലാത്ത വിവാദമെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. പാർട്ടിക്കുള്ളിൽ ഒരു പ്രശ്നവുമില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കോഴിക്കോട്: കോർപ്പറേഷന് എതിരായ യൂത്ത് കോൺഗ്രപാർസ്‌ സമര പരിപാടിയിൽ നിന്നും വിട്ടുനിന്ന സംഭവത്തിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. ആവശ്യമില്ലാത്ത വിവാദമെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. പാർട്ടിക്കുള്ളിൽ ഒരു പ്രശ്നവുമില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഈ പരിപാടിക്ക് ഡിസിസി ക്ഷണിക്കേണ്ട കാര്യമില്ല. ഒരു മണ്ഡലം പ്രസിഡന്റും വിളിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മൻ വിശദീകരിച്ചു. പുലർച്ചെയാണ് കോഴിക്കോട് എത്തിയതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു....

Read More

ഗോപാലപ്പട്ട ഫോർച്യൂൺ ഹീറോ ഷോറൂമിൽ വെച്ച് മെമ്പർ ഷിപ്പ് വിതരണ ഉദ്ഘാടനം തലശ്ശേരി മുൻസിപ്പൽ ചെയർമാൻ ജമുനാ റാണി ടീച്ചർ പാർട്ണർ കെ വി പ്രദീപന് നൽകി ഉദ്ഘാടനം ചെയ്തു.

by on August 20, 2025 0

കേരള വ്യാപാരി വ്യവസായി സമിതി തലശ്ശേരി ഏരിയ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം കെ എ ജഗദീഷ് ബാബുവിന്റെ അധ്യക്ഷതയിൽ തലശ്ശേരി മുൻസിപ്പൽ ചെയർമാൻ ജമുനറാണി ടീച്ചർ ഫോർച്യൂൺ മൊബൈക്സ് പാർട്ണർ പ്രദീപൻ കെ ക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. ഏരിയ സെക്രട്ടറി സിപിഎം നൗഫൽ സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റി അംഗങ്ങളായ കാത്താണ്ടി റഫീഖ്, അബ്ദുൽ കിലാബ്, വൈ എം അനിൽകുമാർ,റഫീഖ്,ഇല്യാസ്,ഹരീന്ദ്രൻ, അസ്സൂട്ടി എന്നിവർ പങ്കെടുത്തു  

Read More

ഫ്ലാറ്റ് നിർമ്മിച്ച് കൈമാറാൻ വൈകി, ഉപഭോക്താവിന് വാടകയും നഷ്ടപരിഹാരവും നൽകണം*

by on August 20, 2025 0

CC/133/2022   *ഫ്ലാറ്റ് നിർമ്മിച്ച് കൈമാറാൻ വൈകി, ഉപഭോക്താവിന് വാടകയും നഷ്ടപരിഹാരവും നൽകണം* കൊച്ചി: ഫ്ലാറ്റ് നിർമിച്ച് കൈമാറുന്നതിൽ നാല് വർഷത്തോളം കാലതാമസം വരുത്തുകയും അധിക തുക ഈടാക്കുകയും ചെയ്തെന്ന പരാതിയിൽ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ ഡി.എൽ.എഫ് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.   കാക്കനാട് ഡി.എൽ.എഫ് ന്യൂ ടൗൺ ഹൈറ്റ്സ് പ്രോജക്റ്റുമായി ബന്ധപ്പെട്ട് സീനാ സൂസൻ കുരുവിളയും മകൻ മിഥുൻ കുരുവിളയും നൽകിയ പരാതിയിലാണ് ഡി.ബി. ബിനു അധ്യക്ഷനും വി....

Read More

യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കാതെ ചാണ്ടി ഉമ്മൻ; കടുത്ത അതൃപ്തിയില്‍ കോഴിക്കോട് ഡിസിസി

by on August 20, 2025 0

  യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കാതെ ചാണ്ടി ഉമ്മൻ; കടുത്ത അതൃപ്തിയില്‍ കോഴിക്കോട് ഡിസിസി നിര്‍ദേശം ഉണ്ടായിട്ടും യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് സൗത്ത് മണ്ഡലം സമ്ബര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാതെ ചാണ്ടി ഉമ്മന്‍ എംഎല്‍എ. കോഴിക്കോട് നഗരത്തില്‍ ഉണ്ടായിട്ടും ചാണ്ടി ഉമ്മന്‍ പരിപാടിയില്‍ നിന്നും വിട്ടുനിന്നതില്‍ ഡിസിസി കടുത്ത അതൃപ്തിയിലാണ്. ചാണ്ടി ഉമ്മൻ എം എല്‍ എ പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് ശരിയായില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാർ വ്യക്തമാക്കി.   പരിപാടിയില്‍ പങ്കെടുക്കാൻ ചാണ്ടിയോട് ആവശ്യപ്പെട്ടത്...

Read More

ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം; മലപ്പുറം സ്വദേശിയായ 11 കാരി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

by on August 20, 2025 0

മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസ്സുള്ള കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കടുത്ത പനിയെത്തുടര്‍ന്ന് ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Read More

110 രൂപയിൽ നിന്ന് 230- രൂപയിലേക്ക്. കയമ അരിയുടെ വില കത്തിക്കയറുന്നു ; ഹോട്ടലുകളിൽ ബിരിയാണിക്ക് വില കൂടി.

by on August 20, 2025 0

  കല്പറ്റ: പിടിച്ചാല്‍ കിട്ടാത്തവിധം വിപണിയില്‍ ബിരിയാണി അരിയുടെ വില കത്തിക്കയറുന്നതിന്റെ ആശങ്കയിലാണ് വ്യാപാരികളും ഹോട്ടലുടമകളും. കേരളത്തില്‍ ബിരിയാണിക്ക് കൂടുതല്‍ ഉപയോഗിക്കുന്ന കയമ അരിക്ക് ഇപ്പോള്‍ കിലോയ്ക്ക് 230 രൂപയാണ് വില. കഴിഞ്ഞ മൂന്നുമാസത്തിനിടെ ഘട്ടംഘട്ടമായി വിലയുയർന്ന് ഓഗസ്റ്റ് പകുതിയായപ്പോഴേക്കുമാണ് വില 230 രൂപയിലെത്തിനില്‍ക്കുന്നത്.   മുൻപ് കിലോയ്ക്ക് 110 രൂപയ്ക്കും 115 രൂപയ്ക്കും കിട്ടിയിരുന്ന അരിക്കാണ് ഇരട്ടിവിലയായത്. കിലോയ്ക്ക് 110 രൂപയുണ്ടായിരുന്ന ഡിഗോണ്‍, വില്ലേജ് ബ്രാൻഡുകള്‍ക്ക് ഇപ്പോള്‍ 215 രൂപയായി. 110 രൂപയുണ്ടായിരുന്ന ട്രിപ്പിള്‍...

Read More