July 15, 2026
  • July 15, 2026
Breaking News

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സംസ്ഥാന ധനമന്ത്രി

by on August 11, 2025 0

സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ ഗുരുതരമായി ബാധിക്കുന്ന വിധമുള്ള കേന്ദ്ര നടപടികളില്‍ അനുകൂലമായ ഇടപെടല്‍ ആവശ്യപ്പെട്ട് സംസ്ഥാന ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. ഗ്യാരന്റി റിഡംപ്ഷന്‍ ഫണ്ടിന്റെ പേരില്‍ കടമെടുപ്പ് പരിധിയില്‍ നിന്ന് വെട്ടിക്കുറച്ച 3323 കോടി രൂപ, മുന്‍വര്‍ഷമെടുത്ത അധികവായ്പകള്‍ ഈ വര്‍ഷത്തെ വായ്പകളുമായി ക്രമീകരിച്ചപ്പോള്‍ കുറവുചെയ്ത 1877 കോടി രൂപ എന്നിവ അടിയന്തിരമായി നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് പാര്‍ലമെന്റില്‍ നടന്ന കൂടിക്കാഴ്ചയില്‍ സംസ്ഥാന ധനമന്ത്രി ആവശ്യപ്പെട്ടു. ഐ.ജി.എസ്.ടി ബാലന്‍സില്‍...

Read More

കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; ‘മതം മാറാൻ ആവശ്യപ്പെട്ട് കെട്ടിയിട്ട് മർദിച്ചു’; ആൺസുഹൃത്ത് റമീസ് കസ്റ്റഡിയിൽ

by on August 11, 2025 0

കോതമംഗലത്ത് ഇരുപത്തിമൂന്ന് വയസുകാരി സോനയുടെ ആത്മഹത്യയിൽ ആൺസുഹൃത്ത് റമീസ് കസ്റ്റഡിയിൽ. പ്രതിക്കെതിരെ ആത്മഹത്യ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകൾ ചുമത്തി. മതം മാറാൻ ആവശ്യപ്പെട്ട് റമീസ് കെട്ടിയിട്ട് മർദിച്ചെന്നാണ് സോനയുടെ ആത്മഹത്യ കുറിപ്പ്. ഇരുവരുടെയും വാട്സാപ്പ് ചാറ്റിൽ നിന്ന് ആത്മഹത്യാ പ്രേരണയ്ക്കും ശാരീരിക ഉപദ്രവത്തിനും പൊലീസിന് തെളിവ് ലഭിച്ചു. റമീസിന്റെ വീട്ടുകാരെയും കേസിൽ പ്രതിചേർക്കും. ‌ താൻ ആത്മഹത്യ ചെയ്യുമെന്ന് സോന പറയുമ്പോൾ ചെയ്തോളാൻ പ്രതി മറുപടി നൽകുന്നതും ചാറ്റിൽ നിന്ന് കണ്ടെത്തി. റമീസ്...

Read More

വണ്ടിയില്‍ നിന്ന് ഇറങ്ങി കാട്ടാനയുടെ ഫോട്ടോയെടുക്കാന്‍ നോക്കി; ആന ഓടിയടുത്തു; ബന്ദിപ്പൂരില്‍ മലയാളി സഞ്ചാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നടുക്കുന്ന വിഡിയോ

by on August 11, 2025 0

ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രം കടന്നുപോകുന്ന ദേശീയ പാതയില്‍ വിനോദ സഞ്ചാരിയെ ആക്രമിച്ച് കാട്ടാന. കാട്ടാനയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച മലയാളി വിനോദ സഞ്ചാരി തലനാരിഴക്കാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സംഭവത്തിന്റെ നടുക്കുന്ന വിഡിയോ പുറത്തുവന്നു. ഇയാള്‍ക്കെതിരെ കേസെടുക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. (wild elephant attack against malayali tourist in bandipur video) ലോറിയില്‍ നിന്ന് എടുത്ത ക്യാരറ്റ് ശാന്തമായി കഴിച്ചുകൊണ്ട് റോഡില്‍ നില്‍ക്കുകയായിരുന്നു കാട്ടാന. വാഹനങ്ങളുടെ നീണ്ട നിര കാത്തിരിക്കുമ്പോള്‍, ഒരാള്‍...

Read More

ബിജെപിയിലും ആര്‍എസ്‌എസിലും അഭിപ്രായം ശക്തമായി, ട്രംപിന്‍റെ 50% തീരുവ യുദ്ധത്തിന് അതേനാണയത്തില്‍ തിരിച്ചടി നല്‍കാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു

by on August 11, 2025 0

ദില്ലി: ഇന്ത്യക്ക് 50 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ നീക്കത്തിന് അതേനാണയത്തില്‍ തിരിച്ചടി നല്‍കാനുള്ള ആലോചനകള്‍ സജീവമാക്കി ഇന്ത്യ. അലുമിനിയം, സ്റ്റീല്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയ്ക്ക്, പകരം തീരുവ ഈടാക്കാനാണ് ഇന്ത്യയുടെ ആലോചന. റഷ്യ – യു എസ് ചർച്ചകളില്‍ ഇന്ത്യക്കെതിരെ പിഴ ചുമത്തിയ വിഷയവും ഉയർന്നു വരാനാണ് സാധ്യതയെന്ന് സർക്കാ‍ർ വൃത്തങ്ങള്‍ പറഞ്ഞു. അമേരിക്കയുടെ തീരുവ യുദ്ധ പ്രഖ്യാപനത്തിനെതിരെ ശക്തമായ തിരിച്ചടി നല്‍കണമെന്ന അഭിപ്രായം ബി ജെ പിയിലും ആർ...

Read More

‘ബസ് കൺസഷൻ സ്വകാര്യ ബസുകളുടെ ഔദാര്യമല്ല; കുട്ടികളെ സീറ്റിൽ നിന്നും എഴുന്നേൽപ്പിക്കരുത്’; മന്ത്രി വി ശിവൻകുട്ടി

by on August 11, 2025 0

സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥികളോട് മോശമായി പെരുമാറരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മോശമായി പെരുമാറിയാൽ കർശന നടപടി എടുക്കുമെന്ന് മന്ത്രിയുടെ മുന്നറിയിപ്പ്. കുട്ടികളെ രണ്ടാം തരം പൗരൻമാരായി കാണരുത്. ബസ് കൺസഷൻ സ്വകാര്യ ബസുകളുടെ ഔദാര്യമല്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുട്ടികൾ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തണമെന്നും കുട്ടികളെ സീറ്റിൽ നിന്നും എഴുന്നേൽപ്പിക്കരുതെന്നും മന്ത്രി നിർദേശിച്ചു. കുട്ടികൾക്കുള്ള കൺസഷൻ ഒരു കാരണവശാലും ഒഴിവാക്കാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. അനുകമ്പയോട് പുറത്താണ് കുട്ടികളെ കൊണ്ടുപോകുന്നതെന്ന...

Read More

കെസി വേണുഗോപാലടക്കം 4 കേരള എംപിമാര്‍ സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാര്‍, അടിയന്തര ലാൻഡിംഗ്; വൻ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടെന്നും അന്വേഷണം വേണമെന്നും കെസി

by on August 11, 2025 0

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ 2455 വിമാനം റഡാറുമായുള്ള ബന്ധത്തില്‍ സാങ്കേതിക തകരാർ നേരിട്ടതിനെ തുടർന്ന് ചെന്നൈ അണ്ണാ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലടക്കം കേരളത്തില്‍ നിന്നുള്ള 4 എം പിമാരും തമിഴ്നാട്ടില്‍ നിന്നുള്ള ഒരു എംപിയും സഞ്ചരിച്ച വിമാനമാണ് ചെന്നൈയില്‍ അടിയന്തര ലാൻഡിംഗ് നടത്തിയത്. കെ സി വേണുഗോപാലിന് പുറമേ, കൊടിക്കുന്നില്‍ സുരേഷ്, അടൂർ പ്രകാശ്, കെ രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ്...

Read More

കുതിച്ചുയരുന്ന വെളിച്ചെണ്ണ വില; നിയന്ത്രിക്കാൻ ഇന്ന് മുതല്‍ സപ്ലൈക്കോ വഴി വിലക്കുറവില്‍; വെളിച്ചെണ്ണ 457 രൂപക്ക് ലഭിക്കും

by on August 11, 2025 0

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന വെളിച്ചെണ്ണ വില നിയന്ത്രണ വിധേയമാക്കാൻ സർക്കാർ ഇന്ന് മുതല്‍ നടപടി ആരംഭിക്കുന്നു. ഇന്ന് മുതല്‍ സപ്ലെക്കോ ഔട്ട്ലറ്റുകള്‍ വഴി ലിറ്ററിന് 457 രൂപക്ക് വെളിച്ചെണ്ണ വില്‍പ്പന ആരംഭിക്കുമെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആർ അനില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കാർഡിന് ഒരു ലിറ്റർ മാത്രമായിരിക്കും വെളിച്ചെണ്ണ ലഭിക്കുക. സപ്ലൈക്കോയില്‍ ശബരി വെളിച്ചെണ്ണയും ഒരു ലിറ്റർ ക്രമത്തില്‍ വില്‍ക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അധിക ലാഭം ഒഴിവാക്കാൻ സംരംഭകരുമായി നടത്തിയ ചർച്ചക്ക് ശേഷം...

Read More

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ; മിഥുന്റെ കുടുംബത്തിനായുള്ള പുതിയ വീടിന് മന്ത്രി വി ശിവന്‍കുട്ടി തറക്കല്ലിട്ടു

by on August 10, 2025 0

കൊല്ലം തേവലക്കര സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുന്റെ കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ നിര്‍മ്മിക്കുന്ന പുതിയ വീടിന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി തറക്കല്ലിട്ടുശിവന്‍കുട്ടി തറക്കല്ലിട്ടു. നിലവില്‍ കുടുംബം താമസിക്കുന്ന സ്ഥലത്ത് തന്നെയാണ് പുതിയ വീട് പണിയുന്നത്. പൊതുവിദ്യാഭ്യാസ മന്ത്രി സംസ്ഥാന പ്രസിഡന്റ് ആയ കേരള സ്‌കൗട്ട്‌സ് & ഗൈഡ്സിന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 20 ലക്ഷം രൂപ ചെലവില്‍ 1000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് വീട് നിര്‍മ്മിക്കുന്നത്. മൂന്ന് കിടപ്പുമുറികള്‍, രണ്ട് ശുചിമുറികള്‍,...

Read More

സിപിഐ മാഹി ലോക്കൽ സമ്മേളനം.

by on August 10, 2025 0

CPI മാഹി ലോക്കൽ സമ്മേളനം.   CPI മാഹി ലോക്കൽ സമ്മേളനം സ:പി.കെ.നാരായണൻ നഗറിൽ (“ഞേറക്കോൾ”) വെച്ച് 10.08.2025ന് നടന്നു. സഖാക്കൾ ടി.എം.രാജൻ, ആൻ്റണി റോമി എന്നിവർ പ്രസീഡിയം ആയി നിയന്ത്രിച്ച സമ്മേളനം CPI കണ്ണൂർ ജില്ലാ കൗൺസിൽ അംഗം സ:അഡ്വ.എം.എസ്.നിഷാദ് ഉദ്ഘാടനം ചെയ്തു. സ:ലജീഷ്.ടി.എം. രക്തസാക്ഷി പ്രമേയവും, സ:അനീഷ്.ടി.എം. അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ:സിഗേഷ് ഞേറക്കോൾ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. സ:സിഗേഷ് ഞേറക്കോൾനെ CPI മാഹി ലോക്കൽ കമ്മിറ്റി സിക്രട്ടറിയായും...

Read More

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തുന്നതില്‍ പ്രതികരിച്ച്‌ മന്ത്രി കെ കൃഷ്ണൻകുട്ടി; ‘നിവൃത്തിയില്ലെങ്കില്‍ മാത്രം വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും’

by on August 10, 2025 0

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനവിലും ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തുന്നതിലും പ്രതികരിച്ച്‌ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും നിലവില്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് കെ കൃഷ്ണൻകുട്ടി പറഞ്ഞു.   നിവൃത്തിയില്ലെങ്കില്‍ മാത്രമെ നിരക്ക് വര്‍ധിപ്പിക്കുകയുള്ളുവെന്നും ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തില്ലെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു. വൈദ്യുതി വാങ്ങാനുള്ള കരാറുകള്‍ തുടരും. നിലവിലെ സാഹചര്യത്തില്‍ ഹ്രസ്വകാല കരാറുകള്‍ തന്നെ മതിയാവും. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കും. റെഗുലേറ്ററി കമ്മീഷൻ അനുമതി...

Read More