May 30, 2026
  • May 30, 2026
Breaking News

ഇറാനിൽ ആക്രമണം അവസാനിപ്പിക്കില്ല; യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇസ്രയേൽ

by on June 21, 2025 0

ഇറാനിൽ ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി യോഗത്തിലാണ് ഇസ്രയേൽ നിലപാട് അറിയിച്ചത്. ഇസ്രയേൽ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഇറാൻ തുറന്നടിച്ചു. സംഘർഷം അവസാനിപ്പിക്കണമെന്ന ലോകരാഷ്ട്രങ്ങളുടെ അഭ്യർഥന ഇസ്രയേൽ തള്ളി. ഇസ്രയേൽ ഇറാനെ ആക്രമിച്ച് എട്ടാം ദിവസമാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി വിഷയം ചർച്ചക്കെടുത്തത്.ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.മേഖലയിൽ ഉടൻ സമാധാനം പുനസ്ഥാപിക്കണമെന്നും അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

Read More

ഡോണൾഡ്‌ ട്രംപിന് സമാധാനത്തിനുള്ള നോബൽ പ്രൈസിന് ശിപാർശ ചെയ്ത് പാകിസ്താൻ

by on June 21, 2025 0

ഡോണൾഡ്‌ ട്രംപിന് സമാധാനത്തിനുള്ള നോബൽ പ്രൈസിന് ശിപാർശ ചെയ്ത് പാകിസ്താൻ. ഇന്ത്യ- പാക് സംഘർഷത്തിൽ നിർണായകമായ നയതന്ത്ര ഇടപെടൽ നടത്തിയതിനാണ് ശിപാർശ ചെയ്തത്. വലിയ യുദ്ധത്തിലേക്ക് പോകേണ്ട സംഘർഷമായിരുന്നു ട്രംപിന്റെ ഇടപെടലിലൂടെ അവസാനിച്ചതെന്ന് പാകിസ്താൻ വ്യക്തമാക്കി. ഇന്ത്യയും പാകിസ്താൻ തമ്മിലുള്ള വെടിനിർത്തലിൽ മധ്യസ്ഥത വഹിച്ചുവെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. പാകിസ്താന്‍ സൈനിക തലവന്‍ അസിം മുനീറിന് ട്രംപ് വിരുന്നൊരുക്കിയത് വലിയ ചര്‍ച്ചയായിരുന്നു. ഉന്നത ഉദ്യോ​ഗസ്ഥർ ഇല്ലാതെ ആദ്യമായാണ് ഒരു പാക് സൈനിക മേധാവിക്ക് യുഎസ് പ്രസിഡന്റ് വിരുന്നൊരുക്കുന്നത്....

Read More

രണ്ട് തലയും മൂന്ന് കണ്ണുകളുമുള്ള പശുകിടാവ് പിറന്നു; യു.പിയില്‍ പ്രാര്‍ത്ഥനകളും പൂജകളുമായി നാട്ടുകാര്‍; വീഡിയോ

by on June 20, 2025 0

ഉത്തർപ്രദേശില്‍ രണ്ട് തലയും മൂന്ന് കണ്ണുകളുമുള്ള പശുകിടാവ് പിറന്നു. ഉത്തർപ്രദേശിലെ ബാഗ്പത്തില്‍ തിക്രി ഗ്രാമത്തിലാണ് വിചിത്ര സംഭവം നടന്നത്. ഇതൊരു അത്ഭുതമായി കണ്ട് നാട്ടുകാർ സംഭവസ്ഥലത്തേക്ക് ഒഴുകിയെത്തി. പശുവിനെ ആരാധിക്കാനും വലിയ ജനക്കൂട്ടം തടിച്ചുകൂടി. നവജാതശിശുവിന് രണ്ട് മൂക്കുകളും മൂന്ന് കണ്ണുകളും രണ്ട് ചെവികളുമുണ്ട്. ഓണ്‍ലൈനിൽ പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കകം തന്ന ഈ ദൃശ്യങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിലർ അതിനെ ഒരു ദൈവിക അടയാളമായാണ് കണക്കാക്കിയത്. കന്നുകാലി വളർത്തി ഉപജീവനം മുന്നോട്ട് കൊണ്ടു പോകുന്ന സാഹിദിന്റെ...

Read More

‘ജനങ്ങളുടെ ഇഷ്ടം മനസിലാക്കിയുള്ള മാറ്റമാണ് തരൂരിൽ കാണുന്നത്, കോൺഗ്രസ് വിടുമോ എന്ന കാര്യം അദ്ദേഹത്തോട് ചോദിക്കണം’: സുരേഷ് ഗോപി

by on June 20, 2025 0

ശശി തരൂരിന്റെ തീരുമാനങ്ങൾ വ്യക്തിപരമായ താല്പര്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രത്യേക സമിതി രൂപീകരിച്ചത് എല്ലാവരുടെയും ആവശ്യപ്രകാരം. സമിതി അവരുടെ കാര്യങ്ങൾ സാധിച്ച് എടുക്കുകയും ചെയ്തു. ദേശീയതയ്ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുന്നത് കുറച്ചു ദിവസങ്ങളായി മാത്രം, അതിനു മുൻപ് അത് അല്ലായിരുന്നു സ്ഥിതി. ജനങ്ങളുടെ ഇഷ്ടം മനസ്സിലാക്കിയുള്ള മാറ്റമാണ് തരൂരിൽ കാണുന്നത്. കോൺഗ്രസ് വിടുമോ എന്ന കാര്യം അദ്ദേഹത്തോട് ചോദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ഭാരതാംബ വിവാദത്തിൽ വല്യകാരങ്ങൾ വഴിച്ച് തിരിച്ച് വിടാനുള്ള നീക്കം. ഭാരതംബയുടെ...

Read More

ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിച്ചെന്ന് പാക് സ്ഥിരീകരണം

by on June 20, 2025 0

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിച്ചെന്ന് പാകിസ്താന്റെ സ്ഥിരീകരണം. വ്യോമതാവളങ്ങൾ ഇന്ത്യ ആക്രമിച്ചതോടെ വെടിനിർത്തൽ ആവശ്യപ്പെടേണ്ടിവന്നെന്ന് പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ധാറിന്റെ വെളിപ്പെടുത്തൽ. ജിയോ ന്യൂസിലെ ടെലിവിഷൻ ചർച്ചയിലാണ് തുറന്നുപറച്ചിൽ. ഏപ്രിൽ 22-ന് പഹൽഗാമിൽ 26 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായാണ് ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ പാകിസ്താനിൽ ആക്രമണം നടത്തിയത്. ഇന്ത്യ റാവൽപിണ്ഡിയിലെ നൂർഖാൻ വ്യോമതാവളവും പഞ്ചാബ് പ്രവിശ്യയിലെ ഷോർകോട്ട് വ്യോമതാവളവും ആക്രമിച്ചതിനെ തുടർന്ന്, പാകിസ്താൻ അമേരിക്കയുടെ ഇടപെടലിനായും സൗദി അറേബ്യയിൽ നിന്നുള്ള സഹായത്തിനായും...

Read More

ഭക്ഷണം മേടിക്കാൻ പോലും പുറത്ത് പോകാൻ പേടി;തെരുവുനായശല്യത്തിൽ വലഞ്ഞ് പത്തനംതിട്ട തിരുവല്ല താലൂക്ക് ആശുപത്രി

by on June 20, 2025 0

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല താലൂക്ക് ആശുപത്രിയിൽ തെരുവുനായ ശല്യം രൂക്ഷം. രോഗികളുടെ കൂട്ടിരിപ്പുകാർക്കാണ് തെരുവ് നായ്ക്കൾ ഭീഷണിയാകുന്നത്. തെരുവ് നായ്ക്കളുടെ ശല്യം കാരണം മരുന്നോ വെള്ളമോ വാങ്ങാൻ പോലും പുറത്തേക്ക് പോകാൻ ഭയമാണെന്ന് രോഗികളുടെ കൂട്ടിരിപ്പുകാർ പറഞ്ഞു. ആശുപത്രി ജീവനക്കാർക്കും തെരുവ് നായകൾ ഭീഷണി ഉയർത്തുന്നുണ്ട്. പുറത്തേക്ക് ഇറങ്ങുമ്പോൾ വടിയും കല്ലും ഉപയോഗിച്ച് തെരുവ് നായ്ക്കളെ തുരത്തേണ്ടി വരുന്ന അവസ്ഥയാണെന്നും ആശുപത്രി പരിസരത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ ടയറുകളും കേബിളുകളും നായകൾ കടിച്ച് നശിപ്പിക്കുകയാണെന്നും ജീവനക്കാരും...

Read More

‘ദൂരയാത്ര ചെയ്യുമ്പോൾ ഏറ്റവും ഉപകാരപ്രദമാണ് പെട്രോൾ പമ്പുകളിലെ ശുചിമുറികൾ, നാട്ടിൽ പൊതുശുചിമുറികൾ വേണ്ടത്ര ഇല്ല’; നടി കൃഷ്ണപ്രഭ

by on June 20, 2025 0

ദൂരയാത്ര ചെയ്യുമ്പോൾ സാധാരണക്കാരായ ജനങ്ങൾക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് ഏറ്റവും ഉപകാരപ്രദമാണ് പെട്രോൾ പമ്പുകളിലെ ശുചിമുറികളെന്ന് നടി കൃഷ്ണപ്രഭ. പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവില്ലെന്ന ഹൈക്കോടതി ഉത്തരവിൽ ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു താരം. ദൂരയാത്ര ചെയ്യുമ്പോൾ സാധാരണക്കാരായ ജനങ്ങൾക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് ഏറ്റവും ഉപകാരപ്രദമാണ് പെട്രോൾ പമ്പുകളിലെ ശുചിമുറികൾ. അതിന് പ്രധാന കാരണം നമ്മുടെ നാട്ടിൽ പൊതു ശുചിമുറികൾ വേണ്ടത്ര ഇല്ലെന്നത് തന്നെയാണ്. നാഷണൽ, സ്റ്റേറ്റ് ഹൈവേയിലൂടെ യാത്ര ചെയ്താൽ എത്ര സ്ഥലങ്ങളിൽ പൊതു ശുചിമുറികൾ കാണാൻ...

Read More

ന്യൂമാഹി ആരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ്: പ്രവൃത്തി തുടങ്ങി

by on June 20, 2025 0

ന്യൂമാഹി: ന്യൂമാഹി കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കാൻ നാട്ടുകാരും സി.പി.എം. പ്രവർത്തകരും ചേർന്ന് പ്രവൃത്തി തുടങ്ങി. നാട്ടുകാരുടെ സഹകരണത്തോടെയാണ് താത്കാലിക അറ്റകുറ്റപ്പണി നടത്തുന്നത്. വർഷങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന യാത്ര ദുരിതത്തിന് ഇതോടെ പരിഹാരമാവും. നാല് മാസം മുമ്പ് തുടങ്ങിയ കട്ട വിരിക്കൽ പ്രവൃത്തിയിലെ അപാകതകളാണ് റോഡിൽ വലിയ തോതിൽ വെള്ളക്കെട്ടുണ്ടാവാൻ കാരണമായത്. വെള്ളക്കെട്ടുണ്ടായ 200 മീറ്ററോളം ഭാഗം പഴയ കോൺക്രീറ്റ് പൊട്ടിച്ചതും മറ്റും പ്രയോഗിച്ച് രണ്ടടിയോളം ഉയർത്തുന്ന പ്രവൃത്തിയാണ് നടക്കുന്നത്. വെള്ളിയാഴ്ച പ്രവൃത്തി പൂർത്തിയാവും.

Read More

ടെഹ്റാനിൽ തീമഴ; ഇറാന്റെ ആണവായുധ ഗവേഷണ ആസ്ഥാനം തകർത്തെന്ന് ഇസ്രയേൽ സേന

by on June 20, 2025 0

ഇറാന്റെ ടെഹ്റാനിലെ ആണവ ഗവേഷണ കേന്ദ്രം ആക്രമിച്ചെന്ന് ഇസ്രേയേൽ വ്യോമസേന. ഇറാന്റെ ആയുധ സംഭരണ കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണം നടത്തി. ഇതിനായി 60 വ്യോമസേന വിമാനങ്ങൾ ആക്രണത്തിൽ പങ്കെടുത്തെന്ന് ഇസ്രയേൽ വ്യക്തമാക്കി. പല ഫോർമുലകളിലുള്ള മിസൈലുകളാണ് ഇറാൻ ഇസ്രയേലിനെ തകർക്കാനായി പ്രയോഗിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള സമവായം ഉണ്ടാകുമോ എന്നാണ് എല്ലാ രാജ്യങ്ങളും ഉറ്റുനോക്കുന്നത്. ഒരു തരത്തിലും സമവായത്തിന് തയ്യാറല്ലെന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ് ഇസ്രയേൽ. അമേരിക്കയുടെ പിന്തുണ കൂടി ഇസ്രയേൽ...

Read More

‘ഇംഗ്ലീഷ് ലോക ഭാഷ, അമിത്ഷായുടേത് സങ്കുചിത രാഷ്ട്രീയത്തിന്റെ നിലപാട്’: മന്ത്രി ആർ ബിന്ദു

by on June 20, 2025 0

അമിത്ഷായുടേത് സങ്കുചിത രാഷ്ട്രീയത്തിന്റെ നിലപാടെന്ന് മന്ത്രി ആർ ബിന്ദു. ഒരാൾ എത്ര ഭാഷ പഠിക്കുന്ന അത്രയും നല്ലത്. ഇംഗ്ലീഷ് ലോക ഭാഷ. ഇംഗ്ലീഷ് പഠിക്കരുത് ലജ്ജാകരമാണ് എന്ന നിലപാട് കുട്ടികളുടെ ആശയലോകത്തെ ഇടുങ്ങിയതാക്കും. ഭാഷാപരിഷ്കരണം എന്നത് ഹിന്ദി അടിച്ചേൽപ്പിക്കൽ അല്ല. ഗവർണറും മന്ത്രിമാരും തമ്മിലുള്ളത് ആശയപരമായ വൈരുദ്ധ്യം. രാജ്ഭവനെ ആർഎസ്എസ് പ്രചാരണത്തിനുള്ള കേന്ദ്രമാക്കി മാറ്റുന്നത് ശരിയല്ല. ആരിഫ് മുഹമ്മദ് ഖാൻ ആണ് തുടക്കം ഇട്ടത്.

Read More