May 30, 2026
  • May 30, 2026
Breaking News

സർവകലാശാലകളിൽ പഠിപ്പിച്ചാലും ഇല്ലെങ്കിലും എന്റെ പാട്ട് എല്ലാവരും കേൾക്കും; ഇത് എന്റെ ജോലി , വേടൻ

by on June 12, 2025 0

കാലിക്കറ്റ് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയ വേടന്റെ പാട്ട് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അനുകൂല സിൻഡിക്കേറ്റ് അംഗം വൈസ് ചാൻസലർക്ക് പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി റാപ്പർ വേടൻ. സിലബസിൽ തന്റെ പാട്ട് ഉൾപ്പെടുത്തിയത് ഭാഗ്യമായി കരുതുന്നു. സർവകലാശാലകളിൽ പഠിപ്പിച്ചാലും ഇല്ലെങ്കിലും എല്ലാവരും എന്റെ പാട്ട് കേൾക്കും. ഇതാണ് തന്റെ ജോലി അത് തുടർന്നുകൊണ്ടിരിക്കും. ഇത് നിർത്താൻ ഒരു പദ്ധതിയില്ല. തന്റെ നിലപാടുകളിലുള്ള പ്രകോപനം കാരണമാകാം ഈ പരാതിയെന്നും വേടൻ പ്രതികരിച്ചു. വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാല...

Read More

‘കപ്പൽ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണം, മത്സ്യ സമ്പത്തിൽ ഉണ്ടായ നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കണം’; സർക്കാരിന് കർശന നിർദേശം

by on June 12, 2025 0

കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ MSC എൽസ ത്രീ ചരക്കു കപ്പൽ മുങ്ങിയ അപകടത്തിൽ സംസ്ഥാന സർക്കാരിന് കർശന നിർദേശവുമായി ഹൈക്കോടതി. മത്സ്യ സമ്പത്തിൽ ഉണ്ടാകുന്ന നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കണം. കപ്പൽ കമ്പനിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കപ്പലടക്കം അറസ്റ്റ് ചെയ്യേണ്ടതായിരുന്നെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കണ്ണൂർ തീരത്തിന് സമീപം ചരക്കുകപ്പലിന് തീപിടിച്ചതും ഹർജിയുടെ ഭാഗമാക്കണമെന്ന് കോടതി നിർദേശിച്ചു. കേരള തീരത്ത് മുങ്ങിയ കപ്പൽ കമ്പനിക്ക് എതിരെ കേസിനില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. നഷ്ട...

Read More

എണ്ണച്ചോർച്ച 48 മണിക്കൂറിനകം നീക്കണം; കൊച്ചി തീരത്ത് മുങ്ങിയ കപ്പൽ കമ്പനിക്ക് കേന്ദ്രത്തിന്റെ അന്ത്യശാസനം

by on June 12, 2025 0

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്എസി എൽസ കമ്പനിക്ക് അന്ത്യശാസനവുമായി കേന്ദ്ര സർക്കാർ.എണ്ണച്ചോർച്ച 48 മണിക്കൂറിനുള്ളിൽ നീക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എസി കമ്പനിക്ക് കേന്ദ്രസർക്കാർ നോട്ടീസ് നൽകി. അതിനിടെ എംഎസ് സി എൽസ കപ്പലിലെ ആദ്യ ഇന്ധന ചോർച്ച അടച്ചു. 12 പേർ കൂടി ഇന്ന് സംഘത്തിൽ ചേരും. ഇന്ധന ടാങ്ക് 22 ലെ സൗണ്ടിങ് പൈപ്പിലെ ചോർച്ചയാണ് അടച്ചത്. കേരള തീരത്ത് മുങ്ങിയ കപ്പൽ കമ്പനിക്ക് എതിരെ കേസിനില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. നഷ്ട പരിഹാരം മതിയെന്നാണ്...

Read More

വയനാട് വൃന്ദാവന്‍ ഗവ. LP സ്‌കൂളിലെ പ്രാഥമികാരോഗ്യ കേന്ദ്രം ഉടന്‍ മാറ്റണം; ജില്ലാ കളക്ടര്‍ക്ക് നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി

by on June 11, 2025 0

വയനാട് സുഗന്ധഗിരി വൃന്ദാവന്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ ക്ലാസ് മുറി പ്രാഥമികാരോഗ്യ കേന്ദ്രമാക്കി മാറ്റിയ സംഭവത്തിൽ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പശ്ചാത്തലത്തിലാണ് മന്ത്രിയുടെ അടിയന്തര ഇടപെടൽ. പ്രാഥമികാരോഗ്യ കേന്ദ്രം മറ്റൊരു സ്ഥലത്തേക്ക് ഉടൻ മാറ്റാൻ ജില്ലാ കളക്ടർക്ക് മന്ത്രി നിർദേശം നൽകി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ വിളിച്ച് മന്ത്രി വിശദമായ അന്വേഷിച്ചു. സ്കൂളും ഹെൽത്ത് സെൻററും ഒരുമിച്ചുള്ളത് ഏറെ പ്രയാസമുള്ള കാര്യമാണ്. ആരോഗ്യകേന്ദ്രം മാറ്റുന്നതുവരെ എൽ പി സ്കൂളിന് അവധി കൊടുക്കണമെങ്കിൽ ആ...

Read More

‘ട്യൂഷൻ കേമ്പസ് ‘ ഉദ്ഘാടനം ചെയ്തു.

by on June 11, 2025 0

വെള്ളച്ചാൽ -ഓടക്കടവ് റോഡ് ജംഗ്ഷനിൽ 5 മുതൽ 10 വരെ ക്ലാസ്സുകളിലെ വിദ്യാർഥികൾക്കായുളള ട്യൂഷൻ സ്ഥാപനമായ ‘ട്യൂഷൻ കാമ്പസ്’ പ്രവർത്തനമാരംഭിച്ചു. സ്ഥാപനത്തിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ പ്രമോദിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ. വി. ബിജു നിർവഹിച്ചു. ചടങ്ങിൽ ഹരീഷ് ബാബു, ബോബൻ മാസ്റ്റർ, ഇന്ദിര ടീച്ചർ കെ വി ബാബു രാജീവൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

Read More

ചരക്ക് കപ്പലിലെ തീ വ്യാപനം കുറയ്ക്കാൻ സാധിച്ചെന്ന് ഡിഫൻസ് PRO; വെല്ലുവിളിയാകുന്നത് മഴ

by on June 11, 2025 0

ബേപ്പൂർ – അഴീക്കൽ തുറമുഖത്തിനിടയിൽ സിംഗപ്പൂർ ചരക്ക് കപ്പൽ വാൻ ഹായ് 503 യുടെ തീ വ്യാപനം കുറയ്ക്കാൻ സാധിച്ചെന്ന് ഡിഫൻസ് പിആർഒ. തീ കുറയ്ക്കാൻ കഴിഞ്ഞെങ്കിലും പൂർണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല. സ്ഥലത്ത് മഴയും മോശം കാലാവസ്ഥയും നിലനിൽക്കുന്നതിനാൽ കോസ്റ്റ്ഗാർഡിന്റെ നിരീക്ഷണ വിമാനമായ ഡോർ നിയറിന് ഉച്ചയ്ക്കുശേഷം പ്രദേശത്ത് നിരീക്ഷണം നടത്താൻ സാധിച്ചിട്ടില്ല. നിലവിൽ കപ്പൽ 10 മുതൽ 15 ഡിഗ്രി വരെ ഇടത്തോട്ട് ചരിഞ്ഞ നിലയിലാണുള്ളതെന്നും ഡിഫൻസ് പിആർഒ വ്യക്തമാക്കി. കപ്പലിലുള്ള കണ്ടെയ്നറുകളുടെ പല...

Read More

MSC എൽസ 3 കപ്പൽ അപകടം ; കേസെടുത്ത് പൊലീസ്

by on June 11, 2025 0

വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും ഒടുവിൽ കൊച്ചി തീരത്തെ MSC എൽസ 3 കപ്പൽ അപകടത്തിൽ കേസെടുത്ത് പൊലീസ്. ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസാണ് കേസെടുത്തത്. കപ്പൽ മുങ്ങിയ സംഭവത്തിൽ കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങും സംസ്ഥാന സർക്കാരും തമ്മിൽ നടത്തിയ ചർച്ചയിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ അതിന് ശേഷം കേസെടുക്കാത്തതിനെതിരെ വ്യാപക പ്രതിഷേധവും വിമർശനങ്ങളും ഉയർന്ന സാഹചര്യത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. MSC എൽസ 3 യുടെ ഷിപ്പ് മാസ്റ്റർക്കെതിരെയും MSC...

Read More

സംഘത്തിൽ 45 പേര്‍; പഴയ തുണി ശേഖരിക്കാനെത്തും; സംസ്ഥാനത്തുടനീളം മോഷണം നടത്തുന്ന കവർച്ചക്കാർ പൊലീസ് പിടിയിൽ

by on June 11, 2025 0

കോട്ടയം: കോട്ടയത്ത് പഴയതുണി ശേഖരിക്കാനെന്ന വ്യാജേനയെത്തി കവർച്ച നടത്തുന്ന നാല് പേർ പൊലീസിന്റെ പിടിയിൽ. തമിഴ്‌നാട് തിരുനൽവേലി കളത്ത് സ്ട്രീറ്റിൽ ജയറാം, ഭാര്യ നാഗവല്ലി, മധുരൈ നാഗമലയ്ക്കത്ത് തങ്കപാടി, ഭാര്യ വല്ലി ടി. ശങ്കരി എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പൊലീസ് അന്വേഷണത്തിൽ ഇവരോടൊപ്പമുണ്ടായിരുന്ന ചിലർ ഓടി രക്ഷപ്പെട്ടു. 45ഓളം പേരടങ്ങുന്ന ഒരു സംഘമാണ് ഇവർ. പഴയ തുണി ശേഖരിക്കാനെന്ന വ്യാജേന ഇവർ ആളുകളെ സമീപിക്കും. ഇത് കൂടാതെ സംഘത്തിലെ മൂന്നോ നാലോ ആളുകൾ ഒന്നിച്ച് ചേർന്ന...

Read More

ആലപ്പുഴ നവോദയ വിദ്യാലയ സ്കൂളിൽ എട്ടാം ക്ലാസ്സ് വിദ്യാർഥിക്ക് നേരെ റാഗിങ്

by on June 11, 2025 0

ആലപ്പുഴ ചെന്നിത്തല ജവഹർ നവോദയ സ്കൂളിൽ റാഗിങ് എന്ന് പരാതി. എട്ടാം ക്ലാസുകാരനെ പ്ലസ് വൺ വിദ്യാർഥികളായ ആറു പേർ ചേർന്ന് മർദിച്ചു. സംഭവം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന് വിദ്യാർഥിയുടെ കുടുംബം ആരോപിച്ചു. തിങ്കളാഴ്ച രാത്രി സ്കൂൾ ഹോസ്റ്റലിനുള്ളിലായിരുന്നു റാഗിംഗ്. സീനിയർ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് തൃപ്തികരമല്ലാത്ത മറുപടി നൽകിയതിനായിരുന്നു മർദനം. യുപി വിഭാഗത്തിന്റെ ഹോസ്റ്റലിലിൽ നിന്ന് ഹൈസ്‌കൂൾ വിഭാഗത്തിന്റെ ഹോസ്റ്റലിലേക്ക് പുതിയതായി എത്തിയതാണ് വിദ്യാർഥി.

Read More

രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന; 24 മണിക്കൂറിനിടെ ആറ് മരണം

by on June 11, 2025 0

രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 306 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കൊവിഡ്-19 കേസുകളുടെ എണ്ണം 7,121 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആറ് കൊവിഡ് മരണം.ഇതിൽ മൂന്ന് മരണം കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ 2223 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 170 കേസുകളുടെ വർധനവാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്.കർണാടകയിൽ രണ്ടു മരണവും മഹാരാഷ്ട്രയിൽ ഒരു മരണവും റിപ്പോർട്ട്...

Read More