April 24, 2026
  • April 24, 2026
Breaking News

രണ്ട് വള്ളത്തിൽ ചവിട്ടരുത്, സർക്കാരിന് പിഎം ശ്രീ പദ്ധതി സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല: പ്രിയങ്ക ഗാന്ധി

by on October 30, 2025 0

പിഎം ശ്രീയിൽ എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. സർക്കാരിന് പിഎം ശ്രീ പദ്ധതി സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. രണ്ട് വള്ളത്തിൽ ചവിട്ടരുതെന്ന് പ്രിയങ്ക വിമർശിച്ചു. ഇത്തരം വിഷയങ്ങളിൽ കൃത്യമായ നിലപാടെടുക്കണം. അവരുടെ നിലപാട് എന്താണെന്ന് അവർ തന്നെ വ്യക്തമാക്കണം. ഒരു സ്റ്റെപ്പ് മുന്നോട്ടും മറ്റൊന്ന് പുറകോട്ടും ആകാൻ പാടില്ലെന്നും പ്രിയങ്ക പറഞ്ഞു. പിഎം ശ്രീയിൽ ഒപ്പ് വെച്ചത് സിപിഐഎം ബിജെപി ധാരണയായിരുന്നെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആവർത്തിച്ചു....

Read More

“ചൊക്ലിയുടെ വികസന മുരടിപ്പിന്റെ മൂന്ന് പതിറ്റാണ്ട് “ വാഹന പ്രചരണ ജാഥ നടത്തി.

by on October 30, 2025 0

ചൊക്ലി, ചൊക്ലി – ഒളവിലം മണ്ഡലം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ചൊക്ലിയുടെ വികസന മുരടിപ്പിന്റെ മൂന്ന് പതിറ്റാണ്ട് “ എന്ന മുദ്രാവാക്യമുയർത്തി പിടിച്ചു കൊണ്ട് പഞ്ചായത്തിലെ 25 കേന്ദ്രങ്ങളിലൂടെ വാഹന പ്രചരണ ജാഥ നടത്തി. രാവിലെ 9 മണിക്ക് മൊന്തലിൽ കെ പി സി സി ട്രഷറർ വി എ നാരായണൻ ജാഥ നായകരായ അഡ്വ അരുൺ സി ജി , ഉദയൻ ചൊക്ലി, പ്രമോദ് എം പി എന്നിവർക്ക് പതാക കൈമാറി ഫ്ലാഗ്...

Read More

9 മാസമായി സമരം ചെയ്യുന്ന ആശാവർക്കർമാരെ മുഖ്യമന്ത്രി അവഹേളിക്കുന്നു, 238 ൽ നിന്നും 258 രൂപയായാണ് വർധിപ്പിച്ചത്; ജെബി മേത്തർ

by on October 30, 2025 0

9 മാസമായി സമരം ചെയ്യുന്ന ആശ വർക്കർമാരെ മുഖ്യമന്ത്രി അവഹേളിക്കുന്നുവെന്ന് മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി. 238 ൽ നിന്നും 258 രൂപയായാണ് വർധിപ്പിച്ചത്. സമരത്തിൻ്റെ തുടക്കം മുതൽ അടിച്ചമർത്താൻ ശ്രമം നടക്കുന്നുവെന്നും ജെബി മേത്തർ ആരോപിച്ചു. അവർക്ക് നേരിടേണ്ടി വന്നത് അനീതി. മുഖ്യമന്ത്രിയുടെ വീണാ ജോർജിന് വേണ്ടിയും ഫ്ലെക്സ് വയ്ക്കാനുള്ള ശബ്ദ സംഭാഷണം കേട്ടു. അത് അവർക്ക് നേരിടേണ്ടി വന്ന അവഹേളനം.PM ശ്രീ ഫണ്ടിനായി ഒപ്പു വെയ്ക്കുന്ന കേരളം, ആശമാരുടെ...

Read More

ഫ്രാൻസിലെ ലൂവ്ര് മ്യൂസിയം കൊള്ള; പ്രധാന ആസൂത്രകൻ ഉൾപ്പെടെ അഞ്ച് പ്രതികൾ പിടിയിൽ

by on October 30, 2025 0

]ഫ്രാൻസിലെ ലൂവ്ര് മ്യൂസിയം കൊള്ളയിൽ അഞ്ച് പ്രതികൾ കൂടി പിടിയിൽ. പ്രധാന ആസൂത്രകൻ ഉൾപ്പെടെയാണ് പിടിയിലായത്. ബുധനാഴ്ച രാത്രി പാരീസിൽ വച്ചാണ് പ്രതികൾ പിടിയിലായത്. നേരത്തെ രണ്ട് പ്രതികളെ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടിയിരുന്നു. അതേസമയം മോഷണംപോയ ആഭരണങ്ങൾ ഇതുവരെ പിടിച്ചെടുത്തിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് ഫ്രഞ്ച് തലസ്ഥാനഗരിയുടെ വിഖ്യാത മുഖമുദ്രകളിലൊന്നായ ലൂവ്ര് മ്യൂസിയത്തിൽ നിന്ന് പട്ടാപകൽ വെറും ഏഴ് മിനിറ്റുകൾക്കുള്ളിലാണ് അമൂല്യരത്നങ്ങൾ പതിപ്പിച്ച നെപ്പോളിയന്റെ കിരീടം കളവ് പോയത്. 88 മില്യൺ യൂറോ വിലമതിക്കുന്ന...

Read More

അനന്തപുരം പൊട്ടിത്തെറി; ഫാക്ടറി പ്രവർത്തിച്ചത് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ

by on October 30, 2025 0

കാസർഗോഡ് അനന്തപുരത്ത് പൊട്ടിത്തെറിയുണ്ടായ ഫാക്ടറി പ്രവർത്തിച്ചത് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് പ്രാഥമിക റിപ്പോർട്ട്. ബോയിൽ ഓപ്പറേറ്റർക്ക് ലൈസൻസ് വേണമെന്ന നിർദ്ദേശം ലംഘിക്കപ്പെട്ടു. അപകട സാധ്യതയുണ്ടെന്ന തൊഴിലാളികളുടെ മുന്നറിയിപ്പ് പോലും അവഗണിച്ചെന്നും റിപ്പോർട്ടിലുണ്ട്. അപകടം നടന്നയുടൻ തൊഴിലാളികൾ ആംബുലൻസിനായി കരയുന്ന ദൃശ്യങ്ങൾ  ലഭിച്ചു. 27ന് വൈകിട്ട് ആറരയോടെയാണു വ്യവസായ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഡെക്കർ പാനൽ ഇൻഡസ്ട്രീസ് പ്ലൈവുഡ് ഫാക്ടറിയിലെ ബോയ്‌ലർ സ്ഫോടനം നടന്നത്. ഒരാൾ മരിക്കുകയും 8 തൊഴിലാളികൾക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. അസം ഉദയ്ഗുരി ബിസ്‍ഖുട്ടി ചെങ്കൽമറെയിലെ...

Read More

കാഞ്ചീപുരത്ത് വൻ കവർച്ച; 4.5 കോടി കവർന്ന അഞ്ച് മലയാളികൾ അറസ്റ്റിൽ

by on October 30, 2025 0

തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് നാലരക്കോടി രൂപ കവർന്ന കേസിൽ 5 മലയാളികൾ അറസ്റ്റിൽ. കൊല്ലം, പാലക്കാട്, തൃശൂർ സ്വദേശികളാണ് പിടിയിലായത്. മുംബൈ സ്വദേശിയുടെ കാർ തടഞ്ഞാണ് കവർച്ച. മുംബൈ ബോർവാലി സ്വദേശിയായ ജതിന്റെ പരാതിയിലാണു നടപടി. പ്രതികളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കളും വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു. ഓഗസ്റ്റ് 20-നായിരുന്നു ദേശീയപാതയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി കോടികള്‍ കവര്‍ന്നത്. മഹാരാഷ്ട്രയിലെ പാഴ്സല്‍ സര്‍വീസ് സ്ഥാപനത്തിന്റെ കാറില്‍ കൊണ്ടുപോവുകയായിരുന്ന പണം കാഞ്ചീപുരം ജില്ലയിലെ ആറ്റുപത്തൂരില്‍വെച്ചായിരുന്നു സംഘം തട്ടിയെടുത്തത്. ബംഗളൂരുവില്‍...

Read More

വാഗ്ഭടാനന്ദൻ എല്ലാറ്റിനും മീതെ മനുഷ്യത്വത്തെ പ്രതിഷ്ഠിച്ച മഹാ ഗുരു: കടകംപള്ളി

by on October 30, 2025 0

തിരുവനന്തപുരം:ഏതിന്റെപേരിലാക്കെയാണോ നാം ഇന്ന് അഭിമാനിക്കുന്നത് , അതിന്റെയെല്ലാം നേരവകാശിയായിരുന്നുസൂര്യശോഭയോടെ ഇന്നും പ്രകാശം ചൊരിയുന്ന വാഗ്ഭടാനന്ദ ഗുരുവെന്ന് കടകംപള്ളി സുരേന്ദ്രൻ എം എൽ എ അഭിപ്രായപ്പെട്ടു. അദ്വൈതം പോലുള്ള ഗഹനമായ ദർശനങ്ങളെ സാധാരണക്കാർക്ക് മനസ്സിലാക്കിക്കൊടുത്ത മഹാഗുരുക്കന്മാരാണ് ശ്രീനാരായണഗുരുവും, വാഗ്ഭടാനന്ദ ഗുരുവും. ഇരുവരും എല്ലാറ്റിനും മുകളിൽ മാനുഷികതയെ പ്രതിഷ്ഠിച്ചവരായിരുന്നു. നിന്നിൽ തന്നെയാണ് ഈശ്വര ചൈതന്യമെന്ന് ഇരുവരും ഉദ്ബോധിപ്പിച്ചു. കേരള സർക്കാർ സാംസ്കാരിക കാര്യവകുപ്പ്, പെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠന- തീർത്ഥാടന കേന്ദ്രം,എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാഗ്ഭടീയം – 2025...

Read More

മാവേലിക്കര ബിഷപ്പായി ചുമതലയേറ്റ ഡോ. മാത്യൂ പോളികാര്‍പ്പസ് തിരുമേനിയെ ആദരിച്ചു

by on October 29, 2025 0

മാവേലിക്കര ബിഷപ്പായി ചുമതലയേറ്റ ബിഷപ് ഡോ. മാത്യൂ പോളികാര്‍പ്പസ് തിരുമേനിയെ കെപിസിസി വൈസ് പ്രസിഡന്റും ദീര്‍ഘകാലം മാര്‍ ഇവാനിയോസ് കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയായ അമിക്കോസിന്റെ പ്രസിഡന്റുമായിരുന്ന പാലോട് രവി ആദരിച്ചു. മാവേലിക്കര ബിഷപ്പ് ഹൗസിലെത്തിയായിരുന്നു ആദരം. ചെമ്പഴന്തി അനില്‍, ആനാട് ജയന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Read More

കുടുംബ പ്രശ്‌നം; പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

by on October 29, 2025 0

പാലക്കാട് പല്ലഞ്ചാത്തന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പൊള്ളപ്പാടം സ്വദേശി വാസുവാണ് ഭാര്യ ഇന്ദിരയെ കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് പിടികൂടി.കുടുംബപ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് വിവരം. ഇരുവരും തമ്മില്‍ ഇന്നലെ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. അതിന് ശേഷം ഇന്ന് രാവിലെയാണ് വാസു ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയത്. ശേഷം, ഇയാള്‍ തന്നെയാണ് നാട്ടുകാരം വിളിച്ചുവരുത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറയുകയും ചെയ്തു. വാസുവിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് ശേഷം കുഴല്‍മന്തം പൊലിസ് സ്റ്റേഷനിലേക്ക് മാറ്റി. അല്‍പ്പ സമയത്തിനകം തെളിവെടുപ്പടക്കം.

Read More

മഴ മാറിയാൽ പ്രശ്നം പരിഹരിക്കും; കൊയിലാണ്ടി നന്തി സർവീസ് റോഡിലെ കുഴിയിൽ കൈ കഴുകി കരാർ കമ്പനി

by on October 29, 2025 0

അപകടങ്ങൾ തുടർ കഥയാകുന്ന കോഴിക്കോട് കൊയിലാണ്ടി നന്തി സർവീസ റോഡിലെ കുഴിയിൽ കൈകഴുകി കരാർ കമ്പനി. കാലാവസ്ഥ പ്രതികൂലമായതിനാലാണ് കുഴി നന്നാക്കാൻ സാധിക്കാത്തതെന്നും അപകട മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നുമാണ് വഗാഡ കമ്പനിയുടെ നിലപാട്. അപകടങ്ങൾ പതിവാകുന്ന സ്ഥലത്ത് പ്രതിഷേധങ്ങൾ തുടരാനാണ് നാട്ടുകാരുടെ തീരുമാനം. രണ്ടാഴ്ചക്കിടയിൽ പതിനൊന്നാമത്തെ അപകടമാണ് നന്തി സർവീസ് റോഡിൽ ഇന്നലെ വൈകുന്നേരം നടന്നത്. തലനാരിഴയ്ക്കാണ് കാൽനടയാത്രക്കാരും വിദ്യാർഥികളും ബസ് യാത്രക്കാരും രക്ഷപ്പെട്ടത്. ദൃശ്യങ്ങൾ സഹിതം പുറത്ത് വന്നിട്ടും ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പ്രതിസന്ധി...

Read More