August 3, 2025
  • August 3, 2025
Breaking News
  • Home
  • Uncategorized
  • ന്യൂമാഹി ആരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ്: പ്രവൃത്തി തുടങ്ങി

ന്യൂമാഹി ആരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ്: പ്രവൃത്തി തുടങ്ങി

By on June 20, 2025 0 36 Views
Share

ന്യൂമാഹി: ന്യൂമാഹി കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കാൻ നാട്ടുകാരും സി.പി.എം. പ്രവർത്തകരും ചേർന്ന് പ്രവൃത്തി തുടങ്ങി. നാട്ടുകാരുടെ സഹകരണത്തോടെയാണ് താത്കാലിക അറ്റകുറ്റപ്പണി നടത്തുന്നത്.


വർഷങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന യാത്ര ദുരിതത്തിന് ഇതോടെ പരിഹാരമാവും. നാല് മാസം മുമ്പ് തുടങ്ങിയ കട്ട വിരിക്കൽ പ്രവൃത്തിയിലെ അപാകതകളാണ് റോഡിൽ വലിയ തോതിൽ വെള്ളക്കെട്ടുണ്ടാവാൻ കാരണമായത്. വെള്ളക്കെട്ടുണ്ടായ 200 മീറ്ററോളം ഭാഗം പഴയ കോൺക്രീറ്റ് പൊട്ടിച്ചതും മറ്റും പ്രയോഗിച്ച് രണ്ടടിയോളം ഉയർത്തുന്ന പ്രവൃത്തിയാണ് നടക്കുന്നത്. വെള്ളിയാഴ്ച പ്രവൃത്തി പൂർത്തിയാവും.

Leave a comment

Your email address will not be published. Required fields are marked *