January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • വിദേശരാജ്യങ്ങളില്‍ ജോലി നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് വന്‍ തട്ടിപ്പ്; പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

വിദേശരാജ്യങ്ങളില്‍ ജോലി നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് വന്‍ തട്ടിപ്പ്; പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

By on December 3, 2025 0 83 Views
Share

visa

ഓസ്‌ട്രേലിയ, ഗ്രീസ്, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ ജോലി നല്‍കാം എന്ന് പറഞ്ഞാണ് തട്ടിപ്പ്. കൊല്ലം സ്വദേശി അര്‍ജുന്‍, സുമ എന്നിവര്‍ക്കെതിരെയാണ് കൂത്താട്ടുകുളം പൊലീസ് കേസെടുത്തത്. പാസ്‌പോര്‍ട്ടില്‍ വ്യാജ വീസ പ്രിന്റ് ചെയ്ത് നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് അറിയുന്നത് വിമാനത്താവളത്തില്‍ എത്തുമ്പോള്‍ മാത്രമായിരിക്കും. കോടികള്‍ വെട്ടിപ്പ് നടത്തിയെന്ന് പ്രാഥമിക നിഗമനം.

പിന്നില്‍ വലിയ ശൃംഖലയുണ്ടെന്ന് ഇരയായ ഇടനിലക്കാരന്‍ ശരത്ത്  പറഞ്ഞു. തന്റെ സുഹൃത്തിന്റെ സുഹൃത്തായ അര്‍ജുന്‍ എന്നയാള്‍ വഴിയാണ് ഇതിലേക്ക് എത്തിയതെന്ന് ശരത്ത് പറഞ്ഞു. സാധാരണ എല്ലാവരും വിസ തരാതെ പറ്റിക്കുമ്പോള്‍ ഇവര്‍ വിസ തന്നാണ് പറ്റിച്ചത്. ഇത് കേരളത്തിലെ ആദ്യത്തെ സംഭവമായിരിക്കും. VFSല്‍ ഇവര്‍ പോയി എങ്ങനെയാണോ ഒരു നോര്‍മല്‍ വിസ കിട്ടുന്നത് അതേരീതിയില്‍ എല്ലാ സബ്മിഷനും കഴിഞ്ഞു. തിരിച്ച് പാസ്‌പോര്‍ട്ട് നമ്മുടെ അടുത്ത് എത്തേണ്ട സ്ഥാനത്ത് ഇവന്റെ അടുത്ത് എത്തി.

ഈ പാസ്‌പോര്‍ട്ടില്‍ എല്ലാവര്‍ക്കും വിസ സ്റ്റാമ്പ് ചെയ്തിട്ടുണ്ട് എന്ന രീതിയില്‍ നമുക്ക് കാണിച്ചു തന്നു. വീഡിയോ കോള്‍ വിളിച്ചു. അല്ലാതെ ഫോട്ടോയും അയച്ചു തന്നു. പരിശോധിച്ചപ്പോള്‍സാധാരണ എങ്ങനെയാണോ വിസ വരുന്നത് അതുപോലെ വിസ വന്നു. ആ ഒരു തെറ്റിദ്ധാരണയുടെ പുറത്താണ് ഈ തുക മുഴുവന്‍ ഞങ്ങള്‍ കൊടുത്തത്. എന്റെ സുഹൃത്തുക്കള്‍ ഇതിനു വേണ്ടി ജോലിവരെ രാജിവെച്ചു. ഇത്രയും നാള് അവര്‍ക്ക് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം അവന് കൊടുക്കുകയും എല്ലാം നഷ്ടപ്പെടുത്തി കളയുകയും ചെയ്തു. എയര്‍പോര്‍ട്ടില്‍ ചെല്ലുമ്പോളാണ് ഇങ്ങനെ ഒരു വിസ ഇല്ലെന്ന് അറിയുന്നത് തന്നെ – ശരത് പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *