March 1, 2026
  • March 1, 2026
Breaking News
  • Home
  • Uncategorized
  • Gold Rate Today: സ്വര്‍ണവില 98,000 ത്തിന് മുകളില്‍ തുടരുന്നു; വില വര്‍ദ്ധനവില്‍ ഉരുകി വിവാഹ വിപണി

Gold Rate Today: സ്വര്‍ണവില 98,000 ത്തിന് മുകളില്‍ തുടരുന്നു; വില വര്‍ദ്ധനവില്‍ ഉരുകി വിവാഹ വിപണി

By editor on December 14, 2025
0 38 Views
Share

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല. വ്യാഴാഴ്ച സർവ്വകാല റെക്കോർഡിലെത്തിയശേഷം ഇന്നലെ സ്വർണവിലയില്‍ നേരിയ ഇടിവുണ്ടായിരുന്നു.

പവന് 160 രൂുപയാണ് ഇന്നലെ കുറഞ്ഞത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവില്‍ 98,240 രൂപയാണ്.

 

വ്യാഴാഴ്ച രാവിലെ 1400 രൂപയും ഉച്ചയ്ക്ക് 400 രൂപയും വർദ്ധിച്ചിരുന്നു. 2025 ഒക്ടോബർ 17 ന്റെ റെക്കോർഡ് വിലയാണ് മറികടന്നത്. ഒക്ടോബർ 17ന് പവന് 97,360 രൂപയും ഗ്രാമിന് 2170 രൂപയുമായിരുന്നു. ഇന്നലെ പവന് 98, 400 രൂപയും ഗ്രാമിന് 12,300 രൂപയുമായി. ഫെഡറല്‍ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഡിമാൻഡ് നിലനില്‍ക്കുന്നതും കാരണമാണ് സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്താൻ കാരണമായത്.

 

ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തില്‍ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. സ്വർണവിലയിലെ വർദ്ധനവ് ഉപഭോക്താക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്. പ്രത്യേകിച്ച്‌ വിവാഹ വിപണിയെ, രാജ്യത്ത് ഏറ്റവും കൂടുതല്‍ വിവാഹം അടുത്ത രണ്ട് മാസങ്ങളില്‍ നടക്കും എന്നിരിക്കെ സ്വര്ണവില കൂടുന്നത് തിരിച്ചടിയാണ്.

 

ഇന്നത്തെ വില വിവരങ്ങള്‍

 

ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 12,280 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 10,095 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7860 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 5070 രൂപയാണ്. വെള്ളിയുടെ വില ഗ്രാമിന് 195 രൂപയാണ്

Leave a comment

Your email address will not be published. Required fields are marked *