March 2, 2026
  • March 2, 2026
Breaking News

കുടുംബ സംഗമം നടത്തി

By on December 31, 2025 0 198 Views
Share

തലശ്ശേരി: കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് തലശ്ശേരി യൂനിറ്റിൻ്റെ കുടുംബ സംഗമം തലശ്ശേരി ടൗൺ ഹാളിൽ സംഘടിപ്പിച്ചു.
ചടങ്ങ് മേജർ ജനറൽ കെ.ടി.ജി നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റൻ ഹരീന്ദ്രൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. മുതിർന്നവരുടെ ആരോഗ്യ സംരക്ഷണം, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, സംഘടനയുടെ പ്രസക്തി എന്നീ വിഷയങ്ങളിൽ യഥാക്രമം ഡോ. കരിഷ്മ (ജറിയാട്രിക് മെഡിസിൻ, കണ്ണൂർ മിംസ് ), ബി.കെ.നായർ, ജില്ലാ പ്രസിഡണ്ട് വത്സരാജ് മടയമ്പത്ത് എന്നിവർ പ്രഭാഷണം നടത്തി. മേജർ ജനറൽ എസ്.എം.പത്മിനി, ജയപ്രകാശ്, സാവിത്രി പത്മനാഭൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സി.എം.രതീശൻ റിപ്പോർട്ടും കണക്കുകളും അവതരിച്ചു. 80 വയസ്സ് പൂർത്തിയായ വിമുക്ത ഭടന്മാരെ ചടങ്ങിൽ ആദരിച്ചു. യൂനിറ്റ് വൈ. പ്രസിഡണ്ട് കെ.കെ.വിജയൻ സ്വാഗതവും പത്മനാഭൻ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.

Leave a comment

Your email address will not be published. Required fields are marked *