April 17, 2026
  • April 17, 2026
Breaking News
  • Home
  • Uncategorized
  • “സുരക്ഷാ ഫോറം” എന്ന പേരിൽ ജന്‍ഡര്‍ ജസ്റ്റിസ് കോൺഫറൻസ് സംഘടിപ്പിച്ചു.

“സുരക്ഷാ ഫോറം” എന്ന പേരിൽ ജന്‍ഡര്‍ ജസ്റ്റിസ് കോൺഫറൻസ് സംഘടിപ്പിച്ചു.

By on January 7, 2026 0 78 Views
Share

കണ്ണൂർ റൂറൽ പോലീസ് ജില്ലയുടെ ജനമൈത്രി പോലീസിൻറെ ഭാഗമായി തളിപ്പറമ്പ റിക്രിയെഷൻ ക്ലബിൽ “സുരക്ഷാ ഫോറം” എന്ന പേരിൽ ജന്‍ഡര്‍ ജസ്റ്റിസ് കോൺഫറൻസ് സംഘടിപ്പിച്ചു. 07.01.2026 തിയ്യതി രാവിലെ 10:30 മണിയോടുകൂടി കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പാലിവാൾ ഐ.പി.എസ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. അനീഷ് കെ.പി സ്വാഗതവും (ADNO), ഷാജി കെ.എസ് (DNO, അഡീഷണൽ. എസ്.പി) അദ്യക്ഷ പ്രസംഗവും നടത്തി. കൂടാതെ സുലജ. പി (വുമൺ പ്രൊട്ടക്ഷൻ ഓഫീസർ), നിർമല. കെ (ചൈൽഡ് ഡെവലപ്മെൻറ് പ്രോജക്റ്റ് ഓഫീസർ) എന്നിവർ ആശംസാ പ്രസംഗം നടത്തി.

ഖദീജ. കെ (എസ്.ഐ വനിതാ സെല്‍) നന്ദിയും അറിയിച്ചു. അതിനു ശേഷം ‘ജൻ‌ഡർ ജസ്റ്റിസ്’ എന്ന വിഷയത്തിൽ ബേബീ രഹ്നയും, ‘ഗാർഹിക-തൊഴിൽ മേഖല പീഢനങ്ങൾ’ വിഷയം സംബന്ധിച്ച നിയമങ്ങളെക്കുറിച്ച് അഡ്വ. ഫാത്തിമ വാഴയിൽ എന്നിവരും, ‘ഗാർഹിക പ്രശ്നങ്ങൾ’ എന്ന വിഷയത്തെക്കുറിച്ച് ശ്രീമതി. ഷിജില ബെർണാഡ് എന്നിവര്‍ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. പരിപാടിയിൽ നിർഭയ വോളന്‍റിയേര്‍സ്, വുമൺ സേഫ്റ്റി ഓഫീസേര്‍സ്, CDS-ADS അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a comment

Your email address will not be published. Required fields are marked *