April 21, 2026
  • April 21, 2026
Breaking News
  • Home
  • Uncategorized
  • കെവിൻ ലഹരിവിതരണക്കാരിലെ ‘വമ്പൻ സ്രാവ്’? കൊച്ചി സിറ്റി പൊലീസിൻ്റെ നിര്‍ണായക കണ്ടെത്തല്‍

കെവിൻ ലഹരിവിതരണക്കാരിലെ ‘വമ്പൻ സ്രാവ്’? കൊച്ചി സിറ്റി പൊലീസിൻ്റെ നിര്‍ണായക കണ്ടെത്തല്‍

By editor on April 19, 2026
0 11 Views
Share

കൊച്ചി: കൊച്ചിയില്‍ കഴിഞ്ഞ ദിവസം പിടിയിലായ തൃക്കാക്കര സ്വദേശി കെവിൻ ലഹരി വിതരണക്കാരിലെ വമ്പൻ സ്രാവെന്ന് പൊലീസ്.

നൈറ്റ് പാർട്ടികളിലെ പ്രധാന ഡ്രഗ് ഡീലറാണ് ഇയാളെന്നാണ് കണ്ടെത്തല്‍. കടവന്ത്രയിലെ ആഡംബര ഹോട്ടലിലെ ലഹരി പാർട്ടിക്ക് ലഹരി വിതരണം ചെയ്തത് ഇയാളാണെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ വർഷം മാത്രം കെവിൻ 22 ലക്ഷം രൂപയുടെ ലഹരി ഡീലുകള്‍ നടത്തിയിരുന്നു. ഇടയ്ക്കിടെ പ്രതി തായ്‌ലൻ്റ് അടക്കമുള്ള രാജ്യങ്ങള്‍ സന്ദർശിച്ചു. ഇയാള്‍ കഴിഞ്ഞ വർഷവും ഡാൻസാഫിൻ്റെ പിടിയിലായതാണ്. അന്ന് കെവിനോടൊപ്പം മൂന്ന് യുവതികളാണ് ഉണ്ടായിരുന്നതെന്നും പൊലീസ് പറയുന്നു.

തൃക്കാക്കരയില്‍ നിന്നാണ് കെവിനെ അറസ്റ്റ് ചെയ്തത്. തൃക്കാക്കര ചെമ്പുമുക്ക് കെകെ റോഡില്‍ റോസ് ലാൻഡ് വീട്ടിലെ താമസക്കാരനാണ് ഇയാള്‍. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാർക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തൃക്കാക്കര വാഴക്കാല ഭാഗത്തു നിന്നാണ് ഇയാള്‍ പിടിയിലായത്. ഈ സമയത്ത് ഇയാളുടെ കൈവശം 183.55 ഗ്രാം എംഡിഎംഎ, 93.51 ഗ്രാം എക്‌സ്റ്റസി പില്‍സ് എന്നിവയുണ്ടായിരുന്നു. പ്രതിയില്‍ നിന്നും മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ചതായ ഒരു ലക്ഷം രൂപയും പോലീസ് കണ്ടെടുത്തിരുന്നു.

Leave a comment

Your email address will not be published. Required fields are marked *