June 2, 2026
  • June 2, 2026
Breaking News
  • Home
  • Uncategorized
  • ഷാനിമോൾ ഉസ്മാൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ: ബിജെപി വിട്ടുനിന്നു

ഷാനിമോൾ ഉസ്മാൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ: ബിജെപി വിട്ടുനിന്നു

By on June 2, 2026 0 76 Views
Share

കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ. തിരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാന് 99 ഉം വോട്ടും, സിപിഐയിലെ മുഹമ്മദ് മുഹ്സിന് 34 ഉം വോട്ടും ലഭിച്ചു. ബിജെപിയുടെ മൂന്നംഗങ്ങൾ വിട്ടുനിന്നു. സ്പീക്കർ അടക്കം 4 നാലുപേർ വോട്ട് ചെയ്തില്ല. സന്ദീപ് വാര്യർ, ആബിദ് ഹുസൈൻ തങ്ങൾ , സി കെ ഹരീന്ദ്രൻ എന്നിവർ വോട്ട് ചെയ്യാൻ എത്തിയില്ല. ഷാനിമോൾക്ക് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആശംസ നേർന്നു. 31 വർഷങ്ങൾക്ക് ശേഷമാണ് നിയമസഭയിൽ ഒരു വനിതാ ഡെപ്യൂട്ടി സ്പീക്കർ എത്തുന്നത്.

ഗവർണറുടെ നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തി കൊണ്ടുളള പ്രമേയത്തിന്റെ അവതരണവും ചർച്ചയും ഇന്ന് തുടങ്ങും. എം വിൻസെന്റാണ് നന്ദിപ്രമേയം അവതരിപ്പിക്കുക. മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കൽ സംബന്ധിച്ച സർക്കാർ നിലപാട് റവന്യൂ മന്ത്രി ഇന്ന് നിയമസഭയിൽ വ്യക്തമാക്കും. നന്ദി പ്രമേയം ചർച്ച ചെയ്യുന്ന മൂന്നു ദിവസവും ചോദ്യോത്തര വേള ഉണ്ടാകില്ല.

പതിനാറാം നിയമസഭയുടെ ആദ്യ അടിയന്തര പ്രമേയമായി വിലക്കയറ്റവിഷയം പ്രതിപക്ഷം ഉന്നയിക്കും. പിണറായി വിജയന്റെ വാടക വീട്ടിലെ ഇ.ഡി റെയ്ഡിൽ തുടങ്ങി,വന്ദേമാതരം വരെയുള്ള വിവാദങ്ങൾ ചർച്ചയിൽ ഉയർന്നുവരും. നയപ്രഖ്യാപനത്തിൽ കേന്ദ്രസർക്കാരിനെ വിമർശിക്കാത്ത സംസ്ഥാന സർക്കാർ ആർ.എസ്. എസിന് മുന്നിൽ വഴങ്ങിയെന്ന ആരോപണമായിരിക്കും പ്രതിപക്ഷം ഉയർത്തുക.

Leave a comment

Your email address will not be published. Required fields are marked *