July 17, 2026
  • July 17, 2026
Breaking News
  • Home
  • Uncategorized
  • ഫൊക്കാന ലോക റെക്കോഡിലേക്ക്; 2026 കൺവെൻഷനിൽ ആയിരത്തിലേറെ കലാകാരികൾ അണിനിരക്കുന്ന മെഗാ മോഹിനിയാട്ടം, ഗിന്നസ് റെക്കോർഡ് ശ്രമം

ഫൊക്കാന ലോക റെക്കോഡിലേക്ക്; 2026 കൺവെൻഷനിൽ ആയിരത്തിലേറെ കലാകാരികൾ അണിനിരക്കുന്ന മെഗാ മോഹിനിയാട്ടം, ഗിന്നസ് റെക്കോർഡ് ശ്രമം

By on July 17, 2026 0 8 Views
Share

കേരളത്തിന്റെ ശാസ്ത്രീയ നൃത്തപാരമ്പര്യത്തിന് ആഗോള വേദിയിൽ പുതിയ ചരിത്രം രചിക്കാൻ ഒരുങ്ങുകയാണ് ഫൊക്കാന 2026 ദേശീയ കൺവെൻഷൻ. ആയിരത്തിലധികം കലാകാരികൾ ഒരേസമയം മോഹിനിയാട്ടം അവതരിപ്പിക്കുന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ശ്രമമാണ് കൺവെൻഷന്റെ ഏറ്റവും ശ്രദ്ധേയമായ ആകർഷണമായി ഒരുക്കുന്നത്.(Fokana sets world record in mega mohiniyattam at 2026 convention)

അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 1,100ലധികം നർത്തകികൾ ഇതിനകം രജിസ്റ്റർ ചെയ്തുകഴിഞ്ഞു. നോർത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ ഐക്യവും കലാസ്‌നേഹവും ലോകത്തിന് മുന്നിൽ തെളിയിക്കുന്ന അപൂർവ മുഹൂർത്തമാകുമിതെന്ന് ഏവരും പ്രേതിക്ഷിക്കുന്നു.അമേരിക്കയിൽ എട്ടു മുതൽ പത്തു ലക്ഷം വരെ മലയാളികൾ താമസിക്കുന്നുവെന്നാണ് വിവിധ പ്രവാസി സംഘടനകളുടെ കണക്ക്.

വിദ്യാഭ്യാസം, ആരോഗ്യരംഗം, ഐ.ടി., ഗവേഷണം, ബിസിനസ് തുടങ്ങി വിവിധ മേഖലകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച ഈ സമൂഹം, ഇപ്പോൾ കേരളത്തിന്റെ തനത് കലാപൈതൃകം ലോക റെക്കോർഡിന്റെ വേദിയിലേക്ക് ഉയർത്തിക്കൊണ്ടുപോകാൻ കൈകോർക്കുകയാണ്.പ്രവാസി മലയാളികളുടെ സാംസ്‌കാരിക അഭിമാനത്തിന്റെയും കൂട്ടായ്മയുടെയും ഉജ്ജ്വല പ്രതീകമായി ഈ ഗിന്നസ് ശ്രമം മാറുമെന്ന് ഫൊക്കാന ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി പറഞ്ഞു.

മോഹിനിയാട്ടം ഗിന്നസ് റെക്കോർഡ് ശ്രമത്തിൽ പങ്കെടുക്കുന്ന എല്ലാ കലാകാരികളുടെയും വേഷങ്ങൾ കോർത്തയും പങ്കുവെക്കുന്നു. കേരളത്തിന്റെ പാരമ്പര്യവും പെരുമയും ലോകവേദിയിൽ കൂടുതൽ പ്രൗഢിയോടെ അവതരിപ്പിക്കുന്ന ഈ മഹാസംരംഭത്തിൽ ലക്ഷ്മി സിൽക്‌സിന്റെ സഹകരണം വിലമതിക്കാനാവാത്ത പിന്തുണയാണെന്നും അവർ പറഞ്ഞു.

ഗിന്നസ് റെക്കോർഡ് പരിപാടിയിൽ പങ്കെടുക്കുന്ന കലാകാരികൾക്ക് അവർ പങ്കെടുക്കുന്ന ദിവസത്തെ കൺവെൻഷൻ രജിസ്‌ട്രേഷൻ ഫീസ് പൂർണമായും ഒഴിവാക്കാൻ ഫൊക്കാന തീരുമാനിച്ചിട്ടുണ്ട്. അമേരിക്കയുടെ വിവിധ കോണുകളിൽ നിന്ന് എത്തുന്ന നൃത്തോപാസകരുടെ പങ്കാളിത്തം കൂടുതൽ സുഗമവും സൗകര്യപ്രദവുമാക്കുന്നതിനായാണ് ഈ തീരുമാനം. അതിനാവശ്യമായ എല്ലാ ലോജിസ്റ്റിക് സംവിധാനങ്ങളും വിപുലമായി ഒരുക്കിവരുന്നതായും സംഘാടകർ അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *