കനത്ത മൂടൽമഞ്ഞ് സർവീസുകളെ ബാധിച്ചേക്കാം;യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി ഡൽഹി വിമാനത്താവളം
ഡൽഹിയിലെ കനത്ത മൂടൽമഞ്ഞ് വിമാന സർവീസുകളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് വിമാനത്താവളം അധികൃതരുടെ മുന്നറിയിപ്പ്. ദൃശ്യപരിധി കുറഞ്ഞതിനാൽ കാറ്റഗറി മൂന്ന് അനുസരിച്ച് ആണ് ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനം നടക്കുന്നത്. വിമാനത്താവളങ്ങളിലേക്ക് എത്തുന്നതിനു മുൻപ് യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസുകൾ പരിശോധിക്കണമെന്ന് ഇൻഡിഗോയും എയർ ഇന്ത്യയും നിർദേശം നൽകി. ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുകയാണ്. മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ നിന്നുള്ള വിമാന സർവീസുകൾ വൈകി. വായുമലിനീകരണത്തെ തുടർന്ന് ആദ്യ ദിവസം 3746 വാഹനങ്ങൾക്കാണ് സംസ്ഥാനത്ത് പിഴ ചുമത്തിയത്. പൊല്യൂഷൻ സർട്ടിഫിക്കറ്റ് […]
Read More