April 21, 2026
  • April 21, 2026
Breaking News

Articles Posted by editor

‘എഡിജിപിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു, പൂരം കലക്കിയത് ഗൂഢാലോചനയുടെ ഭാഗമെന്ന് സംശയം’; മന്ത്രി കെ.രാജന്റെ മൊഴി

by on July 17, 2025 0

തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ നീക്കമെന്ന മുന്നറിയിപ്പ് എഡിജിപി എം ആർ അജിത് കുമാർ അവഗണിച്ചെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നൽകി റവന്യൂമന്ത്രി കെ രാജൻ. പലതവണ ഫോൺ വിളിച്ചിട്ടും എം ആർ അജിത്കുമാർ എടുത്തില്ലെന്നും മൊഴിയുണ്ട്. പൊലീസ് നടപടി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് സംശയിക്കുന്നുവെന്നും മന്ത്രി ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. ഇതിൽ അന്വേഷണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഡി ഐ ജി തോംസൺ ജോസിൻ്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. കഴിഞ്ഞദിവസം തൃശൂര്‍ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത്കുമാറിന് എതിരെ […]

Read More

നിമിഷപ്രിയയുടെ മോചനം: ശുഭ സൂചന; തലാലിന്റെ കുടുംബം ചര്‍ച്ചകളോട് സഹകരിച്ചുതുടങ്ങി

by on July 17, 2025 0

യെമന്‍ ജയിലിലുള്ള നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച ചര്‍ച്ചകളില്‍ ശുഭസൂചനകള്‍. ചര്‍ച്ചകളോട് കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബം സഹകരിച്ച് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രാന്റ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് സൂഫി പണ്ഡിതരാണ് ഈ കുടുംബത്തോട് സംസാരിച്ചത്. കുടുംബത്തിന്റെ ഏകീകരണം ഉറപ്പുവരുത്താനാണ് ശ്രമങ്ങള്‍ നടക്കുന്നത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിലെ വലിയൊരു വിഭാഗവും ചര്‍ച്ചകളോടും നിര്‍ദേശങ്ങളോടും സഹകരിക്കുന്നുവെന്നാണ് വിവരം. എന്നാല്‍ കുടുംബത്തിലെ യുവാക്കളുടെ ചെറിയ വിഭാഗം ഇപ്പോഴും ഇടഞ്ഞുതന്നെയാണ്. കുടുംബത്തിലെ ഭൂരിപക്ഷത്തിന്റേയും സഹകരണം ലഭിച്ചുതുടങ്ങിയ പശ്ചാത്തലത്തില്‍ വരും […]

Read More

*ജൂലൈ17ന് കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു*              

by on July 16, 2025 0

*ജൂലൈ17ന് കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു* കണ്ണൂർജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട് ഇതിന്റെ പശ്ചാത്തലത്തിൽ ജനസുരക്ഷയെ മുൻനിർത്തി, ജൂലൈ17, വ്യാഴാഴ്ച, ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.   ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി […]

Read More

അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയുടെ അംഗീകാരം റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

by on July 16, 2025 0

ന്യൂഡൽഹി: ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസിയുടെ രാഷ്ട്രീയ പാർട്ടിയായ ആൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം)ന്റെ അംഗീകാരം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്മാല ബാഗി എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ആണ് ഹർജി തള്ളിയത്. അതേസമയം രാഷ്ട്രീയ ലക്ഷ്യത്തോടെ രൂപീകൃതമായ പാർട്ടികൾക്ക് എതിരെ ഹർജി നൽകാൻ ഹർജിക്കാർക്ക് സുപ്രീം കോടതി അനുമതി നൽകി. ആൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീന്റെ അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുപതി നരസിംഹ […]

Read More

നിമിഷപ്രിയ കേസ്; ‘മധ്യസ്ഥ ശ്രമങ്ങൾക്ക് വഴങ്ങില്ല’; തലാലിന്റെ സഹോദരൻ

by on July 16, 2025 0

നിമിഷ പ്രിയയുടെ വധശിക്ഷയിൽ മധ്യസ്ഥ ശ്രമങ്ങൾക്ക് വഴങ്ങില്ലെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. സമ്മർദ്ദത്തെ തുടർന്ന് നിലപാടിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. എത്ര സമയമെടുത്താലും വധശിക്ഷ നടപ്പാക്കും വരെ കാത്തിരിക്കുമെന്നും അബ്ദുൽ ഫത്താഹ് മഹദിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അനുരഞ്ജനത്തിനുള്ള ശ്രമത്തോട് പൂർണ്ണമായി വിസമ്മതിക്കുന്നുവെന്ന് അബ്ദുൽ ഫത്താഹ് മഹദി വ്യക്തമാക്കി. വധശിക്ഷ നീട്ടിയ നടപടി സങ്കടം ഉണ്ടാക്കുന്നതാണെന്ന് അബ്ദുൽ ഫത്താഹ് മഹദി പറയുന്നു. യാതൊരു തരത്തിലുള്ള മധ്യസ്ഥ ശ്രമങ്ങൾക്കും വഴങ്ങില്ലെന്നും തങ്ങളുടെ നിലപാടിൽ ഒരു മാറ്റവും ഈ സമ്മർദ്ദം ഉണ്ടാക്കില്ല […]

Read More

ജമ്മു കശ്മീരിന് സമ്പൂർണ്ണ സംസ്ഥാന പദവി നൽകണം; പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

by on July 16, 2025 0

ജമ്മു കശ്മീരിൻ്റെ സമ്പൂർണ്ണ സംസ്ഥാനപദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ കത്ത്. വർഷകാല പാർലമെൻറ് സമ്മേളനത്തിൽ ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുന്നതിനുള്ള ബില്ല് കൊണ്ട് വരണമെന്നും കത്തിൽ രാഹുൽഗാന്ധി ആവശ്യപ്പെട്ടു. ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞ അഞ്ചു വർഷമായി ജമ്മു കശ്മീരിന് പൂർണ സംസ്ഥാന പദവി നൽകണമെന്ന് ജനങ്ങൾ ആവശ്യപ്പെടുകയാണ്. ജനങ്ങളുടെ ഈ ആവശ്യം നിയമാനുസൃതവും ഭരണഘടനാപരമായ അവകാശവും ആണെന്നും രാഹുൽഗാന്ധി കത്തിൽ പറയുന്നു.

Read More

വിപഞ്ചികയുടെ മരണം; കൊലപാതക സാധ്യത സംശയിച്ച് കുടുംബം, അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ

by on July 16, 2025 0

ഷാർജയിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തിൽ കൊലപാതക സാധ്യത സംശയിച്ച് കുടുംബം. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നാണ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ ആവശ്യം. വിപഞ്ചിക നേരിട്ടത് ക്രൂര പീഡനമാണ്. വലിയ ദുരൂഹതയും അസ്വാഭാവികതയുമുണ്ട്.തെളിവുകൾ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. യുഎഇ അധികാരികളിൽ നിന്ന് ഔദ്യോഗിക വിവരങ്ങൾ ലഭിക്കുന്നില്ലെന്നും ഹർജിയിൽ പറയുന്നു. വിപഞ്ചികയുടെ അമ്മയുടെ സഹോദരിയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. അതിനിടെ ഭർതൃപീഡനത്തെ തുടർന്ന് ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് മാതാവ് ഷൈലജയ്ക്ക് […]

Read More

കോപ്പിയടിച്ചാൽ പൂട്ട് വീഴും ;ഒരു കോടി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ

by on July 16, 2025 0

കണ്ടന്റ് കോപ്പിയടി ,സ്പാമിംഗ് തുടങ്ങിയവ തടയുന്നതിന്റെ ഭാഗമായി നിരവധി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ.ഇതുവരെ ഒരു കോടി അക്കൗണ്ടുകൾ നീക്കം ചെയ്തതായാണ് റിപ്പോർട്ടുകൾ.ഒറിജിനൽ കണ്ടന്റുകൾ പ്രോത്സാഹിപ്പിക്കാനും , കോപ്പിയടിച്ചവ കണ്ടെത്താനും പുത്തൻ സംവിധാനങ്ങൾ വികസിപ്പിച്ചതായും മെറ്റ അറിയിച്ചു. ഫേസ്‌ബുക്ക് ഫീഡുകൾ കൂടുതൽ സത്യസന്ധമാക്കി ,പേജുകൾ കൂടുതൽ പ്രാധന്യമുള്ളതായി മാറ്റാനുമുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്. മറ്റ് ക്രിയേറ്റർമാരുടെ കണ്ടന്റുകൾ കോപ്പിയടിക്കുകയോ ,ക്രെഡിറ്റ് നൽകാതെ പോസ്റ്റ് ചെയ്യുകയോ ചെയ്‌താൽ അക്കൗണ്ടുകൾ മെറ്റ പൂട്ടിക്കും. മറ്റുള്ളവരുടെ അക്കൗണ്ടുകളിലെ ഉള്ളടക്കങ്ങൾ […]

Read More

സാമ്പത്തിക തട്ടിപ്പുകാർക്ക് തല വെച്ച് കേരളം; ആറുമാസത്തിനിടയിൽ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് 351 കോടി രൂപ

by on July 16, 2025 0

സംസ്ഥാനത്ത് കഴിഞ്ഞ ആറുമാസത്തിനിടെ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് 351 കോടി രൂപ. പണം നഷ്ടമായത് സംബന്ധിച്ച് 19,927 പരാതികളാണ് പോലീസിന് ലഭിച്ചത്. 2025 ജനുവരി ഒന്നു മുതൽ ജൂൺ 30 വരെയുള്ള കണക്കാണിത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പരാതികൾ. 2892 പരാതികളാണ് മലപ്പുറത്തു നിന്ന് പൊലീസിന് ലഭിച്ചത്. 2268 പരാതികളാണ് എറണാകുളത്തുനിന്ന് രജിസ്റ്റർ ചെയ്തത്. വയനാട്ടിലാണ് ഏറ്റവും കുറവ് പരാതി. 137 പരാതികളാണ് വയനാട്ടിൽ നിന്ന് ലഭിച്ചത്. ഷെയർ തട്ടിപ്പിലൂടെ ആണ് ഏറ്റവും കൂടുതൽ പണം […]

Read More

പാർസൽ അയച്ച സാധനങ്ങൾ എത്തിയില്ല 35,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി.

by on July 16, 2025 0

കൊച്ചി: വിൽപ്പനക്കായി കൊണ്ടുവന്ന പാർസൽ സാധനങ്ങൾ യഥാസമയം എത്തിക്കുന്നതിൽ വീഴ്ച വരുത്തുകയും പല സാധനങ്ങളും നഷ്ടമാവുകയും ചെയ്തുവെന്ന പരാതിയിൽ പാർസൽ സർവീസ് ഏജൻസി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. ആലുവ അശോകപുരം, സ്വദേശി കബീർ ജീവിതമാർഗം എന്ന നിലയിലാണ് മാസ്ക് ഉൾപ്പെടെയുള്ള സാധനങ്ങൾ കച്ചവടം നടത്തുന്നത്. ഇതിനുള്ള സാമഗ്രികളും മാസ്ക്കുകളും മറ്റും ഉൾപ്പെടുന്ന വസ്തുക്കൾ നോയിഡയിൽ നിന്നും വാങ്ങുകയും കൊച്ചിയിലേക്ക് പാർസൽ വഴി എത്തിക്കാൻ VRL ലോജിസ്റ്റിക്, ഡൽഹി എന്ന പാർസൽ […]

Read More