July 16, 2026
  • July 16, 2026
Breaking News

Articles Posted by editor

ബല്‍റാമിനെ എവിടെനിന്നും പുറത്താക്കിയിട്ടില്ല,സുധാകരന് വിമര്‍ശിക്കാം, പക്ഷേ….’; അതൃപ്തിയോടെ സതീശൻ

by on September 7, 2025 0

തിരുവനന്തപുരം: വി.ടി.ബല്‍റാമിനെ ഒരു സ്ഥലത്ത് നിന്നും പുറത്താക്കിയിട്ടില്ലെന്നും അദ്ദേഹം ഇപ്പോഴും കെപിസിസി ഉപാധ്യക്ഷനാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോണ്‍ഗ്രസിന്റെ സാമൂഹികമാധ്യമ അക്കൗണ്ടിലെ കുറിപ്പ് തിരിച്ചടിച്ചതോടെ കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ ചെയർമാൻസ്ഥാനത്തുനിന്ന് വി.ടി. ബല്‍റാം ഒഴിഞ്ഞത് സംബന്ധിച്ചുള്ള ചോദ്യത്തിനായിരുന്നു സതീശന്റെ പ്രതികരണം. കേരളത്തിലെ കോണ്‍ഗ്രസിന് ഔദ്യോഗികമായി ഒരു സോഷ്യല്‍മീഡിയ സംവിധാനം ഉള്ളതായി തനിക്കറിയില്ലെന്നും സതീശൻ പറഞ്ഞു. കോണ്‍ഗ്രസിന്റെ പേരില്‍ കോണ്‍ഗ്രസ് വിരുദ്ധരടക്കം പല ഗ്രൂപ്പുകളും ഉണ്ടാക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റ് ഇക്കാര്യങ്ങള്‍ പരിശോധിച്ച്‌ നടപടിയെടുക്കട്ടെയെന്നും സതീശൻ കൂട്ടിച്ചേർത്തു.   […]

Read More

ഉറങ്ങുമ്ബോള്‍ നമ്മളറിയില്ല..! മാരകമായ ‘ചുംബന പ്രാണി’ ഇതുവരെ ബാധിച്ചത് ഒരു ലക്ഷത്തിലധികം പേരെ, അതെന്താണ്, എങ്ങനെ ജീവൻ രക്ഷിക്കാം’?

by on September 7, 2025 0

മാരകമായ ഒരു പരാദരോഗത്തെക്കുറിച്ച്‌ ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ആരോഗ്യ വിദഗ്ധർ . ‘ചാഗാസ് രോഗം’ എന്നറിയപ്പെടുന്ന ഈ അസുഖം, സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം ആളുകളെ ബാധിച്ചിട്ടുണ്ടാകാം എന്നാണ് കണക്കുകള്‍. ട്രയാറ്റോമൈൻ ബഗ് എന്നറിയപ്പെടുന്ന, അപകടകാരിയായ “കിസ്സിംഗ് ബഗ്” പരത്തുന്ന ട്രൈപനോസോമ ക്രൂസി എന്ന പരാദമാണ് ഈ രോഗത്തിന് കാരണം.   ലാറ്റിൻ അമേരിക്കയില്‍ സാധാരണയായി കണ്ടുവരുന്ന ഈ രോഗം, ഇപ്പോള്‍ കാലിഫോർണിയയിലും വ്യാപകമാകുന്നു എന്നതാണ് ആശങ്കയുണ്ടാക്കുന്ന പ്രധാന കാര്യം. ലോസ് ഏഞ്ചല്‍സിലെ ഗ്രിഫിത്ത് പാർക്ക് പോലുള്ള സ്ഥലങ്ങളിലെ […]

Read More

കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടിയുണ്ടാകുമെന്ന് സുരേഷ് ഗോപി; ‘നാട്ടില്‍ നടക്കുന്നത് അടിയന്തരാവസ്ഥ’

by on September 7, 2025 0

തൃകുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടിയുണ്ടാകുമെന്ന് സുരേഷ് ഗോപി; ‘നാട്ടില്‍ നടക്കുന്നത് അടിയന്തരാവസ്ഥ’ ദൃശ്യങ്ങള്‍ കണ്ടുവെന്നും വളരെ മോശപ്പെട്ട പ്രവൃത്തിയാണ് ഉണ്ടായതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം കുന്നംകുളത്തെ പോലീസ് മർദനത്തില്‍ രണ്ടരവർഷത്തിനുശേഷം ആഭ്യന്തരവകുപ്പ് കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. യൂത്ത്കോണ്‍ഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ മർദിച്ച എസ്‌ഐ ഉള്‍പ്പെടെയുള്ള നാലു പോലീസുകാരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തു. സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരതയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനെത്തുടർന്ന് പ്രതിഷേധം കടുത്തപ്പോഴാണ് ആഭ്യന്തരവകുപ്പ് പുനർവിചിന്തനം നടത്തുന്നത്. നേരത്തേ സ്ഥലംമാറ്റത്തിലും […]

Read More

ദൃശ്യങ്ങള്‍ കണ്ടു, വളരെ മോശം പ്രവര്‍ത്തി, നാട്ടില്‍ നടക്കുന്നത് അടിയന്തരാവസ്ഥ തന്നെ’; കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടിയുണ്ടാകുമെന്ന് സുരേഷ് ഗോപി

by on September 7, 2025 0

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങള്‍ താൻ കണ്ടുവെന്നും, ഉണ്ടായത് വളരെ മോശം പ്രവർത്തിയാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. സംഭവത്തില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. പോലീസ് അതിക്രമം വളരെ മോശം പ്രവർത്തിയാണെന്നും നാട്ടില്‍ നടക്കുന്നത് അടിയന്തരാവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ പരിധിയില്‍ വരുന്ന പ്രദേശമാണ് കുന്നംകുളമെന്നും എന്തെങ്കിലും ചെയ്യാൻ പറ്റുമോയെന്ന നോക്കട്ടെയെന്നും സുരേഷ് ഗോപി വ്യക്തമാക്കി.   അതേസമയം, കുന്നംകുളം പോലീസ് സ്റ്റേഷനില്‍ വെച്ച്‌ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റ് സുജിത്തിനെ […]

Read More

90 കിലോ കഞ്ചാവുമായി അന്യ സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍

by on September 7, 2025 0

കൊച്ചി: പെരുമ്ബാവൂരില്‍ കഞ്ചാവുമായി അന്യ സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂർഷിദാബാദ് ജലംഗി സ്വദേശി ആഷിക്ക് ഇക്ബാല്‍ (27), നാദിയ സ്വദേശി അലംഗീർ സർദാർ (25), സാഹെബ് നഗർ സ്വദേശി സൊഹൈല്‍ റാണ (20) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 90 കിലോ കഞ്ചാവ് പിടികൂടി.   പെരുമ്ബാവൂർ എ എസ് പി യുടെ പ്രത്യേക അന്വേഷണ സംഘവും തടിയിട്ടപറമ്ബ് പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. അടുത്ത കാലത്തായി ജില്ലയില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. […]

Read More

തളിപ്പറമ്പിൽ എം.ഡി.എം.എയുമായി ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

by on September 7, 2025 0

തളിപ്പറമ്പ് ∶ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് റേഞ്ച് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 430 മില്ലിഗ്രാം എം.ഡി.എം.എയുമായി ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. തളിപ്പറമ്പ് കണ്ടിവാതുക്കൽ സ്വദേശിയും കായക്കൂൽ പുതുപ്പുറയിൽ വീട്ടിൽ മുസ്തഫ കെ.പി. (37) യാണ് പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് രാജീവൻ പി.കെ.യുടെ നേതൃത്വത്തിലാണ് അറസ്റ്റ്.   കർണാടകയിലെ ആശുപത്രികളിലേക്ക് രോഗികളുമായി പോകുന്ന അവസരം മുതലാക്കി, മടങ്ങിവരുമ്പോൾ എം.ഡി.എം.എ ശേഖരിച്ചു നാട്ടിൽ എത്തിച്ച് വിതരണം ചെയ്യുകയായിരുന്നു പ്രതി. നേരിട്ട് കൈമാറ്റം നടത്താതെ, […]

Read More

മുംബൈയില്‍ 400 കിലോ ആര്‍ഡിഎക്‌സ് സ്‌ഫോടനം നടത്തുമെന്ന ഭീഷണി. സന്ദേശം അയച്ചയാള്‍ അറസ്റ്റില്‍

by on September 6, 2025 0

മുംബൈ: 400 കിലോഗ്രാം ആർഡിഎക്‌സ് ഉപയോഗിച്ച്‌ ഒരു കോടിയാളുകളെ കൊലപ്പെടുത്തുമെന്ന് ഭീഷണി സന്ദേശം അയച്ചയാളെ മുംബൈ പൊലീസ് അറസ്റ്റ് ബിഹാറിലെ പാടലിപുത്ര സ്വദേശിയായ അശ്വിനി കുമാറിനെയാണ് നോയിഡയില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി നോയിഡയില്‍ താമസിക്കുന്ന ഇയാള്‍ ഒരു ജ്യോത്സനാണെന്നാണ് പൊലീസ് പറയുന്നത്.   തന്റെ സുഹൃത്തായ ഫിറോസിനെ കുടുക്കാന്‍ വേണ്ടിയാണ് ഭീഷണി സന്ദേശം അയച്ചതെന്നാണ് പൊലീസ് എഫ്‌ഐആര്‍ എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.   നേരത്തെ പട്‌നയിലെ ഫുല്‍വാരി സ്വദേശിയായ ഫിറോസിന്റെ […]

Read More

അമീബിക് മസ്‍തിഷ്‍കജ്വരം. ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

by on September 6, 2025 0

കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. വയനാട് ബത്തേരി സ്വദേശി രതീഷ് (45) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അതിനിടെയാണ് മരണം. അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് സംസ്ഥാനത്ത് അടുത്തിടെ മരിക്കുന്ന നാലാമത്തെ വ്യക്തിയാണ് രതീഷ്. കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മലപ്പുറം കണ്ണമംഗലം ചേറൂർ കാപ്പിൽ കണ്ണേത്ത് റംല(52)യും കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസ്സുകാരി അനയയും നേരത്തെ മരിച്ചിരുന്നു.

Read More

എന്താണ് അമീബിക് മസ്തിഷ്കജ്വരം

by on September 6, 2025 0

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചെളിയിലുള്ള […]

Read More

– – – – – – – – – –*  *ഓണക്കിറ്റ് വിതരണം ചെയ്തു*

by on September 5, 2025 0

*- – – – – – – – – –* *ഓണക്കിറ്റ് വിതരണം ചെയ്തു* മാഹി: മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ കേരള റിപ്പോർട്ട്സ് ആൻ്റ് മീഡിയ യൂണിയൻ (കെ ആർ എം യു ) തലശ്ശേരി -മാഹി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.   മാധ്യമപ്രവർത്തകനായ മോഹനൻ കത്യാരത്തിന് കിറ്റ് കൈമാറിക്കൊണ്ട് സാമൂഹ്യ പ്രവർത്തകൻ പള്ള്യൻ പ്രമോദ് പരിപാടി ഉദ്ഘാടനം ചെയ്തു.   എൻ വി അജയകുമാറിൻ്റെ അധ്യക്ഷത വഹിച്ചു, […]

Read More