July 15, 2026
  • July 15, 2026
Breaking News

Articles Posted by editor

സ്കൂൾ സമയമാറ്റം; ‘എതിർപ്പുള്ളവരുമായി ചർച്ച നടത്തും, കാര്യങ്ങൾ ബോധ്യപ്പെടുത്തും’; മന്ത്രി വി ശിവൻകുട്ടി

by on July 15, 2025 0

സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ചർച്ച തീരുമാനം മാറ്റാനല്ല, കാര്യങ്ങൾ ബോധ്യപ്പെടുത്താനാണെന്നും മന്ത്രി പറഞ്ഞു. സ്കൂളുകളിലെ പാദപൂജയെയും ​ഗവർണറിനെയും മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. പാദപൂജയിൽ ഗവർണറുടെ ആഗ്രഹം മനസിലിരിക്കുകയെ ഉള്ളൂവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ആർ എസ് എസ് സംരക്ഷണയിൽ പാദപൂജ നടത്തിയാൽ നിയമപരമായി സ്കൂളുകൾ നടത്തിക്കൊണ്ടുപോകാനാവില്ല. കുട്ടികളെക്കൊണ്ട് കാലു കഴുകിപ്പിക്കുന്നതിനെ ഗവർണർക്ക് എങ്ങനെ അനുകൂലിക്കാൻ സാധിക്കുന്നുവെന്ന് മന്ത്രി ചോദിച്ചു. സർവകലാശാലയിലെ ഭരണ സ്തംഭനത്തിന്റെ ഉത്തരവാദി ഗവർണറാണെന്ന് മന്ത്രി […]

Read More

കർശനമായ സമയക്രമം; ഹജ്ജ് അപേക്ഷകൾ വേഗം സമർപ്പിക്കണമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

by on July 15, 2025 0

ഈ വർഷം, ഹജ്ജ് ക്രമീകരണങ്ങൾക്കായി സൗദി അറേബ്യ സർക്കാരിൽ നിന്ന് വളരെ കർശനമായ സമയപരിധിയാണ് ലഭിച്ചിരിക്കുന്നതെന്ന് ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു. 2026 ലെ ഹജ്ജിന് പോകാൻ താൽപ്പര്യമുള്ള എല്ലാ തീർത്ഥാടകരും ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ വെബ്‌സൈറ്റ് അല്ലെങ്കിൽ ഹജ്ജ് സുവിധ ആപ്പ് വഴി ഉടൻ അപേക്ഷിക്കണം. ഹജ്ജ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂലൈ 31 ആണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. അതേസമയം ഇന്ത്യയില്‍ നിന്നുള്ള ഹൃസ്വകാല ഹജ്ജ് പാക്കേജിനായി പതിനായിരം സീറ്റുകള്‍ […]

Read More

ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ അവശിഷ്ടങ്ങള്‍ പതിച്ച് നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കും:ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

by on July 14, 2025 0

ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ അവശിഷ്ടങ്ങള്‍ പതിച്ച് നാശനഷ്ടങ്ങളുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ആഭ്യന്തര മന്ത്രാലയത്തിന്റെ അസാധാരണ യോഗത്തിലാണ് തീരുമാനമുണ്ടായത്. (Qatar to compensate those affected by Iranian missile attack) മിസൈല്‍ പ്രതിരോധിച്ചതിന്റെ ഭാഗമായുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനും ആക്രമണം ബാധിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ചര്‍ച്ച ചെയ്യാനുമായിരുന്നു യോഗം. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശപ്രകാരമാണ് ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ […]

Read More

മുതിർന്ന കുട്ടികളുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന് പരാതി; ശ്രീചിത്രഹോമിൽ 3 പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു

by on July 14, 2025 0

തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ മൂന്ന് കുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു. 16, 15 , 12 ഉം വയസ്സുള്ള പെൺകുട്ടികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രണ്ടുപേർ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ എസ് എ റ്റി ആശുപത്രിയിലും ചികിത്സയിലാണ്. ഇന്നലെ രാത്രിയാണ് കുട്ടികൾ ഗുളിക വിഴുങ്ങി ആത്മഹത്യക്ക് ശ്രമിച്ചത്. ഉടൻ കുട്ടികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജിലെ പതിനാലാം വാർഡിലാണ് രണ്ടു കുട്ടികൾ ചികിത്സയിൽ ഉള്ളത്. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ളതാണ് ശ്രീചിത്ര ഹോം. ശ്രീചിത്ര ഹോമിലെ […]

Read More

വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍: കേരളത്തിനുള്‍പ്പടെ കത്ത് നല്‍കി

by on July 14, 2025 0

വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. അനധികൃത വോട്ടര്‍മാരെ ഒഴിവാക്കുകയാണ് ലക്ഷ്യം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് കത്ത് നല്‍കി. പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിനിടെയാണ് പുതിയ നീക്കം. ബീഹാര്‍ മോഡല്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം രാജ്യത്താകെ നടപ്പാക്കാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുങ്ങുന്നത്. 2026 ജനുവരി ഒന്ന് റഫറന്‍സ് തീയതിയായി ആകും പട്ടിക പരിഷ്‌കരിക്കുക. കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി […]

Read More

ക്ലബ് ലോക കപ്പ് കിരീടം ചെല്‍സിക്ക്; പിഎസ്ജിയെ തോല്‍പ്പിച്ചത് എതിരില്ലാത്ത മൂന്ന് ഗോളിന്

by on July 14, 2025 0

ഞായറാഴ്ച അമേരിക്കയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന ഫിഫ ക്ലബ് ലോക കപ്പ് ഫൈനലില്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പാരീസ് സെയ്ന്റ് ജര്‍മ്മന്‍ (പിഎസ്ജി)നെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ചെല്‍സി കിരീടം ചൂടി. ചെല്‍സിക്കായി കോള്‍ പാല്‍മര്‍ ഇരട്ടഗോള്‍ നേടി. 43-ാം മിനിറ്റില്‍ പാല്‍മറിന്റെ അസിസ്റ്റിലായിരുന്നു ജോവാ പെഡ്രോ മൂന്നാം ഗോള്‍ നേടിയത്. ഫ്രഞ്ച് ലീഗ്, ഫ്രഞ്ച് കപ്പ്, ഫ്രഞ്ച് സൂപ്പര്‍ കപ്പ്, കഴിഞ്ഞ വര്‍ഷം ക്ലബ്ബിന്റെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം എന്നിവ നേടി ചരിത്രമെഴുതിയ […]

Read More

പാട്ടുപാടാന്‍ അറിയില്ലെന്ന് പറഞ്ഞതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയേഴ്‌സിന്റെ ക്രൂരമര്‍ദനം; സംഭവം കോഴിക്കോട്

by on July 14, 2025 0

താമരശേരി ഷഹബാസ് വധവും പാഠമായില്ല. കോഴിക്കോട് അത്തോളിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ സീനിയേഴ്‌സിന്റെ ക്രൂരമര്‍ദനം. അത്തോളി ജിവിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. പാട്ടുപാടാന്‍ പറഞ്ഞപ്പോള്‍ അറിയില്ലെന്ന് പറഞ്ഞതാണ് പ്രകോപനത്തിനിടയാക്കിയത്. സംഭവത്തില്‍ സ്‌കൂളിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആന്റി റാഗിംഗ് സെല്‍ അന്വേഷണം പ്രഖ്യാപിച്ചു. സീനീയേഴ്‌സ് ഭീഷണിപ്പെടുത്തുന്നതിന്റെ ഇന്‍സ്റ്റാഗ്രാം സന്ദേശം  ലഭിച്ചു. (seniors attaked plus one student in kozhikode).   ഒരാഴ്ച മുന്‍പാണ് വിദ്യാര്‍ത്ഥി അത്തോളി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അഡ്മിഷന്‍ എടുത്തത്. […]

Read More

അഹമ്മദാബാദ് വിമാന ദുരന്തം; ഫ്യുവല്‍ സ്വിച്ചുകള്‍ക്ക് തകരാറില്ലെന്ന് ബോയിങ് കമ്പനി

by on July 14, 2025 0

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ബോയിങ് കമ്പനി തടിതപ്പുന്നു എന്ന് വിമര്‍ശനം. കുറ്റം പൈലറ്റുമാരുടെ തലയിലിടാന്‍ കമ്പനി ശ്രമിച്ചുവെന്ന് ആരോപിച്ച് പൈലറ്റ് അസോസിയേഷന്‍ രംഗത്തെത്തി. വിമാനത്തിനും എഞ്ചിന്‍ ഫ്യുവല്‍ സ്വിച്ചുകള്‍ക്കും യാതൊരു തകരാറുമില്ലെന്നാണ് അമേരിക്കന്‍ ഏജന്‍സി ഫെഡറേഷന്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ വാദം. (Boeing says fuel switch locks are completely safe ) ഫ്യുവല്‍ എഞ്ചിന്‍ സ്വിച്ചുകള്‍ ഓഫായതാണ് അഹമ്മദാബാദ് വിമാന ദുരന്തത്തിന് കാരണമായതെന്നായിരുന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. ഇത് സൂചിപ്പിക്കുന്ന തരത്തിലുള്ള പൈലറ്റുമാരുടെ ചില സംഭാഷണ […]

Read More

കലയും സാഹിത്യവും കുട്ടികളുടെ മനസ്സ് നിർമ്മലമാക്കും!*

by on July 13, 2025 0

  ഒളവിലം: ചിത്രകല, ശില്പകല, സംഗീതം, നൃത്തം തുടങ്ങിയ കലകൾക്കും സാഹിത്യത്തിനും കുട്ടികളുടെ മനസ്സ് നിർമ്മലീകരിക്കാനുള്ള അപൂർവ്വ ശക്തിയുണ്ടെന്നു സിനിമ പിന്നണി ഗായകൻ എം. മുസ്തഫ മാസ്റ്റർ പറഞ്ഞു.   ഒളവിലം യു.പി. സ്കൂളിൽ ‘സ വിദ്യാരംഗം കലാ സാഹിത്യ വേദി ‘സാഹിതി’യുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .   സാഹിതിയുടെ പ്രവർത്തനം നന്മയുള്ള പൗരന്മാരായി വളരാൻ കുട്ടികളെ പ്രചോദിപ്പിക്കട്ടെ എന്നദ്ദേഹം ആശംസിച്ചു. അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡണ്ട് ഷാജി ഒതയോത്ത് അധ്യക്ഷനായി .   […]

Read More

‘കുട്ടികൾ കാൽ കഴുകിയത് ബഹുമാനം കൊണ്ട്, അവർ എസ്എഫ്‌ഐ പ്രവര്‍ത്തകരെപോലെയാകരുത്’; ബിജെപി ആലപ്പുഴ ജില്ലാസെക്രട്ടറി

by on July 12, 2025 0

ആലപ്പുഴ: വിദ്യാര്‍ത്ഥികളെകൊണ്ട് കാല്‍ കഴുകിച്ച വിവാദ നടപടിയില്‍ പ്രതികരിച്ച് ബിജെപി ആലപ്പുഴ ജില്ലാ സെക്രട്ടറി നേതാവ് കെ കെ അനൂപ്. കുട്ടികള്‍ ബഹുമാനം കൊണ്ട് ചെയ്യുന്നതാണെന്നും അതിനെ പാദ പൂജ എന്ന് വിളിക്കരുതെന്നും അനൂപ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. അക്രമം നടത്തുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരെപോലെയാകരുത് വിദ്യാര്‍ത്ഥികള്‍. അധ്യാപകന്‍ അല്ലെങ്കിലും താന്‍ ഇടയ്ക്ക് ക്ലാസ്സെടുക്കാന്‍ പോകാറുണ്ടെന്നും അതുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ തന്നെ ബഹുമാനിച്ചത് എന്നും അനൂപ് പറഞ്ഞു. മാവേലിക്കര വിവേകാനന്ദ വിദ്യപീഠം സ്‌കൂളിലായിരുന്നു പാദ പൂജയെന്ന പേരില്‍ ബിജെപി ആലപ്പുഴ ജില്ലാ […]

Read More