നിമിഷപ്രിയ കേസ്; ‘മധ്യസ്ഥ ശ്രമങ്ങൾക്ക് വഴങ്ങില്ല’; തലാലിന്റെ സഹോദരൻ
നിമിഷ പ്രിയയുടെ വധശിക്ഷയിൽ മധ്യസ്ഥ ശ്രമങ്ങൾക്ക് വഴങ്ങില്ലെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. സമ്മർദ്ദത്തെ തുടർന്ന് നിലപാടിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. എത്ര സമയമെടുത്താലും വധശിക്ഷ നടപ്പാക്കും വരെ കാത്തിരിക്കുമെന്നും അബ്ദുൽ ഫത്താഹ് മഹദിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അനുരഞ്ജനത്തിനുള്ള ശ്രമത്തോട് പൂർണ്ണമായി വിസമ്മതിക്കുന്നുവെന്ന് അബ്ദുൽ ഫത്താഹ് മഹദി വ്യക്തമാക്കി. വധശിക്ഷ നീട്ടിയ നടപടി സങ്കടം ഉണ്ടാക്കുന്നതാണെന്ന് അബ്ദുൽ ഫത്താഹ് മഹദി പറയുന്നു. യാതൊരു തരത്തിലുള്ള മധ്യസ്ഥ ശ്രമങ്ങൾക്കും വഴങ്ങില്ലെന്നും തങ്ങളുടെ നിലപാടിൽ ഒരു മാറ്റവും ഈ സമ്മർദ്ദം ഉണ്ടാക്കില്ല […]
Read More