July 15, 2026
  • July 15, 2026
Breaking News

Articles Posted by editor

‘സ്‌കൂള്‍ സമയമാറ്റം: മാന്യസമീപനം അവഗണിക്കരുത്’; വിമര്‍ശനവുമായി സമസ്ത മുഖപത്രം

by on June 14, 2025 0

സ്‌കൂള്‍ സമയമാറ്റത്തില്‍ വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. കൂടിയാലോചനകള്‍ ഇല്ലാതെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നാണ് വിമര്‍ശനം. സംസ്ഥാനത്തെ സ്‌കൂള്‍ പഠന സാഹചര്യം സര്‍ക്കാറിന് കോടതിയെ ബോധ്യപ്പെടുത്താന്‍ ആകണമെന്നും മുഖപത്രത്തില്‍ വ്യക്തമാക്കുന്നു. പ്രതിപക്ഷത്തിന് ശക്തമായ നിലപാട് ഇല്ലാത്തത് എന്ത് കൊണ്ടെന്ന ചോദ്യവും ഉന്നയിക്കുന്നുണ്ട്. സ്‌കൂള്‍ സമയമാറ്റത്തിനെതിരെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ വേദിയിലിരുത്തി സമസ്ത അധ്യക്ഷന്‍ വിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് മുഖപത്രത്തില്‍ നിലപാട് വ്യക്തമാക്കിയത്. സമയമാറ്റം മദ്രസ പഠനത്തെ മാത്രമല്ല സ്വകാര്യ ട്യൂഷന്‍ ,പൊതുഗതാഗതം ഉള്‍പ്പെടെയുള്ളവയെ ഈ മാറ്റം ബാധിക്കും. വിദ്യാര്‍ഥികള്‍ക്ക് വീട്ടിലേക്ക് […]

Read More

ബിനോയ് വിശ്വത്തിനെതിരായ സംഭാഷണം: ഖേദപ്രകടനവുമായി സിപിഐ നേതാക്കള്‍; സ്വീകരിക്കാതെ ബിനോയ് വിശ്വം

by on June 14, 2025 0

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ സംഭാഷണം പുറത്തുവന്ന സംഭവത്തില്‍ ഖേദ പ്രകടനവുമായി നേതാക്കള്‍. സംഭാഷണത്തില്‍ ഏര്‍പ്പെട്ട കമലാ സദാനന്ദനും കെ.എം. ദിനകരനുമാണ് ഖേദം അറിയിച്ചത്. സംസ്ഥാന സെക്രട്ടറിയെ ഫോണില്‍ വിളിച്ച് നേതാക്കള്‍ ഖേദം അറിയിച്ചു. നാണംകെട്ടിറങ്ങി പോകേണ്ടി വരുമെന്ന പരാമര്‍ശം ബിനോയ് വിശ്വത്തെ കുറിച്ചല്ലെന്ന് കെ.എം. ദിനകരന്‍ പറഞ്ഞു. നടപടി നേരിടുന്ന മറ്റൊരു നേതാവിനെ കുറിച്ചാണ് പരാമര്‍ശമെന്നാണ് നേതാക്കളുടെ വിശദീകരണം. എന്നാല്‍ നേതാക്കളുടെ ഈ ഖേദ പ്രകടനം ബിനോയ് വിശ്വം സ്വീകരിച്ചിട്ടില്ലെന്നാണ് സൂചന. ബിനോയ് വിശ്വം […]

Read More

ദിനോസറിനും കാന്‍സര്‍! ഫോസില്‍ കണ്ടെത്തി; കാന്‍സര്‍ ചികിത്സയില്‍ വിപ്ലവം സൃഷ്ടിച്ചേക്കാനാവുമെന്ന് ശാസ്ത്രജ്ഞര്‍

by on June 14, 2025 0

70 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസർ ഫോസിലിൽ കാൻസറിന്റെ തെളിവുകൾ കണ്ടെത്തി യുകെയിലെയും റൊമാനിയയിലെയും ശാസ്ത്രജ്ഞർ. ഇപ്പോഴത്തെ റൊമാനിയയിൽ ജീവിച്ചിരുന്ന പശുവിന്റെ വലിപ്പമുള്ള സസ്യഭുക്കായ ഈ ദിനോസറിന്റെ ഫോസിലിലെ താടിയെല്ലിന്‍റെ ഭാഗം ട്യൂമറിന്റെ ലക്ഷണങ്ങൾ കാണിച്ചെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഉയർന്ന പവർ മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് തിരിച്ചറിഞ്ഞ ട്യൂമറിന് സമീപം സോഫ്റ്റ് ടിഷ്യു അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള സോഫ്റ്റ് ടിഷ്യു വളരെ അപൂർവമായേ കണ്ടെത്താറുള്ളൂ. പ്രോട്ടീനുകൾ അടങ്ങിയ ആ ടിഷ്യു കാൻസർ പോലുള്ള അസുഖങ്ങളെ കുറിച്ച് കൂടുതൽ ആഴത്തിൽ […]

Read More

ദുരന്തത്തിന്റെ ഓർമകൾ വേണ്ട; എയർ ഇന്ത്യ 171 വിമാന നമ്പർ ഉപേക്ഷിക്കുന്നു

by on June 14, 2025 0

അഹമ്മദാബാദ് വിമാന അപകടത്തിന് ശേഷം എയർ ഇന്ത്യ 171 നമ്പർ ഉപേക്ഷിക്കുന്നു. യാത്രക്കാരെ വേട്ടയാടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ദുരന്തത്തിന്റെ ഓർമകൾ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പഴയത് മാറ്റി വിമാനത്തിന് പുതിയ നമ്പർ നൽകാനാണ് എയർ ലൈനിന്റെ തീരുമാനം.അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള (ഗാറ്റ്‌വിക്ക്) വിമാനത്തിന്റെ നമ്പർ AI 159 എന്നാകും. ലണ്ടനിൽ നിന്ന് മടങ്ങി വരുന്ന വിമാനത്തിന്റെ നമ്പർ AI 160 എന്നും നൽകും. ഈ മാറ്റം ഉടൻ തന്നെ പ്രവർത്തികമാകുമെന്നാണ് റിപ്പോർട്ടുകൾ എങ്കിലും വിമാനത്തിന്റെ പുതിയ […]

Read More

കനത്ത മഴ കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട്

by on June 14, 2025 0

കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ വിദ്യാലയങ്ങൾ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ,എന്നിവ നാളെയും (14/06/2025), മറ്റന്നാളും (15/06/2025) പ്രവർത്തിക്കരുത്.

Read More

കൂത്തുപറമ്പ് എസിപിയായി കെ വി പ്രമോദൻ ചുമതലയേറ്റു

by on June 13, 2025 0

പേരാവൂർ DYSP ആയിരുന്നു. കെ.വി പ്രമോദൻ 2023ൽ സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടി. 2015 -ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടി. രണ്ട് തവണ കുറ്റാന്വേഷക മികവിനുള്ള DGP യുടെ BADGE OF HONOR ബഹുമതി നേടി. മമ്പറം കീഴത്തൂർ സ്വദേശി. ഇപ്പോൾ പന്തക്കപ്പാറ താമസം. ഭാര്യ അനുശ്രീ, ടീച്ചർ, മാലൂർ UPS, മകൻ ആദിവ് പ്രമോദ്, സഹോദരൻ കെ.വി ഗണേശൻ,

Read More

ഏഴാം ക്ലാസുകാരിയുടെ ചിത്രങ്ങളുടെ പ്രദർശനം നടത്തി

by on June 13, 2025 0

മയ്യഴി: മാഹി ഗവ. മിഡിൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി റോന പനങ്ങാട്ടിലിൻ്റെ ചിത്രങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി. റോനയിലെ ചിത്രകാരിയെ മനസിലാക്കിയ സ്കൂളിലെ അധ്യാപകർ മുൻകൈയെടുത്താണ് സ്കൂളിൽ ചിത്രപ്രദർശനം ഒരുക്കിയത്. ജലച്ചായത്തിലും ക്രയോണിലും ഒരുക്കിയ 30 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിനുണ്ടായിരുന്നത്. കവിയും അധ്യാപകനുമായ രാജേഷ് പനങ്ങാട്ടിലിൻ്റെയും വി.എം. രാഖിയുടെയും മകളായ റോന ചിത്രകലാ പഠനം തീർത്തും ഇല്ലാതെയാണ് ഈ രംഗത്ത് ശ്രദ്ധേയമാവുന്നത്. നൃത്തത്തിലും സജീവമായ റോന ചിത്രകലയിലും നൃത്തകലയിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. പ്രദർശനം ചിത്രകാരൻ ജീവൻചി […]

Read More

‘അമേരിക്കന്‍ പിന്തുണയില്ലാതെ ഇസ്രയേലിന് ആക്രമണം നടത്താന്‍ സാധിക്കില്ല, ഇറാനിനെതിരെയുള്ള ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കണം’: CPIM പൊളിറ്റ് ബ്യൂറോ

by on June 13, 2025 0

ഇറാനിനെതിരെയുള്ള ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. ഐക്യരാഷ്ട്രസഭ ഇസ്രയേലിന്റെ ആക്രമണം നിയന്ത്രിക്കാന്‍ ഇടപെടണം. ബിജെപി സര്‍ക്കാര്‍ ഇസ്രയേലിനുള്ള മൗന പിന്തുണ അവസാനിപ്പിക്കണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബിയാണ് പ്രസ്‌താവന ഫേസ്ബുക്കിൽ പങ്കുവച്ചത്. ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ കയറിയുള്ള ഇസ്രയേലിന്റെ ആക്രമണത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ അപലപിച്ചു. ഇറാനിനെതിരായ ഇസ്രയേലിന്റെ ആക്രമണം അവസാനിപ്പിക്കണമെന്നും നിലവിലുള്ള സൈനിക നടപടികള്‍ പിന്‍വലിക്കണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. അമേരിക്കന്‍ പിന്തുണയില്ലാതെ ഇസ്രയേലിന് ആക്രമണം നടത്താന്‍ […]

Read More

പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയുന്നില്ല, വിമാനം പൊട്ടിത്തെറിച്ചപ്പോൾ ഹോസ്റ്റലിൽ നിന്ന് വിദ്യാർഥികൾ എടുത്ത്ചാടി, 30 പേരുടെ പരുക്ക് ഗുരുതരം’: ഡോ. എലിസബത്ത്

by on June 13, 2025 0

പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലെന്ന് അഹമ്മദാബാദ് സിവിൽ ആശുപത്രിയിലെ മലയാളി ഡോക്ടർ എലിസബത്ത്. വിമാനം പൊട്ടിത്തെറിച്ചപ്പോൾ ഹോസ്റ്റലിൽ നിന്ന് എടുത്ത്ചാടിയും വിദ്യാർഥികൾക്ക് പരുക്കുണ്ട്, 30 പേരുടെ പരുക്ക് ഗുരുതരമാണ്. എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിയിലെ ഇന്റേൺ ഡോക്ടർമാർ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിനു മുകളിലേക്കാണു വിമാനം പതിച്ചത്. ഇന്റ‍ർ ട്രാൻസ്മിഷൻ വകുപ്പിലാണ് എലിസബത്ത് ജോലി ചെയ്യുന്നത്. അമ്പത് വിദ്യാർത്ഥികളോളം മരിച്ചിട്ടുണ്ട്. നിരവധി വിദ്യാർത്ഥികളേയും റെസിഡന്റുകളേയും കാണാതായി ഗ്രൂപ്പുകളിൽ സന്ദേശമെത്തുന്നുണ്ട്.   പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങളിൽ ഏറിയ […]

Read More

ഈ ആഴ്ച മഴ കനക്കും; 10 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

by on June 13, 2025 0

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 10 ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. കണ്ണൂർ കാസർകോട് ജില്ലകളിൽ നാളെ റെഡ് അലേർട്ടാണ്. ഒമ്പത് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടുമുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് […]

Read More