July 15, 2026
  • July 15, 2026
Breaking News

Articles Posted by editor

അഹമ്മദാബാദ് അപകടം: അവശിഷ്ടങ്ങളിൽ നിന്ന് വിമാനത്തിൻ്റെ ഡിവിആർ കണ്ടെത്തി

by on June 13, 2025 0

അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ട സ്ഥലത്തെ അവശിഷ്ടങ്ങളിൽ നിന്ന് വിമാനത്തിൻ്റെ ഡിജിറ്റൽ വീഡിയോ റെക്കോർഡ‍ർ‌ കണ്ടെത്തി. സ്ഥലത്ത് നടത്തിയ പരിശോധനയിൽ ​ഗുജറാത്ത് എടിഎസാണ് ഡിവിആ‍ർ കണ്ടെത്തിയത്. ഇത് ഒരു ഡിവിആറാണ്, ഞങ്ങൾ അവശിഷ്ടങ്ങളിൽ നിന്ന് ഇത് കണ്ടെടുത്തു. എഫ്എസ്എൽ ടീം ഉടൻ ഇവിടെയെത്തും എന്ന് ഒരു ഉദ്യോ​ഗസ്ഥൻ മാധ്യമങ്ങളോട് വ്യക്തമാക്കി. അപകടം സംഭവിച്ചത് എങ്ങനെയെന്ന് കണ്ടെത്താൻ നടക്കുന്ന അന്വേഷണത്തിൽ ഡിവിആറിലെ വിവരങ്ങൾ നിർണ്ണായകമാകുമെന്നാണ് റിപ്പോർട്ട്. ഇതിനിടെ അപകട സ്ഥലത്ത് ഫോറന്‍സിക് സംഘത്തിന്റെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായിരുന്നു. […]

Read More

എയർ ഇന്ത്യയിൽ ലണ്ടനിൽ എത്തിയതേ ഉള്ളൂ, അപ്പോഴാണ് വിവരമറിയുന്നത്; എന്റെ ഹൃദയം ദുരന്തബാധിതർക്കൊപ്പം: ശശി തരൂർ എം പി

by on June 13, 2025 0

അഹമ്മദാബാദ് വിമാനാപകടത്തിൽ പ്രതികരണവുമായി ശശി തരൂർ എം പി. ഇപ്പോൾ ലണ്ടനിൽ എത്തിയതേ ഉള്ളൂ. എയർ ഇന്ത്യ വിമാനത്തിലായിരുന്നു യാത്രയെന്നും ശശി തരൂർ എംപി എക്‌സിൽ കുറിച്ചു. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു തരൂരിന്‍റെ ട്വീറ്റ്. ഡൽഹി വിമാനത്താവളത്തിൽ നിന്നാണ് താൻ ലണ്ടനിലേക്ക് പുറപ്പെട്ടതെന്നും അദ്ദേഹം അറിയിച്ചു. വിമാനമിറങ്ങിയപ്പോഴാണ് സങ്കടകരമായ വിവരം അറിയുന്നത്. തന്റെ ഹൃദയം ദുരന്തബാധിതർക്കും അവരുടെ കുടുംബത്തിനുമൊപ്പമാണെന്നും തരൂർ ട്വീറ്റ് ചെയ്തു. ”എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിൽ നിന്ന് ലണ്ടനിൽ എത്തിയതേയുള്ളൂ, വിമാനമിറങ്ങിയപ്പോഴാണ് സങ്കടകരമായ വിവരം അറിയുന്നത്. […]

Read More

പശ്ചിമേഷ്യൻ യുദ്ധഭീതിയിൽ രാജ്യാന്തര വിപണി; കത്തിക്കയറി സ്വർണവും ക്രൂഡ് ഓയിലും

by on June 13, 2025 0

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. 1560 രൂപയാണ് കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 74360 രൂപയായി. 9295 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. അതേസമയം രൂപയുടെ മൂല്യം 86 പൈസ ഇടിഞ്ഞു. രാജ്യാന്തര എണ്ണ വില 9 ശതമാനം വർധിച്ചു. രാജ്യാന്തര വിപണിയിലെ യുദ്ധ ഭീതിയാണ് സ്വർണ വില കുത്തനെ ഉയരാൻ കാരണം. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി […]

Read More

പ്രധാനമന്ത്രി അഹമ്മദാബാദിൽ; ആശുപത്രിയിലെത്തി പരുക്കേറ്റവരെ കാണും

by on June 13, 2025 0

പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനദുരന്തമുണ്ടായ അഹമ്മദാബാദ് വിമാനത്താവളം സന്ദർശിക്കുന്നു. അപകടത്തിൽ പരുക്കേറ്റവരേയും പ്രധാനമന്ത്രി കാണുമെന്നാണ് സൂചന. 290 പേരാണ് വിമാനദുരന്തത്തിൽ മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരുമാണ് മരിച്ചത്. മരിച്ചവരിൽ 49 പേർ പ്രദേശവാസികളാണ്. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രക്കാർക്ക് പുറമേ മെഡിക്കൽ വിദ്യാർത്ഥികളും പ്രദേശവാസികളും അടക്കം 49 പേർ മരിച്ചു. എയർ ഇന്ത്യയുടെ AI 171 വിമാനമാണ് ടേക്ക് ഓഫിനിടെ മേഘാനി നഗറിലെ ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് തകർന്നുവീണത്.   ആകെ ഒരേയൊരാൾ മാത്രമേ […]

Read More

പടിയൂര്‍ ഇരട്ടക്കൊലപാതകം; കൊലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

by on June 12, 2025 0

തൃശ്ശൂര്‍: പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലെ വിശ്രമ കേന്ദ്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വയം ജീവനൊടുക്കിയതാവാമെന്നാണ് പൊലീസ് നിഗമനം. പടിയൂര്‍ പഞ്ചായത്തോഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ രമണി(74), മകള്‍ രേഖ(43) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയും രേഖയുടെ രണ്ടാമത്തെ ഭര്‍ത്താവുമായ കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാര്‍ കൊലനടത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു.

Read More

‘ ഹൃദയഭേദകം ‘ ; അഹമ്മദാബാദ് വിമാനാപകടത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

by on June 12, 2025 0

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തം ദുഃഖിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. വാക്കുകള്‍ക്ക് അതീതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമായു ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു. പ്രധാനമന്ത്രി ആഭ്യന്തരമന്ത്രി അമിത് ഷായുമായും സിവില്‍ വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡുവുമായും സംസാരിച്ചു. അമിത് ഷാ അഹമ്മദാബാദിലേക്ക് തിരിക്കുമെന്നും വിവരമുണ്ട്. അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ഫോണില്‍ സംസാരിച്ചു. അഹമ്മദാബാദ് പോലീസ് കമ്മിഷണറുമായും അമിത് ഷാ ആശയവിനിമയം […]

Read More

ഇടുക്കിയിൽ ചുമട്ട് തൊഴിലാളിയെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച വ്യാപാരി അറസ്റ്റിൽ

by on June 12, 2025 0

ഇടുക്കി ചെറുതോണിയിൽ ചുമട്ടു തൊഴിലാളിയെ കയ്യേറ്റം ചെയ്തതിന് പിന്നാലെ വാഹനം ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച വ്യാപാരി അറസ്റ്റിൽ. മത്സ്യ വ്യാപാരം നടത്തുന്ന ചെറുതോണി സ്വദേശി സുഭാഷ് ആണ് ചുമട്ടുത്തൊഴിലാളി കൃഷ്ണനെ അപായപ്പെടുത്താൻ ശ്രമിച്ചത്. ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെ ആയിരുന്നു വാഹനമിടിപ്പിച്ചുള്ള വധശ്രമം. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. സുഭാഷിന്റെ കടയിൽ എത്തിയ മീൻ പെട്ടികൾ ഇറക്കിയതിലെ കൂലി തർക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. വ്യാപാര സ്ഥാപനത്തിന് മുമ്പിൽ സുഭാഷയും ചുമട്ടുത്തൊഴിലാളി കൃഷ്ണനും തമ്മിൽ സംഘർഷം […]

Read More

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ആം ആദ്മി പാർട്ടി

by on June 12, 2025 0

ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിർണായക പ്രഖ്യാപനവുമായി ആം ആദ്മി പാർട്ടി. ബീഹാറിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും. കോൺഗ്രസ് ഉൾപ്പടെ ഒരു പാർട്ടിയുമായും സഖ്യം ഉണ്ടാകില്ലെന്ന് ആം ആദ്മി പാർട്ടി ഡൽഹി വക്താവ് അറിയിച്ചു. ബീഹാറിലെ എല്ലാ സീറ്റിലും പാർട്ടി മത്സരിക്കും. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമായിരുന്നു ആം ആദ്മി പാർട്ടി. അതിന് ശേഷം കാര്യമായ ഒരു യോഗം പോലും നടക്കാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു തീരുമാനത്തിലേക്ക് ഏതാണ് പാർട്ടി […]

Read More

പറന്നുയർന്ന് രണ്ട് മിനിറ്റിനുള്ളിൽ അപകടം; വിമാനം തകർന്ന് വീണത് ജനവാസ മേഖലയോട് ചേർന്ന്

by on June 12, 2025 0

ഗുജറാത്തിലെ അഹമ്മദാബാദിൽ വിമാനം തകർന്ന് വീണത് ജനവാസ മേഖലയോട് ചേർന്നുള്ള സ്ഥലത്ത്. അഹമ്മദാബാദ് നഗരത്തിലെ മേഘാനി എന്ന സ്ഥലത്തെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറങ്ങി എന്നാണ് റിപ്പോർട്ടുകൾ . സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന വിമാനാപകട സ്ഥലത്തിന്റെ ദൃശ്യങ്ങളിൽ പ്രദേശത്ത് നിന്ന് കട്ടിയുള്ള പുക ഉയരുന്നത് കാണാം. പരുക്കേറ്റവരെ അഹമ്മദാബാദിലെ തന്നെ സിറ്റി സിവിൽ എന്ന ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റുകയാണ്. 230 യാത്രക്കാരും 12 വിമാന ജീവനക്കാരും ഉൾപ്പടെ 242 പേരാണ് തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ ഉണ്ടായിരുന്നത്.300 യാത്രക്കാരെ […]

Read More

സർവകലാശാലകളിൽ പഠിപ്പിച്ചാലും ഇല്ലെങ്കിലും എന്റെ പാട്ട് എല്ലാവരും കേൾക്കും; ഇത് എന്റെ ജോലി , വേടൻ

by on June 12, 2025 0

കാലിക്കറ്റ് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയ വേടന്റെ പാട്ട് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അനുകൂല സിൻഡിക്കേറ്റ് അംഗം വൈസ് ചാൻസലർക്ക് പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി റാപ്പർ വേടൻ. സിലബസിൽ തന്റെ പാട്ട് ഉൾപ്പെടുത്തിയത് ഭാഗ്യമായി കരുതുന്നു. സർവകലാശാലകളിൽ പഠിപ്പിച്ചാലും ഇല്ലെങ്കിലും എല്ലാവരും എന്റെ പാട്ട് കേൾക്കും. ഇതാണ് തന്റെ ജോലി അത് തുടർന്നുകൊണ്ടിരിക്കും. ഇത് നിർത്താൻ ഒരു പദ്ധതിയില്ല. തന്റെ നിലപാടുകളിലുള്ള പ്രകോപനം കാരണമാകാം ഈ പരാതിയെന്നും വേടൻ പ്രതികരിച്ചു. വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാല ബിഎ […]

Read More