15കാരന്റെ മരണം മുതൽ ജമാഅത്ത്-പിഡിപി പിന്തുണവരെ: നിലമ്പൂരിൽ പ്രചരണം ചൂടുപിടിക്കുന്നു
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ഇനി എട്ട് നാൾ മാത്രം അവശേഷിക്കേ മണ്ഡലത്തിൽ പ്രചരണം കൊഴുപ്പിച്ച് മുന്നണികൾ. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും രണ്ടാംഘട്ട പഞ്ചായത്ത് പര്യടനങ്ങൾക്ക് ഇന്ന് തുടക്കമാകും. ഓരോ ദിനവും പുതിയ വിവാദങ്ങൾ ചർച്ചയാവുന്ന തിരഞ്ഞെടുപ്പ് ഗോദയിൽ ഏറ്റവും പുതിയ രാഷ്ട്രീയ ആയുധം ജമാഅത്ത് ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയും പിഡിപിയുടെ എൽഡിഎഫ് പിന്തുണയുമാണ്. സിപിഐഎം നേതാവ് വിജയരാഘവനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അഖിലഭാരത ഹിന്ദുമഹാസഭ എൽഡിഎഫിന് പുന്തുണ അറിയിച്ചതും യുഡിഎഫ് ആയുധമാക്കും.വരും ദിവസങ്ങളിൽ സ്റ്റാർ ക്യാമ്പയിനെയ്സ് അടക്കം മണ്ഡലത്തിൽ എത്തും. നിലമ്പൂരിൽ […]
Read More