July 15, 2026
  • July 15, 2026
Breaking News

Articles Posted by editor

സാന്ദ്ര തോമസിനെതിരായ വധഭീഷണി; പ്രൊഡക്ഷന്‍ കണ്‍ട്രോളറെ സസ്‌പെന്‍ഡ് ചെയ്തു

by on June 6, 2025 0

കൊച്ചി: പ്രൊഡ്യൂസര്‍ സാന്ദ്ര തോമസിനെതിരായ വധഭീഷണി സന്ദേശത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റെനി ജോസഫിനെ സസ്‌പെന്‍ഡ് ചെയ്തു. ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്റേതാണ് നടപടി. പ്രാഥമിക അംഗത്വത്തില്‍ നിന്നും അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഡ് ചെയ്തത്. ഓഡിയോ സന്ദേശം പുറത്തുവന്നിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ലെന്ന് സാന്ദ്ര റിപ്പോർട്ടറിനോട് പ്രതികരിച്ചിരുന്നു.   ഫെഫ്കയുടെ നേതൃത്വത്തിലുള്ള പലരേയും അസമയത്ത് താങ്കള്‍ വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും ഇത്തരം നിലപാടുകള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് റെന്നി ജോസഫിനെ അറിയിച്ചിരുന്നതായും ഫെഫ്ക വാർത്താക്കുറിപ്പിൽ […]

Read More

ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടം ; ആര്‍സിബി മാര്‍ക്കറ്റിങ് മേധാവിയടക്കം 4 പേര്‍ അറസ്റ്റില്‍

by on June 6, 2025 0

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തില്‍ നാല് പേര്‍ അറസ്റ്റില്‍. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗ്ലൂര്‍ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവിയും, ഇവന്റ് മാനേജ്‌മെന്റ് കമ്പനി പ്രതിനിധികളും ആണ് അറസ്റ്റിലായത്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ഒളിവില്‍ ആണെന്ന് പൊലീസ് അറിയിച്ചു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി നിഖില്‍ സോസലേ, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎന്‍എയുടെ വൈസ് പ്രസിഡന്റ് സുനില്‍ മാത്യു, കിരണ്‍ സുമന്ത് എന്നിവരാണ് അറസ്റ്റില്‍ ആയത്. രാവിലെ ബംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്നും മുംബൈയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ […]

Read More

ഡിജിറ്റലിലേക്ക് ചുവടുവെക്കാന്‍ തപാല്‍ വകുപ്പും; പിന്‍കോഡുകള്‍ക്ക് പകരം ഇനി ഡിജിപിന്‍

by on June 6, 2025 0

പിന്‍കോഡുകള്‍ക്ക് പകരം ഡിജിറ്റല്‍ പിന്നുകള്‍ അവതരിപ്പിച്ച് തപാല്‍ വകുപ്പ്. ഡിജിപിന്‍ സംവിധാനം ഉപയോഗിച്ച് ഇനി മുതല്‍ വിലാസങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ സാധിക്കും. മുന്‍പ് പിന്‍കോഡുകള്‍ ഒരു സ്ഥലത്തെ മുഴുവന്‍ സൂചിപ്പിക്കുന്നതായിരുന്നെങ്കില്‍ ഡിജിപിന്‍ സൂചിപ്പിക്കുക ഒരു നിശ്ചിത പ്രദേശത്തെ ആയിരിക്കും. തപാല്‍ വകുപ്പ് പൂര്‍ണമായും ഡിജിറ്റലായി മാറുന്നതിന്റെ മുന്നോടിയാണ് പുതിയ തീരുമാനം. പത്ത് ഡിജിറ്റുള്ള ആല്‍ഫന്യുമറിക് കോഡാണ് ഡിജിപിന്‍ ആയി ഉപയോഗിക്കുന്നത്. വ്യക്തികള്‍ക്ക് അവരുടെ ഭവനങ്ങളുടേയും വസ്തുവിന്റേയും കൃത്യമായ ലൊക്കേഷന്‍ എടുത്ത് ഡിജിപിന്‍ കോഡ് ജനറേറ്റ് ചെയ്യാം. ഇതിനായി […]

Read More

ലഹരി മാഫിയകളുടെ വിളയാട്ടം കുറയുന്നു.

by on June 6, 2025 0

തലശ്ശേരി: തലശ്ശേരി കടപ്പുറത്തും മറ്റും അഴിഞ്ഞാടുന്ന ലഹരി മാഫിയകളുടെ വിളയാട്ടങ്ങൾ എക്സൈസിൻ്റെയും പോലീസിൻ്റെയും അശ്രാന്ത പരിശ്രമങ്ങൾ മൂലം കുറഞ്ഞു വന്നതായി സാമൂഹ്യ- ജീവകാരുണ്യ പ്രവർത്തകൻ മൻസൂർ മട്ടാമ്പ്രം പറയുന്നു. ഇപ്പോൾ സഞ്ചാരികൾക്ക് കടൽപ്പാലത്തിൻ്റെയും മറ്റിടങ്ങളിലെയും പരിസരങ്ങളിൽ നിർഭയം വന്നു ചേരാൻ കഴിയുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എക്സൈസ് ഇൻസ്പെക്ടർ സുബിൻ രാജിനോടും പോലീസ് ഉദ്യോഗസ്ഥരോടും നന്ദിയും കടപ്പാടുമുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും അധികൃതരിൽ നിന്നും ഉണ്ടാവണം. സ്കൂൾ കോളേജ് വിദ്യാർത്ഥികളിൽ കണ്ടുവരുന്ന ലഹരി ഉപയോഗത്തിനെതിരെയും പ്രവർത്തനങ്ങളിൽ അധികൃതരോടൊപ്പം ഈ […]

Read More

പെരുന്നാള്‍ അവധി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് വിമുഖതയില്ല, വിവാദത്തിന് പിന്നില്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കം: മന്ത്രി വി ശിവന്‍കുട്ടി

by on June 6, 2025 0

ബലിപെരുന്നാള്‍ അവധി വിവാദത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അവധി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് ഒരു മടിയുമില്ലെന്നും രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമങ്ങള്‍ നടക്കുന്നതെന്നും വി ശിവന്‍കുട്ടി പറഞ്ഞു.പെരുന്നാളിന് വെള്ളിയാഴ്ച ആദ്യം അവധി റദ്ദാക്കിയെന്നും പിന്നീട് രാത്രിയോടെയാണ് അവധി നല്‍കിയതെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി വി ശിവന്‍കുട്ടി.. (v sivankutty on Eid al-Adha bakrid holiday controversy) അവധി വിഷയത്തിലൂന്നി നിലമ്പൂരില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നാണ് മന്ത്രിയുടെ വിമര്‍ശനം. നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ […]

Read More

വാഹനാപകടം: ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മരിച്ചു

by on June 6, 2025 0

നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം സേലത്ത് അപകടത്തില്‍പ്പെട്ടു. ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ മരിച്ചു. ഷൈന്‍ ടോം ചാക്കോയുടെ കൈയ്ക്ക് പരുക്ക്. അപകടം, ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ. ഇന്ന് പുലര്‍ച്ചെ സേലം- ബെംഗളൂരു ദേശീയ പാതയിലാണ് അപകടം. സിപി ചാക്കോയുടെ മൃതദേഹം ധര്‍മ്മപുരി മെഡിക്കല്‍ കോളജിലാണ് നിലവിലുള്ളത്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ഉച്ചയോടെ മൃതദേഹം വിട്ട് നല്‍കും. എതിര്‍ ദിശയില്‍ നിന്ന് വന്ന ലോറിയുമായി ഇടിച്ചാണ് അപകടമെന്ന് ഷൈന്‍ ടോം ചാക്കോയുടെ […]

Read More

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: മത്സരചിത്രം തെളിഞ്ഞു: 10 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത്: പിവി അന്‍വറിന് കത്രിക ചിഹ്നം

by on June 5, 2025 0

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരചിത്രം തെളിഞ്ഞു. 10 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. പിവി അന്‍വര്‍ കത്രിക ചിഹ്നത്തില്‍ മത്സരിക്കും. ഇന്നായിരുന്നു നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസം. അതിന്റെ സമയപരിധി അവസാനിച്ചു. പിവി അന്‍വറിന്റെ അപരന്‍ അന്‍വര്‍ സാദത്ത് അടക്കം പത്രിക പിന്‍വലിച്ചു. കത്രിക ചിഹ്നം ലഭിച്ചതില്‍ വളരെ സന്തോഷമെന്ന് അന്‍വര്‍ പ്രതികരിച്ചത്. ആദ്യപരിഗണന നല്‍കിയത് ഓട്ടോറിക്ഷയ്ക്കായിരുന്നുവെന്നും അദ്ദേഹം വപറഞ്ഞു. കത്രിക പൂട്ടിട്ട് പൂട്ടിയവരെ കത്രിക കൊണ്ട് തന്നെ നേരിടും. പിണറായിയും സതീശനും കത്രിക പൂട്ടീട്ട് പൂട്ടുകയായിരുന്നു. പിണറായിസത്തിന്റെ […]

Read More

വിദ്യാർഥി പ്രതിഭകൾക്ക് ആദരവ്: അപേക്ഷ ക്ഷണിച്ചു

by on June 5, 2025 0

ന്യൂമാഹി: പുന്നോൽ സർവ്വീസ് സഹകരണ ബേങ്ക് വിദ്യാർഥി പ്രതിഭകളെ ആദരിക്കുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയ ങ്ങളിലും എ പ്ലസ് വാങ്ങിയ ബാങ്കിൻ്റെ പ്രവർത്തന പരിധിക്കുള്ളിൽ സ്ഥിരതാമസക്കാരായ വിദ്യാർഥികളെയാണ് ബാങ്ക് ഉപഹാരവും ക്യാഷ് അവാർഡും നൽകി ആദരിക്കുന്നത്. അർഹരായ വിദ്യാർഥികൾ രക്ഷിതാവിൻ്റെ ഫോൺ നമ്പർ സഹിതം 16നകം ബേങ്കിൻ്റെ കുറിച്ചിയിലെ ഹെഢാഫീസിൽ അപേക്ഷ നൽകണം.

Read More

ഷഹബാസ് വധക്കേസ്; പ്രതികളുടെ പ്ലസ് വൺ പ്രവേശന നടപടികൾ ഓൺലൈൻ വഴി ആക്കാൻ നീക്കം

by on June 5, 2025 0

താമരശേരി ഷഹബാസ് വധക്കേസിലെ പ്രതികളുടെ പ്ലസ് വൺ പ്രവേശന നടപടികൾ ഓൺലൈൻ വഴി ആക്കാൻ നീക്കം. പൊലീസ് ഇതിനായി നിയമവശം പരിശോധിക്കുന്നു. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് ഓൺലൈൻ വഴി പ്രവേശനം നടത്താൻ പൊലീസ് വിദ്യാഭ്യാസ വകുപ്പിനോട് അവശ്യപ്പെട്ടത്. അഡ്മിഷന് ഇന്ന് പുറത്തിറക്കാൻ ആയിരുന്നു തീരുമാനം. പ്രശ്ന സാധ്യത കണക്കിലെടുത്താണ് ഓൺ ലൈൻ വഴി അഡ്മിഷൻ നടത്താൻ പോലീസ് വിദ്യാഭ്യാസ വകുപ്പിനോട് അവശ്യപ്പെട്ടത്. താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പ്ലസ്‌വൺ അഡ്മിഷൻ നേടാൻ ഹൈക്കോടതിയുടെ അനുമതി നൽകിയിരുന്നു. […]

Read More

കൊച്ചി കപ്പൽ അപകടം; പൊതു മധ്യത്തിൽ വിവരങ്ങൾ പ്രസിദ്ധീകരിക്കണം; സർക്കാരിനോട് ഹൈക്കോടതി

by on June 5, 2025 0

കൊച്ചി കപ്പൽ അപകടത്തിൽ സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. അപകടത്തിന്റെ വിവരങ്ങൾ പൊതുമധ്യത്തിലുണ്ടോയെന്ന് കോടതി ചോദിച്ചു. അപകടത്തിന്റെ വിവരങ്ങൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചു. കപ്പൽ അപകടം, അപകടത്തിൻ്റെ വ്യാപ്തി, ആഘാതം എന്നിവ സംബന്ധിച്ച് വിശദമായ വിവരങ്ങൾ ലഭ്യമാക്കണമെന്ന് കോടതി പറഞ്ഞു. സമുദ്ര തീരദേശ ആവാസ വ്യവസ്ഥയെ എങ്ങനെ ബാധിച്ചിട്ടുണ്ട് എന്ന് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കാർഗോയിലുണ്ടായിരുന്ന വസ്തുക്കൾ സംബന്ധിച്ചും വിവരങ്ങൾ അറിയിക്കണം. ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ നടപടി തുടങ്ങി എന്ന് സർക്കാർ കോടതിയെ അറിയിച്ചു. രണ്ടാഴ്ച […]

Read More