സൈബര്‍ തെറിവിളികളോട് പുച്ഛം,ഇവര്‍ ചിലരുടെ കൂലിയെഴുത്തുകാര്‍;മഴപെയ്യുമ്ബോള്‍ നനഞ്ഞിട്ടില്ല പിന്നല്ലേ മരം പെയ്യുമ്ബോള്‍’
തിരുവനന്തപുരം: തനിക്കെതിരായ സൈബർ ആക്രമണത്തിനെതിരെ നിലപാട് ആവർത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. സൈബർ തെറിവിളികളോട് പരമ പുച്ഛമാണെന്നും തെറിവിളിക്കുന്നവർ പ്രത്യേക ചിലയാളുകളുടെ കൂലിയെഴുത്തുകാരാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ഫേസ്ബുക്കില്‍ കുറിച്ചു. പാർട്ടി നിലപാടിന് വിഭിന്നമായി പ്രതികരിച്ചതുകൊണ്ടാണ് കെ സുധാകരനെതിരെ പറഞ്ഞത്. പാർട്ടിയാണ് പ്രധാനം അല്ലാതെ വ്യക്തികളല്ല. തന്റെ പേരില്‍ ഒരു സ്ത്രീയും ഇതുവരെ പരാതി നല്‍കിയിട്ടില്ല. മഞ്ചേരി സംഭവം കോടതി ചവറ്റുകൊട്ടയില്‍ ഇട്ടതാണ്. മഴ പെയ്യുമ്ബോള്‍ നനഞ്ഞിട്ടില്ല പിന്നല്ലേ മരം പെയ്യുമ്ബോള്‍, രാജ്‌മോഹൻ ഉണ്ണിത്താൻ […]
Read More