May 30, 2026
  • May 30, 2026
Breaking News

ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ആകാനുള്ള അവസരം നിഷേധിച്ചെന്ന് ബുംറ; ക്യാപ്റ്റന്‍സിയുടെ അധിക ഉത്തരവാദിത്തം ആഗ്രഹിക്കുന്നില്ലെന്നും താരം

by on June 18, 2025 0

ഇംഗ്ലണ്ടിനെതിരായ, വരാനിരിക്കുന്ന പരമ്പരയിൽ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനാകാനുള്ള അവസരം താൻ നിരസിച്ചതായി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. 2025 ജൂൺ 20 ന് ഇംഗ്ലണ്ടിലെ ലീഡ്സിൽ ആണ് അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര അരങ്ങേറുന്നത്. ക്യാപ്റ്റൻസിയുടെ അധിക ഉത്തരവാദിത്തം ഏറ്റെടുക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് ബുംറ വിശദീകരിക്കുന്നത്. ബൗളിംഗിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നതായും പുറത്തെ പരിക്കിന് ശേഷം ഒരു ഫാസ്റ്റ് ബൗളർ എന്ന നിലയിൽ ജോലിഭാരം നിയന്ത്രിച്ച് ഫിറ്റ്നസ് ഉറപ്പുവരുത്തേണ്ടത് വളരെ പ്രധാനമാണെന്നും താരം പറയുന്നു....

Read More

‘അധ്യാപകർ കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കണം, ‘കൂടെയുണ്ട് കരുത്തേകാൻ’ എന്ന പദ്ധതിയിലൂടെ ഇതിന് സാധിക്കും’; വി ശിവൻകുട്ടി

by on June 18, 2025 0

കുട്ടികൾക്ക് എന്തും തുറന്നു പറയാനുള്ള അന്തരീക്ഷം വിദ്യാലയങ്ങളിലും വീടുകളിലുണ്ടാകണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. അധ്യാപകർ കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കണം. രക്ഷിതാക്കളും അധ്യാപകരും കുട്ടികളും ഒരുമിച്ച് നിൽക്കണം. ‘കൂടെയുണ്ട് കരുത്തേകാൻ’ എന്ന പദ്ധതിയിലൂടെ ഇതിന് പ്രാപ്തരാക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. പ്ലസ് വൺ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ഈ വർഷം ചരിത്രത്തിൽ ആദ്യമായി 3,15,986 വിദ്യാർത്ഥികൾ ക്ലാസ് മുറികളിലെത്തി, ഇത് പുതിയ റെക്കോർഡാണ്. പാഠപുസ്തകങ്ങൾ അടുത്ത അധ്യായനവർഷത്തിൽ പരിഷ്കരിക്കുമെന്ന് അദ്ദേഹം അറിയിച്ചു....

Read More

‘വി വി പ്രകാശിന്റെ വീട്ടില്‍ സ്ഥാനാര്‍ഥി പോകണമെന്നില്ല; അവര്‍ കോണ്‍ഗ്രസ് കുടുംബം’; വി ഡി സതീശന്‍

by on June 17, 2025 0

അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്റ് വി വി പ്രകാശിന്റെ വീട്ടില്‍ എം സ്വരാജ് സന്ദര്‍ശനം നടത്തിയതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഏത് സ്ഥാനാര്‍ഥിക്കും ആരുടെയും വീട്ടില്‍ പോകാനുള്ള അവകാശവും അധികാരവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ എത്ര മാര്‍ക്‌സിസ്റ്റുകാരെ കണ്ടു. എത്ര പ്രധാനപ്പെട്ട വ്യക്തികളെ കണ്ടു. പക്ഷേ, ഞങ്ങള്‍ പോകാന്‍ നേരം മാധ്യമ പ്രവര്‍ത്തകരെ വിളിച്ചില്ല എന്നേയുള്ളു. വി വി പ്രകാശിന്റെ വീട്ടില്‍ ആദ്യമൊരാള്‍ ചെന്നപ്പോള്‍ പറഞ്ഞ മറുപടി കേട്ടല്ലോ? ഞങ്ങളെയെല്ലാം വിഷമിപ്പിച്ച,...

Read More

പൊലീസ് ചമഞ്ഞ് ട്രെയിൻ യാത്രകാരിൽ നിന്ന് 25 ലക്ഷം തട്ടിയ കവർച്ചാ സംഘം പിടിയിൽ

by on June 17, 2025 0

പാലക്കാട്: പൊലീസ് ചമഞ്ഞ് ട്രെയിൻ യാത്രക്കാരിൽ നിന്നും പണം തട്ടിയെടുത്ത കവർച്ചാ സംഘം പിടിയിൽ. കവർച്ചസംഘത്തിലെ നാലുപേരെയാണ് വാളയാർ പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് ഇരട്ടക്കുളം സ്വദേശി അജേഷ്, പൊൽപുള്ളി സ്വദേശി സതീഷ്, രഞ്ജിത്ത് പുതുനഗരം സ്വദേശി രാജീവ് എന്നിവരാണ് പിടിയിലായത്. ഇന്നലെയാണ് ട്രെയിൻ യാത്രക്കാരായ പട്ടാമ്പി സ്വദേശികളിൽ നിന്ന് 25 ലക്ഷം രൂപ ഒൻപതംഗ സംഘം തട്ടിയെടുത്തത്. സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പാലക്കാട് എഎസ്പി രാജേഷ് കുമാർ അറിയിച്ചു. തിങ്കളാഴ്ച ഉച്ചക്ക് രണ്ട്...

Read More

75000 ൽ കുറയാത്ത വോട്ട് എനിക്ക് ലഭിക്കും,35000 ന് മുകളിൽ സ്വരാജ് കയറില്ല, 45,000 ന് മുകളിൽ ഷൗക്കത്തും എത്തില്ല: പി വി അൻവർ

by on June 17, 2025 0

കലാശക്കൊട്ട് ഒഴിവാക്കിയത് പല തരത്തിൽ വ്യാഖനിക്കുന്നുവെന്ന് പി വി അൻവർ. യഥാർത്ഥ കലാശക്കൊട്ട് 19 ന്. അന്ന് പിണറായിസത്തിന്റെ ശവപ്പെട്ടിയിലെ അവസാന ആണി അടിക്കും. പ്രവർത്തകർ ഇപ്പോൾ ഫീൽഡിലാണ്. കനത്ത ഗതാഗത കുരുക്ക് ആണ് നിലമ്പൂരിൽ. കലാശക്കൊട്ട് നടത്തി അത് കൂട്ടാൻ ആഗ്രഹിക്കുന്നില്ല. പിണറായി സർക്കാരിൻ്റെ വിലയിരുത്തൽ ആകും എന്നാണ് പലരും പറഞ്ഞത്. ഗോവിന്ദൻ മാഷിനോട് ഒരു ചോദ്യം. ഈ തെരഞ്ഞെടുപ്പ് എൽഡിഎഫിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ആവുകയാണ്. സർക്കാരിന്റെ 99 ശതമാനം സംവിധാനങ്ങളും...

Read More

തിരുവനന്തപുരത്ത് ശിങ്കാരി മേളക്കാർക്കിടയിൽ MDMA യും കഞ്ചാവും വൻതോതിൽ വിൽപ്പന നടത്തുന്ന രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്‌തു.

by on June 17, 2025 0

തിരുവനന്തപുരത്ത് ശിങ്കാരി മേളക്കാർക്കിടയിൽ MDMA യും കഞ്ചാവും വൻതോതിൽ വിൽപ്പന നടത്തുന്ന രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്‌തു. സച്ചിൻ, എബിൻ സന്തോഷ് എന്നിവരെയാണ് നെയ്യാറ്റിൻകര എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘം വാഹന പരിശോധന നടത്തിവരവേ ബൈക്കിൽ കഞ്ചാവുമായി വന്ന പ്രതികൾ പിടിയിലാവുകയും ചോദ്യം ചെയ്യലിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ മലയിൻകീഴുള്ള എബിൻ സന്തോഷിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന 14.517 ഗ്രാം MDMA പിടിച്ചെടുക്കുകയുമായിരുന്നു. പ്രതികൾ മയക്കുമരുന്ന് കച്ചവടത്തിനുപയോഗിച്ചിരുന്ന ആപ്പിൾ ഫോണുകൾ,...

Read More

സമാധാനത്തിനായി ശ്രമം തുടരുക; ഡോണൾ‍ഡ് ട്രംപിന് ജേഴ്സി സമ്മാനമായി നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ

by on June 17, 2025 0

ഒട്ടാവ: അമേരിക്കൻ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിന് തന്റെ ഒപ്പ് പതിപ്പിച്ച ജേഴ്സി സമ്മാനമായി നൽകി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയാണ് റൊണാൾഡോയ്ക്ക് വേണ്ടി ജേഴ്സി കൈമാറിയത്. കാനഡയിലെ കനനാസ്കിസിൽ നടന്ന 51-ാമത് ജി7 ഉച്ചകോടിക്കിടെയാണ് സംഭവം നടന്നത്. ജേഴ്‌സിയിൽ ഫുട്ബോൾ താരത്തിന്റെ ഒപ്പും ട്രംപിനായി ഒരു സന്ദേശവും ഉണ്ടായിരുന്നു. To President Donald J Trump, Playing in Peace എന്നായിരുന്നു റൊണാൾഡോയുടെ സന്ദേശം. ട്രംപ് സമ്മാനം സ്വീകരിക്കുന്നതും...

Read More

ഇറാൻ -ഇസ്രായേൽ സംഘർഷം; ടെഹ്റാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നു; ഹെൽപ്‌ലൈൻ നമ്പർ തുടങ്ങി

by on June 17, 2025 0

ഇറാൻ -ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ടെഹ്റാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുന്നു. 600 വിദ്യാർത്ഥികളെ ടെഹ്റാനിൽ നിന്നും ക്വോമിലെക്ക് മാറ്റി. ഉർമിയയിൽ നിന്നും 110 വിദ്യാർത്ഥികളെ അർമെനിയൻ അതിർത്തിയിലേക്കും മാറ്റിയിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് ഇറാനിലെ ഇന്ത്യൻ എംബസി. ടെഹ്റാനിൽ ജോലി ചെയ്യുന്നത് പതിനായിരത്തോളം ഇന്ത്യക്കാരാണ്. ഇറാനിലെ ഇന്ത്യക്കാർക്കായി വിദേശകാര്യ മന്ത്രാലയം ഹെൽപ്‌ലൈൻ നമ്പർ തുടങ്ങി. +98 9128109115, +98 9128109109 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ഇന്നലെ ഇറാൻ ദേശീയ ടെലിവിഷൻ...

Read More

രഞ്ജിതയെ അപമാനിച്ച സംഭവം; പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടിക്ക് നിര്‍ദ്ദേശം നല്‍കി റവന്യൂ മന്ത്രി കെ രാജന്‍

by on June 17, 2025 0

അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍ മരണപ്പെട്ട രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് ജൂനിയര്‍ സൂപ്രണ്ട് എ പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടികള്‍ ആരംഭിക്കുവാന്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി റവന്യൂ മന്ത്രി കെ രാജന്‍. വിമാന അപകടത്തില്‍ അനുശോചിച്ച് മറ്റൊരാള്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ഇയാള്‍ രഞ്ജിതയെ അപമാനിക്കുന്ന വിധത്തില്‍ കമന്റുകള്‍ രേഖപ്പെടുത്തിയത്. വിഷയം ശ്രദ്ധയില്‍പ്പെട്ടയുടനെ തന്നെ റവന്യൂ മന്ത്രി കെ രാജന്‍ പവിത്രനെ സസ്‌പെന്റ് ചെയ്യുവാന്‍ ഉത്തരവിടുകയായിരുന്നു. അന്വേഷണ വിധേയമായാണ്...

Read More

CITU എടക്കാട് ഏരിയാ കമ്മറ്റി മുഴപ്പിലങ്ങാട് ഫിഷ് ലാന്റിംഗ് സെന്റർ പരിസരത്ത് അനുസ്മരണ യോഗം സംഘടിപ്പിച്ചു.

by on June 17, 2025 0

മുഴപ്പിലങ്ങാട്. മത്സ്യത്തൊഴിലാളി യൂണിയൻ CITU ജില്ലാ കമ്മിറ്റി അംഗവും, കയർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയും, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗവും, എടക്കാട് കണ്ണൂർ സിറ്റി മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡണ്ടുമായ കോട്ടയിൽ സത്യബാബു വിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മത്സ്യത്തൊഴിലാളി യൂണിയൻ CITU എടക്കാട് ഏരിയാ കമ്മറ്റി മുഴപ്പിലങ്ങാട് ഫിഷ് ലാന്റിംഗ് സെന്റർ പരിസരത്ത് അനുസ്മരണ യോഗം സംഘടിപ്പിച്ചു. എം.അഷ്ക്കർ അദ്ധ്യക്ഷത വഹിച്ചു. CPIM എടക്കാട് ഏരിയാ സെക്രട്ടറി എം.കെ.മുരളി, യൂണിയൻ സംസ്ഥാന...

Read More