May 30, 2026
  • May 30, 2026
Breaking News

ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ജൂൺ 20 മുതൽ

by on June 16, 2025 0

ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ഈ സർക്കാരിന്റെ നാലു വര്‍ഷ കാലയളവില്‍ 38,500 കോടി രൂപയോളമാണ് സാമൂഹ്യസുരക്ഷാ പെൻഷൻ നല്‍കാനായി ആകെ ചെലവഴിച്ചത്. 2016-21 ലെ എൽഡിഎഫ് സർക്കാരിന്റെ കാലത്താകട്ടെ, യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുള്‍പ്പെടെ 35,154 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്‌തു. അതായത്, ഒമ്പത് വര്‍ഷം...

Read More

അദർ ഡ്യൂട്ടിക്കാർക്ക് ഹാജരും ശമ്പളവും നൽകില്ല; ഉത്തരവിറക്കി കെഎസ്ആർടിസി

by on June 16, 2025 0

ചീഫ് ഓഫീസ് അനുമതിയില്ലാതെ അദർ ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്ക് ഹാജരും ശമ്പളവും നൽകില്ലെന്ന് കെഎസ്ആർടിസി ഉത്തരവ്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ ഉത്തരവിന്റെ പകർപ്പ്  ലഭിച്ചു. കെഎസ്ആർടിസിയിൽ അദർഡ്യൂട്ടി വ്യാപകമാകുന്ന വാർത്ത പുറത്തുവിട്ടിരുന്നു ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. യൂണിറ്റ് ചീഫുമാരുടെ അനുവാദത്തോടെ പല ഡിപ്പോകളിലും അദർ ഡ്യൂട്ടി ചെയ്യുന്നത് പരിശോധനയിൽ കണ്ടെത്തിയിരുന്നു. കുളത്തൂർപ്പുഴ, പുനലൂർ,പത്തനാപുരം തുടങ്ങിയ ഡിപ്പോകളിൽ അദർ ഡ്യൂട്ടി സംവിധാനം ഉള്ളതായി കണ്ടെത്തി. അദർ ഡ്യൂട്ടി എന്നപേരിൽ മെക്കാനിക്കൽ വിഭാഗം ജീവനക്കാർ ഡ്രൈവർ, കണ്ടക്ടർ തസ്തികകളിലേക്ക് പോകുകയും...

Read More

കൊട്ടിയൂർ ഉത്സവത്തിനെത്തിയ ഒരാളെ കൂടി കാണാതായി

by on June 16, 2025 0

കണ്ണൂർ കൊട്ടിയൂർ ഉത്സവത്തിനെത്തിയ ഒരാളെ കൂടി കാണാതായി. ഭാര്യക്കൊപ്പം ഉത്സവത്തിന് എത്തിയ കോഴിക്കോട് അത്തോളി സ്വദേശി നിഷാദിനെയാണ് കാണാതായത്. ഇയാൾ പുഴയിൽ അകപ്പെട്ടതായാണ് സംശയം. വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ആയിരക്കണക്കിന് വിശ്വാസികളാണ് ദിനം പ്രതി കൊട്ടിയൂരിലേക്ക് എത്തുന്നത്. ദർശനത്തിനെത്തി ബാവലിപ്പുഴയിൽ കുളിക്കാനിറങ്ങിയ കാഞ്ഞങ്ങാട് സ്വദേശിയായ അഭിജിത്തിനെ നേരെത്തെ കാണാതായിരുന്നു. ഉത്സവത്തിന് എത്തുന്ന ഭക്തർ കുളിച്ച് ഈറനോടെയാവണം ക്ഷേത്രത്തിലെത്താൻ. ഇത്തരത്തിൽ കുളിക്കാനിറങ്ങിയവരാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. ക്ഷേത്രത്തിന് സമീപമായി തന്നെ ഭക്തർക്ക് കുളിക്കാനായി ഒരു ചിറ കെട്ടിയിരുന്നു. ആ...

Read More

സെൻസസ് 2027ൽ, രണ്ട് ഘട്ടങ്ങളിലായി പൂർത്തീകരിക്കും; ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

by on June 16, 2025 0

സെൻസസ് നടത്തുന്നതിനുള്ള ഔദ്യോഗികഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. ജാതി സെൻസസ് കൂടി ഉൾപ്പെടുത്തിയാകും സെൻസസ് നടത്തുക എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. രാജ്യത്തെ 16-ാമത് സെൻസസ് ആണ് നടക്കുക. ലഡാക്കിലും ജമ്മു കശ്മീർ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിക്കിടക്കുന്ന മേഖലകളിൽ 2026 ഒക്ടോബർ 1 ന് സെൻസസ് നടപടികൾ ആരംഭിക്കുമെന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 2027 മാർച്ച് 1ന് ആരംഭിക്കുമെന്നും വിജ്ഞാപനത്തിൽ...

Read More

ഹജ്ജ് യാത്രാക്കാരുമായി വന്ന സൗദി വിമാനം ലഖ്‌നൗവില്‍ ഇറങ്ങവെ അഗ്നിബാധ; യാത്രാക്കാര്‍ സുരക്ഷിതര്‍vv

by on June 16, 2025 0

ലഖ്‌നൗ: ഹജ്ജ് യാത്രാക്കാരുമായി വന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ അഗ്നിബാധ. എസ് വി3112 എന്ന വിമാനത്തിലാണ് തീ ഉയരുന്നത് കണ്ടത്. വിമാനം ലഖ്‌നൗവില്‍ ഇറങ്ങുമ്പോഴാണ് ഇടത് ചക്രത്തില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ലാന്‍ഡിംഗ് ഗിയറിലെ ഹൈഡ്രോളിക് സംവിധാനത്തിലെ ചോര്‍ച്ചയാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉടനെ തന്നെ വിമാനത്തില്‍ നിന്ന് യാത്രാക്കാരെ ഒഴിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് വിമാനം ജിദ്ദയില്‍ നിന്ന് പുറപ്പെട്ടത്. രാവിലെ വിമാനം ആറ് മണിയോടെ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് ഇടത്...

Read More

‘പെൻഷൻ കൈക്കൂലിയെന്ന പരാമർശം ഹൃദയശൂന്യത’; പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിനെതിരെ എം സ്വരാജ്

by on June 16, 2025 0

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പെൻഷൻ കൊടുക്കുന്നുവെന്ന പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിനെതിരെ എം സ്വരാജ്. പെൻഷനെ കൈക്കൂലി എന്ന് ആക്ഷേപിച്ച കോൺഗ്രസ് നേതാക്കളുടെ ഹൃദയ ശൂന്യത വിമർശിക്കപ്പെടണമെന്ന് എം സ്വരാജ് പറഞ്ഞു. മനുഷ്യനെ കണക്കാക്കുന്ന രീതിയിൽ വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതണം. സർക്കാർ തയ്യാറാക്കിയ പുതിയ നയം കേന്ദ്രം അംഗീകരിക്കണം. വന്യജീവി പ്രശ്നം കോൺഗ്രസ് ഉയർത്തുകയാണെങ്കിൽ സ്വാഗതാർഹമെന്നും എം സ്വരാജ് പറഞ്ഞു. സർക്കാരിന് തോന്നുമ്പോഴോ തെരഞ്ഞെടുപ്പ് കാലത്തോ അല്ല പെൻഷൻ കൊടുക്കേണ്ടതെന്നും പെൻഷൻ രാഷ്ട്രീയവൽക്കരിച്ചിരിക്കുകയാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞിരുന്നു....

Read More

കൊട്ടിയൂരിലെ മൂന്ന് വയസുകാരന്റെ മരണം; ‘നേരത്തെ എത്തിച്ചിരുന്നെങ്കിൽ കുട്ടിയെ രക്ഷപ്പെടുത്താമായിരുന്നു; പിതാവ്

by on June 16, 2025 0

ആംബുലൻസ് ഗതാഗതകുരുക്കിൽപ്പെട്ട് ആശുപത്രിയിൽ എത്താൻ വൈകിയത് കൊണ്ടാണ് കുട്ടി മരിച്ചതെന്ന് കൊട്ടിയൂരിൽ മരിച്ച മൂന്ന് വയസുകാരന്റെ പിതാവ് പ്രദോഷ് . നേരത്തെ എത്തിച്ചിരുന്നെങ്കിൽ കുട്ടിയെ രക്ഷപ്പെടുത്താമായിരുന്നു എന്ന് ഡോക്ടർ പറഞ്ഞെന്നും പിതാവ് പറഞ്ഞു. ആശുപത്രിയിൽ പോകാൻ വാഹനങ്ങൾക്ക് പരമാവധി ശ്രമിച്ചു. എന്നാൽ ഗതാഗത കുരുക്ക് കാരണം ഏറെ വൈകിയാണ് ആംബുലൻസ് എത്തിയത്. പരാതി നൽകിയാലും മരിച്ച കുട്ടിയെ തിരിച്ച് കിട്ടില്ലലോ എന്ന് പിതാവ് ചോദിച്ചു. കൊട്ടിയൂരിൽ ഗതാഗത കുരുക്കിൽ കുടുങ്ങിയത് കൊണ്ടാണ് കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ...

Read More

അഹമ്മദാബാദ് വിമാന അപകടം; വിദഗ്ധ സംഘം സ്ഥലത്തെത്തി

by on June 16, 2025 0

അഹമ്മദാബാദ് വിമാന അപകടത്തിൽ യൂഎസ് യുകെ വിദഗ്ധ സംഘവും അഹമ്മദാബാദിൽ എത്തി. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യുറോ സംഘവുമായി സഹകരിച്ചുകൊണ്ടായിരിക്കും വിദഗ്ധ സംഘം പ്രവർത്തിക്കുക. വിമാനാപകടത്തെ കുറിച്ച് പഠിക്കാൻ പാർലമെന്റ് കമ്മിറ്റിയെ കൂടി ചുമതലപ്പെടുത്തിയിട്ടുണ്ട്. ജെഡിയു എംപി സഞ്ജയ്‌ ഝായുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയായിരിക്കും അന്വേഷണം നടത്തുക. യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കും. ദുരന്തത്തെ കുറിച്ചന്വേഷിക്കാന്‍ രൂപീകരിച്ച ഉന്നത തല സമിതിയുടെ ആദ്യ യോഗം നടക്കുക ഇന്നാണ്. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതി...

Read More

സങ്കര വൈദ്യം ചികിത്സാ രംഗം അവതാളത്തിലാകും: ഐഎംഎ

by on June 16, 2025 0

കണ്ണൂർ: ഇന്ത്യയിലെ വൈദ്യശാസ്ത്ര രംഗത്തെ മികവിന്റെ കേന്ദ്രങ്ങളായ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടു കളിൽ സങ്കര വൈദ്യം നടപ്പാക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കണ്ണൂർ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. നിരന്തരമായ പരീക്ഷണ- നിരീക്ഷണ- ഗവേഷണങ്ങളിലൂടെ ലോകത്തെ എല്ലാ രാജ്യങ്ങളിലും വളരുകയും മുഴുവൻ രോഗാവസ്ഥകളെയും ചികിത്സിക്കാൻ സജ്ജമായ ആധുനിക വൈദ്യശാസ്ത്ര തോടൊപ്പം മറ്റു ചികിത്സാ ശാഖകൾ സംയോജിപ്പിക്കുന്നത് ഗുണനിലവാരം കുറയാനും ചികിത്സാരംഗം അവതാളത്തിലാകാനും കാരണമാകുമെന്ന് ഐഎംഎ വിലയിരുത്തി. മറ്റു ചികിത്സാ രംഗങ്ങളെ അതതു...

Read More

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; പ്രതി പിടിയിൽ

by on June 16, 2025 0

കൊല്ലം മേയർ ഹണി ബെഞ്ചമിനെതിരെ വധഭീഷണി മുഴക്കിയ ആൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി അനിൽ കുമാറാ(52)ണ് പിടിയിലായത്. അനിൽകുമാറിന്റെ പേരിൽ പല സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഉണ്ടെന്ന് പോലീസ് അറിയിച്ചു. കൊല്ലം ഈസ്റ്റ് പോലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കത്തിയുമായെത്തിയാണ് ഭീഷണി മുഴക്കിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് കൊല്ലം മേയർ‌ പൊലീസിൽ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനിൽ കുമാർ പിടിയിലാകുന്നത്. എന്തിനാണ് കൊല്ലം മേയർക്കെതിരെ വധഭീഷണി...

Read More