July 15, 2026
  • July 15, 2026
Breaking News

പാകിസ്താന്റെ ഭൂപടത്തിൽ പുഷ്പാർച്ചന നടത്തേണ്ട കാര്യമില്ല, തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനോട് ഏറ്റുമുട്ടാൻ ഗവർണർ വരരുത്’; മന്ത്രി വി ശിവൻകുട്ടി

by on July 3, 2025 0

കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനിൽ കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത സര്‍വകലാശാല വൈസ് ചാന്‍സലർ ഡോ. മോഹനൻ കുന്നുമ്മലിന്‍റെ നടപടിയെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടതാണ് സിൻഡിക്കേറ്റ്. സസ്പെൻഷൻ നടപടി ജനാധിപത്യ വിരുദ്ധമാണ്. രജിസ്ട്രാറെ തിരഞ്ഞെടുത്തത് സിൻഡിക്കേറ്റാണ്. സസ്പെൻഷൻ സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധം. ഗവർണറുടെ കൂലിത്തല്ലുകാരനെ പോലെ വി സി പെരുമാറുന്നതായും മന്ത്രി വിമർശിച്ചു. രജിസ്‌ട്രാർക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം സിൻഡിക്കേറ്റിന് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചട്ട ലംഘനം ഉണ്ടെന്നു അറിയിച്ച പരിപാടിയിൽ ഗവർണർ പങ്കെടുത്തതാണ്...

Read More

കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത നടപടി അംഗീകരിക്കേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍

by on July 3, 2025 0

കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി അംഗീകരിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. വൈസ് ചാന്‍സിലര്‍ക്ക് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ അധികാരമില്ലെന്നാണ് വാദം. രജിസ്ട്രാര്‍ ഇന്നും ഡ്യൂട്ടിക്കെത്തിയേക്കും. വിസിയുടെ നടപടിക്കെതിരെ എസ്എഫ്‌ഐ കടുത്ത പ്രതിഷേധം തുടരുകയാണ്. രജിസ്ട്രാറിനെതിരെ നടപടിയെടുക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിനാണെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങളും വ്യക്തമാക്കി. (Government about suspension of the Registrar of Kerala University) അസിസ്റ്റന്റ് രജിസ്ട്രാള്‍ വരെയുള്ളവര്‍ക്കെതിരെ മാത്രമേ വിസിക്ക് നടപടിയെടുക്കാന്‍ സാധിക്കൂ എന്ന ചട്ടം...

Read More

തൃശൂരിൽ KSRTC ബസും മീൻ ലോറിയും കൂട്ടിയിടിച്ചു; ബസ് ഡ്രെെവറും കണ്ടക്ടറും ഉൾപ്പടെ പന്ത്രണ്ടോളം പേർക്ക് പരുക്ക്

by on July 3, 2025 0

തൃശൂർ പന്നിത്തടത്ത് കെ.എസ് .ആർ .ടി. സി ബസും മീൻ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. ബസ് ഡ്രെെവറും കണ്ടക്ടറും ഉൾപ്പടെ പന്ത്രണ്ടോളം പേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ. ടി. സി ബസും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീൻ ലോറിയുമാണ് കൂടിയിടിച്ചത്. കൂട്ടിയിടിച്ച വാഹനങ്ങൾ ഇടിച്ച് കയറി രണ്ട് കടകളും തകർന്നിട്ടുണ്ട്. ബസിലെ ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പരിക്കേറ്റ മുഴുവൻ ആളുകളേയും കുന്നംകുളത്തുള്ള...

Read More

യുവതിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; വടകരയില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍

by on July 3, 2025 0

കോഴിക്കോട് വടകര വില്യാപ്പളളിയില്‍ 28കാരിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി. ആശുപത്രിയിലേക്ക് പോകാന്‍ കയറിയ ഓട്ടോയിലാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. യുവതിയുടെ പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ പ്രതി പൊലീസുകാരെ മര്‍ദിച്ചു. (auto driver tried to kidnap woman and kid kozhikode vadakara) ഇന്നലെ ഉച്ചയോടെയാണ് സംഭവം. വടകര പാര്‍ക്കോ ആശുപത്രിയിലേക്കുളള യാത്രക്കിടെ സജീഷ് കുമാര്‍ ഓട്ടോയുമായി മറ്റൊരു വഴിയിലൂടെ പോകുകയായിരുന്നു. യുവതി കാര്യമന്വേഷിച്ചപ്പോള്‍ ഗതാഗതക്കുരുക്ക് മൂലം വഴിമാറി പോകുകയാണെന്നും, പെട്ടെന്ന് എത്താനാകുമെന്നും അറിയിച്ചു....

Read More

ഐ ലവ് യു’ എന്ന് മാത്രം പറയുന്നത് ലൈംഗികാതിക്രമമല്ല; വൈകാരിക പ്രകടനമെന്ന് ബോംബെ ഹൈക്കോടതി

by on July 2, 2025 0

മുംബൈ: ഒരു ‘ഐ ലവ് യു’ എന്ന് പറയുന്നത് ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച്. 2015ല്‍ 17 വയസുള്ള കുട്ടിയെ പീഡിപ്പിച്ചു എന്ന കേസിൽ ശിക്ഷ അനുഭവിച്ച 35 വയസുകാരന്റെ കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ യുവാവിനെ കേസില്‍ നിന്ന് ഒഴിവാക്കി. ഐ ലവ് യു എന്ന് പറയുന്നത് ഒരു വ്യക്തിയുടെ വികാരങ്ങളുടെ പ്രകടനം മാത്രമാണ്, അതിനെ ലൈംഗിക ഉദ്ദേശത്തോടെയുള്ളതായി കണക്കാക്കാന്‍ സാധിക്കില്ല എന്ന് ജസ്റ്റിസ് ഊര്‍മിള...

Read More

റവാഡ ചന്ദ്രശേഖറിൻ്റെ നിയമനം; ‘മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല; പ്രസ്താവന ദുർവ്യാഖ്യാനം ചെയ്തു’; പി ജയരാജൻ

by on July 2, 2025 0

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ച മന്ത്രി സഭാ തീരുമാനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. തന്റെ പ്രസ്താവന മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്തെന്ന് അദേഹം കുറ്റപ്പെടുത്തി. പാലക്കാട് പറഞ്ഞ നിലപാട് ആവർത്തിക്കുന്നുവെന്നും അതിൽ കൂടുതൽ ഒന്നും പ്രതികരിക്കാനില്ലെന്നും പി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ തീരുമാനത്തെ കുറിച്ച് വിശദീകരിക്കേണ്ടത് സർക്കാരാണെന്നതാണ് ഉദ്ദേശിച്ചത്. സർക്കാർ തീരുമാനം പാർട്ടി നിർദേശിക്കണ്ടതല്ല. മന്ത്രിസഭ തീരുമാനത്തെ അനുകൂലിക്കുകയാണ് താൻ ചെയ്തതെന്ന് പി ജയരാജൻ വ്യക്തമാക്കി....

Read More

‘അമേരിക്കയുമായി ഇന്ത്യ ഒപ്പിടാൻ പോകുന്ന കരാർ കേരളത്തിലെ ക്ഷീര കർഷകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും’: മന്ത്രി ജെ.ചിഞ്ചുറാണി

by on July 2, 2025 0

അമേരിക്കയുമായി ഇന്ത്യ ഒപ്പിടാൻ പോകുന്ന കരാർ കേരളത്തിലെ ക്ഷീര കർഷകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. ഈ വിഷയം കേന്ദ്ര സർക്കാരിനെ അറിയിക്കും. ഒരു കാരണവശാലും കരാറിൽ ഒപ്പിടാൻ പാടില്ല. നമ്മൾ ഉൽപ്പാദിപ്പിക്കുന്ന പാലിനും പാലുൽപന്നങ്ങൾക്കും വിലയില്ലാതെ വരുമെന്നും ചിഞ്ചുറാണി വ്യക്തമാക്കി. ഇത് രാജ്യത്തെ ക്ഷീരകർഷകരെ ബാധിക്കും. കേന്ദ്ര സഹമന്ത്രിമാരെ കണ്ട് വിശദീകരണം കേട്ട് തുടർനടപടി ആലോചിക്കാം.കേരളത്തിന് പുറത്തുനിന്ന് വരുന്ന കാലിതീറ്റകൾക്കാണ് വില വർദ്ധനവ് ഉണ്ടാകുന്നത്. കേരളത്തിൽ നിന്നുള്ള കാലി തീറ്റകൾക്ക് വിലവർധനവ് ഉണ്ടാകില്ലെന്നും മന്ത്രി...

Read More

സര്‍ക്കാര്‍ പദവികളില്‍ ‘ചെയര്‍മാന്‍’ പ്രയോഗം ഇനിയില്ല; പകരം ‘ചെയര്‍പേഴ്‌സണ്‍’

by on July 2, 2025 0

സര്‍ക്കാര്‍ പദവികളില്‍ നിന്ന് ചെയര്‍മാന്‍ എന്ന പദംനീക്കി. പകരം ചെയര്‍പേഴ്‌സണ്‍ എന്നാകും ഉപയോഗിക്കുക. ഭരണപരിഷ്‌കാര വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സര്‍ക്കാര്‍ രേഖകളിലും പദവികളിലും ലിംഗനിക്ഷ്പക്ഷമായ വാക്കുകള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവ്. (government will remove the word chairman in official documents) വനിതാ കമ്മിഷന്‍, യുവജന കമ്മിഷന്‍ മുതലായവയുടെ അധ്യക്ഷസ്ഥാനത്തെ നിലവില്‍ ചെയര്‍പേഴ്‌സണ്‍ എന്നാണ് വിളിക്കുന്നത്. എന്നാല്‍ മുന്‍പ് രൂപീകരിച്ച പല കമ്മിഷനുകളിലും സര്‍ക്കാര്‍ വകുപ്പുകളിലും ചെയര്‍മാന്‍ എന്ന് തന്നെയാണ് ഇപ്പോഴും...

Read More

പ്രായപൂർത്തിയായവരിലെ അകാല മരണം, കൊവിഡ് വാക്‌സിനുമായി ബന്ധമില്ല, ഹൃദയാഘാതത്തിന് കാരണം പല ഘടകങ്ങൾ: ICMR പഠനം

by on July 2, 2025 0

പ്രായപൂർത്തിയായവരിലെ അകാല മരണത്തിന് കൊവിഡ് വാക്‌സിനുമായി ബന്ധമില്ലെന്ന് ഐസിഎംആർ പഠനം. ഇന്ത്യയിലെ കൊവിഡ് വാക്‌സിനുകൾ സുരക്ഷിതംമാണ്. പാർശ്വഫലങ്ങൾ ഉണ്ടാകുന്നത് അപൂർവമായി മാത്രം. ഹൃദയഘാതത്തിന് കാരണം പല ഘടകങ്ങളാണെന്നും കണ്ടെത്തി. ഐസിഎംആറും നാഷണൽ സെന്റർ ഫോർ ഡിസീസ് കണ്ട്രോളും ചേർന്നാണ് പഠനം നടത്തിയത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR), നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (NCDC) എന്നിവരുടെ പഠനങ്ങൾ അനുസരിച്ച് ഇന്ത്യയിലെ COVID-19 വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്ന് സ്ഥിരീകരിക്കുന്നു. ഗുരുതരമായ പാർശ്വഫലങ്ങൾ വളരെ...

Read More

SFI നേതാവ് അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഏഴ് വർഷം; 16 പ്രതികളുടെ വിചാരണ അടുത്തമാസം

by on July 2, 2025 0

എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഏഴ് വർഷം. 2018 ജൂലൈ 2 നാണ് കാമ്പസ് ഫ്രണ്ട് പ്രവർത്തകർ മഹാരാജാസ് കോളേജിൽ വച്ച് അഭിമന്യു എന്ന മിടുക്കനായ വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തിയത്. അഭിമന്യു വധക്കേസിലെ 16 പ്രതികളുടെയും വിചാരണ ഉടൻ ആരംഭിക്കാനിരിക്കെയാണ് അഭിമന്യുവിന്റെ ഓർമ്മദിനം. മഹാരാജാസ് കോളേജ് ഇടനാഴികളിൽ അഭിമന്യുവിന്റെ ശബ്ദം മുഴങ്ങാതായിട്ട് 7 വർഷം പിന്നിട്ടു. എങ്കിലും വട്ടവടക്കാരനായ തങ്ങളുടെ പ്രിയ കൂട്ടുകാരനെ ഒരു കാലത്തും മറക്കില്ല എന്ന...

Read More