July 15, 2026
  • July 15, 2026
Breaking News

കണ്ണൂർ മാങ്ങാട്ടിടത്ത് കണ്ടെത്തിയ ബോംബുകൾ ഇന്ന് നിർവീര്യമാക്കും

by on July 2, 2025 0

കണ്ണൂർ മാങ്ങാട്ടിടത്ത് കണ്ടെത്തിയ ബോംബുകൾ ഇന്ന് നിർവീര്യമാക്കും. പഴക്കമുള്ള സ്റ്റീൽ ബോംബുകളാണ് പൊലീസ് കണ്ടെത്തിയത്. അതിൽ രണ്ട് ബോംബുകൾ മരത്തിന്റെ വേരുകൾ പടർന്നുപിടിച്ച് മൂടിയ നിലയിലായിരുന്നു. ബോംബുകളുടെ സ്ഫോടന ശേഷിയെത്രയെന്ന് ബോംബ് സ്‌ക്വാഡ് പരിശോധിക്കും. നേരത്തെ തയ്യാറാക്കി ഒളിപ്പിച്ച ബോംബുകൾ പിന്നീട് ഉപേക്ഷിച്ചതാവാം എന്നാണ് പൊലീസിന്റെ നിഗമനം. സ്ഥലം ഉടമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഉപ്പില പീടിക സ്വദേശി പ്രകാശന്റെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാരുന്നു ആറ് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്....

Read More

സർക്കാരിൽ നിന്ന് രക്ഷപ്പെടാൻ ജനങ്ങൾക്ക് വാക്സിൻ കൊടുക്കേണ്ട അവസ്ഥ, സർക്കാരിൻ്റെ എക്സിറ്റ് ഓഡർ ജനങ്ങൾ ഒപ്പിട്ടു കഴിഞ്ഞു’: ഷാഫി പറമ്പിൽ എം പി

by on July 1, 2025 0

സർക്കാരിൽ നിന്ന് രക്ഷപ്പെടാൻ കേരളത്തിലെ ജനങ്ങൾക്ക് വാക്സിൻ കൊടുക്കേണ്ട അവസ്ഥയെന്ന് ഷാഫി പറമ്പിൽ എം പി. ആരോഗ്യമേഖലയിലെ പ്രതിസന്ധിയിൽ കോഴിക്കോട് നടന്ന കോൺഗ്രസ് പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് നീതി കിട്ടണം. സാധാരണക്കാരനാണ് ചികിത്സ തേടി വരുന്നത്. അങ്ങനെ വരുന്നവരോട് ചെയ്യുന്നത് ക്രൂരതയാണ്. മറ്റ് പലതിനും സർക്കാരിന് പണമുണ്ട്. സർക്കാരിന് സഖാക്കളുടെ പിന്തുണ നഷ്ടപ്പെട്ടു. സർക്കാരിനെ ജനം അറബി കടലിൽ താഴ്ത്തുമെന്നും ഷാഫി പറമ്പിൽ വിമർശിച്ചു. പിണറായി ഭരണം ജനത്തിന് ബാധ്യത. ആരോഗ്യ മന്ത്രി...

Read More

സുരക്ഷ ചുമതലയ്ക്ക് ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി; രാജ്ഭവന് അതൃപ്തി

by on July 1, 2025 0

സുരക്ഷാ ചുമതലയിലേക്ക് ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പേര് സർക്കാർ വെട്ടിയതിൽ രാജ്ഭവന് അതൃപ്തി. ആറ് പൊലീസുകാരുടെയും ഒരു ഡ്രൈവറുടെയും പേരാണ് രാജ്‌ഭവൻ നിർദ്ദേശിച്ചിരുന്നത്.(Raj Bhavan unhappy with transfer order of police officers asked for security duties) വിവിധ ഇടങ്ങളിലായി ജോലി ചെയ്യുന്ന ഇവരെ രാജ്‌ഭവനിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച് മണിക്കൂറുകൾക്കകമാണ് റദ്ദാക്കിയത്. രാജ്ഭവനിലെ സുരക്ഷാ ചുമതലയിലേക്കാണ് ആറ് പേരെയും നിയോഗിച്ചത്. ഉത്തരവ് റദ്ദാക്കിയതോടെ ഉദ്യോ​ഗസ്ഥർ നിലവിലെ ചുതലയിൽ തുടരും. എന്നാൽ ഉത്തരവ്...

Read More

സൂംബ ഡാൻസ് വിവാദം; മുസ്ലിം സംഘടനകളുടെ നിലപാടിനെതിരെ എസ്എൻഡിപി മുഖമാസിക യോഗനാദം

by on July 1, 2025 0

സ്കൂളുകളിൽ സൂംബ ഡാൻസ് നടപ്പാക്കുന്നതിൽ വിമർശനം ഉന്നയിച്ച മുസ്ലിം സംഘടനകളുടെ നിലപാടിനെതിരെ എസ്എൻഡിപി മുഖമാസിക യോഗനാദം. വിവരദോഷികളായ പുരോഹിതന്മാരുടെ തിട്ടൂരങ്ങൾക്ക് മുസ്ലിം ജനത നിന്നു കൊടുക്കരുതെന്ന് എഡിറ്റോറിയലിൽ പരാമർശം. ഇവരുടെ ജല്പനങ്ങൾ കേട്ടാൽ കേരളം ഏതോ അറബിരാജ്യമാണെന്ന് തോന്നും. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി ആവിഷ്കരിച്ചതല്ല സൂംബ. മലപ്പുറത്തെ മെക് സെവൻ വ്യായാമ കൂട്ടായ്മക്കെതിരെയും ഇത്തരക്കാർ രംഗത്തുവന്നു. എല്ലാ മതങ്ങളും ഇത്തരം ആവശ്യങ്ങളുമായി രംഗത്ത് വന്നാൽ അത് ദോഷം ഉണ്ടാക്കുമെന്നും എഡിറ്റോറിയത്തിൽ പറയുന്നു. വിവാദങ്ങൾക്കിടെ സ്കൂളുകളിൽ സൂംബാ...

Read More

‘കൂത്തുപറമ്പ് കേസിൽ റവാഡയെ കോടതി കുറ്റവിമുക്തൻ ആക്കിയതാണ്; CPIM സർക്കാർ തീരുമാനത്തിനൊപ്പം’; എംവി ​ഗോവിന്ദൻ

by on June 30, 2025 0

സംസ്ഥാന പൊലീസ് മേധാവിയായി റവാഡാ ചന്ദ്രശേഖറിനെ നിയമിച്ചതിൽ നിലപാട് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. സിപിഐഎം സർക്കാർ തീരുമാനത്തിനൊപ്പമെന്ന് എംവി ​ഗോവിന്ദൻ വ്യക്തമാക്കി. കൂത്തുപറമ്പ് കേസിൽ റവാഡയെ കോടതി തന്നെ കുറ്റവിമുക്തൻ ആക്കിയതാണ്. സർക്കാരും പാർട്ടിയും രണ്ടു നിലപാട് എടുക്കാൻ ഒരു വ്യതിരക്തതയും ഇല്ലയെന്ന് എംവി ​ഗോവിന്ദൻ വ്യക്തമാക്കി.കേന്ദ്രം നൽകിയ ലിസ്റ്റിൽ നിന്നാണ് സർക്കാർ തീരുമാനം എടുത്തതെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. സർക്കാർ തീരുമാനത്തെ പാർട്ടി അം​ഗീകരിക്കുന്നു. പാർട്ടി പ്രവർത്തകരുടെ വികാരം ഇളക്കിവിടാൻ...

Read More

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്നു; കോഴിക്കോട് അഞ്ച് പേർക്കെതിരെ കേസ്

by on June 30, 2025 0

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്നതിന് അഞ്ച് പേർക്കെതിരെ കേസ്. വാഹനവും കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് വെങ്ങാലി പാലം സൗത്ത് പോയിന്റ് മുതലാണ് ഇവർ വാഹനത്തെ പിന്തുടർന്നത്. വാഹനത്തിൽ നിന്ന് ഒരു വാക്കി ടോക്കിയും കണ്ടെത്തി. മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനങ്ങൾക്ക് പുറകിൽ ഉള്ള ആംബുലൻസിനെ പിന്തുടർന്നതിനാണ് കേസ്. നടക്കാവ് പോലീസാണ് കേസ് എടുത്തത്. ആംബുലൻസിന് പിന്നാലെ പോയാൽ പെട്ടെന്ന് എത്താം എന്ന ധാരണയിൽ വാഹനവ്യൂഹത്തെ പിന്തുടരുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വാഹനവ്യൂഹത്തെ പിന്തുടരുന്നത്...

Read More

‘അവകാശവാദം ബാലിശം, പേരിടാനുളള അവകാശം സൃഷ്ടാവിന്’; സെൻസർ ബോർഡിനെതിരെ സംഘപരിവാർ ബന്ധമുള്ള സാംസ്കാരിക സംഘടന തപസ്യ

by on June 30, 2025 0

കോഴിക്കോട്: ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സിനിമാ വിവാദത്തിൽ സെൻസർ ബോർഡിനെതിരെ സംഘപരിവാർ ബന്ധമുള്ള സാഹിത്യ-സാംസ്‌കാരിക കൂട്ടായ്മയായ തപസ്യ. സെൻസർ ബോർഡിന്റെ തീരുമാനം ബാലിശമെന്നും പേരിടാനുളള അവകാശം സൃഷ്ടാവിന്റേതാണെന്നും തപസ്യ വ്യക്തമാക്കി. അഡ്വൈസറി കമ്മിറ്റിയുടെ തീരുമാനത്തെ മറികടന്ന് ചെയർമാൻ സിനിമയെ വിലക്കിയെന്നും ഈ തീരുമാനം പിൻവലിക്കണമെന്നും സെൻസർ ബോർഡിനയച്ച കത്തിൽ തപസ്യ അധ്യക്ഷൻ ആവശ്യപ്പെട്ടു. ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് നേരത്തെ സെൻസർ ബോർഡ് പ്രദർശനത്തിന് അനുമതി നിഷേധിച്ചത് വിവാദമായിരുന്നു....

Read More

‘നിലമ്പൂർ വിജയത്തിൽ അഹങ്കരിക്കാൻ ഒന്നുമില്ല, അൻവർ പാർട്ടിയെ ചതിച്ച യൂദാസ്’; എ. കെ. ബാലൻ

by on June 30, 2025 0

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിൽ അഹങ്കരിക്കാൻ ഒന്നുമില്ലെന്ന് മുൻ കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം. വടകര ലോക്സഭാ മണ്ഡലത്തിലും പാലക്കാടും കണ്ടത് നിലമ്പൂരും ആവർത്തിച്ചു. പി വി അൻവർ പാർട്ടിയെ ചതിച്ച യൂദാസെന്നും തോറ്റെങ്കിലും എം സ്വരാജ് ഉയർത്തെഴുന്നേൽക്കുമെന്നും ലേഖനത്തിലുണ്ട്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്ന വിധിയല്ല. ആര്യാടൻ മുഹമ്മദ് മുസ്ലിം ലീഗിനോടും മതതീവ്രവാദ സംഘടനകളോടും വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് സ്വീകരിച്ചു. അങ്ങനെ ഒരാളുടെ പുത്രനാണ് ജമാഅത്തെ ഇസ്ലാമിയുടെയും മതതീവ്രവാദികളുടെയും...

Read More

നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസ്; പ്രതി അനീഷ പ്രസവിച്ചത് യൂട്യൂബ് നോക്കി, ഗർഭാവസ്ഥ മറച്ചത് വയറിൽ തുണി കെട്ടി

by on June 30, 2025 0

തൃശൂർ പുതുക്കാട് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി അനീഷ പ്രസവിച്ചത് യൂട്യൂബ് നോക്കിയെന്ന് പൊലീസ്. ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചത് പ്രസവത്തിന് സഹായകമായെന്ന് മൊഴി. ശുചിമുറിയിലാണ് അനീഷ പ്രസവിച്ചത്. ഗർഭാവസ്ഥ മറച്ചുവച്ചത് വയറിൽ തുണി കെട്ടിയെന്നും അനീഷ പൊലീസിനോട് പറ‍ഞ്ഞു. തെളിവെടുപ്പിനിടെ അനീഷ കുറ്റസമ്മതം നടത്തി. പ്രതികളായ മാതാപിതാക്കളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കുഞ്ഞുങ്ങളെ കുഴിച്ചിട്ട സ്ഥലത്ത് ഫൊറെൻസിക് വിഭാഗം പരിശോധന നടത്തും. രണ്ടു കുഞ്ഞുങ്ങളെയും അനീഷയാണ് കൊലപ്പെടുത്തിയതെന്നാണ് എഫ്ഐആർ. അനീഷയുടെയും ഭവിന്റെയും അറസ്റ്റ്...

Read More

അലയൻസ് ഇൻ്റർനാഷണൽ ക്ലബ്ബ് തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ വടക്കുമ്പാട് ഗവ:ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ വിതരണം നടത്തി.

by on June 28, 2025 0

അലയൻസ് ഇൻ്റർനാഷണൽ ക്ലബ്ബ് തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ വടക്കുമ്പാട് ഗവ:ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ വിതരണം നടത്തി.തലശ്ശേരി അലയൻസ് ഇൻ്റർനാഷണൽ ക്ലബ്ബ് പ്രസിഡണ്ട് ടി.സി.സുരേഷ് ബാബു വിദ്യാർത്ഥികൾക്ക് ഫുട്ബോൾ നൽകി ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് ഷാജി കാരായി അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ സജീവ് തോമസ്,റിനിൽ മനോഹർ,വി.മഹേഷ്, പി.കെ.സുധീർ കുമാർ,ഇ.പ്രിജിത്ത്, സ്കൂൾ പ്രധാനാധ്യാപിക സി.രമ്യ എന്നിവർ സംസാരിച്ചു.

Read More