July 15, 2026
  • July 15, 2026
Breaking News

‘ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ച് നില്‍ക്കുന്നു; എനിക്കെതിരെ നടപടി ഉണ്ടായിക്കോട്ടെ’; ഡോ. ഹാരിസ് ചിറക്കല്‍

by on June 28, 2025 0

ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍. മന്ത്രിയുടെ പി എസ് ഉറപ് നല്‍കിയത് കൊണ്ടാണ് പോസ്റ്റ് പിന്‍വലിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. എട്ടു മാസങ്ങള്‍ക്ക് മുന്നേ മന്ത്രിയുടെ ഓഫീസില്‍ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. എല്ലാ കാര്യങ്ങളും മന്ത്രിയുടെ ഓഫീസിന് അറിയാം. നടപടി ഉണ്ടായിക്കോട്ടെ. സര്‍വീസ് തന്നെ മടുത്ത് ഇരിക്കുകയാണ് – അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയാ ഉപകരണങ്ങളുടെ പോരായ്മ ചൂണ്ടിക്കാട്ടി അദ്ദേഹം ഫേസ്ബുക്കിലിട്ട പോസ്റ്റ് വിവാദമായിരുന്നു. പ്രിന്‍സിപ്പലും ഡിഎംഇയുമൊക്കെ...

Read More

ഒരു വർഷം മുൻപ് കാണാതായ വയനാട് സ്വദേശിയുടെ മൃതദേഹം ചേരമ്പാടി വനത്തിനകത്തെ ചതുപ്പിൽ നിന്ന് കണ്ടെത്തി

by on June 28, 2025 0

ഒരു വർഷം മുൻപ് കോഴിക്കോട് നിന്ന് കാണാതായ അൻപത്തിമൂന്നുകാരനെ കൊലപ്പെടുത്തിയെന്ന് സൂചന. വയനാട് സ്വദേശി ഹേമചന്ദ്രന്റേതെന്ന് കരുതുന്ന മൃതദേഹം തമിഴ്നാട് നീലഗിരി ചേരമ്പാടി വനത്തിൽ നിന്ന് കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക ഇടപാടിന്റെ പേരിൽ 2024 മാർച്ചിൽ വയനാട് ബത്തേരി സ്വദേശി ഹേമചന്ദ്രനെ പെൺസുഹൃത്തിനെ കൊണ്ട് മെഡിക്കൽ കോളജ് പരിസരത്തേക്ക് വിളിച്ചു വരുത്തി തട്ടികൊണ്ടുപോയെന്നായിരുന്നു ഭാര്യ സുബിഷയുടെ പരാതി. രാവിലെ മുതൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം...

Read More

ശസ്ത്രക്രിയ മുടങ്ങുന്ന അവസ്ഥ: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രതിസന്ധി ചൂണ്ടിക്കാണിച്ച് വകുപ്പ് മേധാവി

by on June 28, 2025 0

തിരുവനന്തപുരം: സാധാരണക്കാരായ രോഗികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര പ്രതിസന്ധിയെന്ന സൂചനയുമായി യൂറോളജി വകുപ്പ് മേധാവിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ആശുപത്രിയിൽ ഉപകരണങ്ങൾ ഇല്ലെന്നും, അവ വാങ്ങിനൽകാൻ ഉദ്യോഗസ്ഥരും മറ്റുള്ളവരുടെയും ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്നും ആരോപിച്ച് യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറക്കലാണ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷൻ അടക്കം മാറ്റിവെയ്ക്കേണ്ടി വരികയാണെന്നും മികച്ച ചികിത്സ നൽകാൻ ഡോക്ടർമാർ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതിൽ മുൻപിൽ...

Read More

‘ആരോഗ്യസംരക്ഷണത്തിനുള്ള ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കണം, സൂംബയ്ക്ക് യൂത്ത്കോൺഗ്രസ് പിന്തുണ’: രാഹുൽ മാങ്കൂട്ടത്തിൽ

by on June 28, 2025 0

സൂംബ നൃത്തത്തിൽ വിവാദത്തിന്റെ ആവശ്യമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഇത് ജീവിതശൈലി രോഗങ്ങൾ വർധിക്കുന്ന കാലം. ആരോഗ്യസംരക്ഷണത്തിനുള്ള ഇത്തരം ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കണം. സൂംബയ്ക്ക് യൂത്ത് കോൺഗ്രസ് പിന്തുണ നൽകും വിവാദത്തിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങൾ. ചർച്ചയാകേണ്ട നിരവധി വിഷയങ്ങൾ ഉണ്ട്. ഇതൊക്കെ മറയ്ക്കാൻ ആണ് സർക്കാർ ശ്രമം. എംഎസ്എഫിന്റെ എതിർപ്പ് ശ്രദ്ധയിൽ പെട്ടില്ല. അങ്ങനെ ഒരു നിലപാട് ഉണ്ടെങ്കിൽ അത് സ്വതന്ത്ര നിലപാട്. സൂംബ നൃത്തത്തെ പിന്തുണച്ച് കെഎസ്‌യുവും രംഗത്തെത്തി. സദുദ്ദേശപരമായ നിർദ്ദേശമാണ് സർക്കാർ നടത്തിയതെന്ന്...

Read More

ട്രംപിന്റെ വന്‍ജയം; പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകള്‍ തടയാനുള്ള കീഴ്‌ക്കോടതി ജഡ്ജിമാരുടെ അധികാരം നിയന്ത്രിച്ച് യുഎസ് സുപ്രിംകോടതി

by on June 28, 2025 0

അമേരിക്കന്‍ പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകള്‍ തടയാനുള്ള കീഴ്ക്കോടതി ജഡ്ജിമാരുടെ അധികാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി യു എസ് സുപ്രിംകോടതി. രാജ്യവ്യാപകമായി ഉത്തരവുകള്‍ പുറപ്പെടുവിക്കാനുള്ള കീഴക്കോടതികളുടെ അധികാരം പരിമിതപ്പെടുത്തിയാണ് സുപ്രിംകോടതി വിധി. കോടതി ഉത്തരവ് ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും ലഭിച്ച മഹത്തായ വിജയമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ഭരണകൂടത്തിന്റെ നയങ്ങള്‍ക്ക് ഇനി നിര്‍ബാധം മുന്നോട്ടുപോകാനാകുമെന്ന് ട്രംപ് പറഞ്ഞു. ട്രംപ് അധികാരത്തിലേറിയ ആദ്യ ദിവസം ഒപ്പിട്ട ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിനെ സംബന്ധിച്ച കേസിലാണ് യുഎസ് സുപ്രിംകോടതിയുടെ സുപ്രധാന...

Read More

കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ കൂടെയുള്ളവർ ഫോട്ടോഗ്രാഫറെ മർദിച്ചെന്ന് പരാതി; ചികിത്സ തേടി ദേവസ്വം ഫോട്ടോഗ്രാഫർ

by on June 27, 2025 0

കണ്ണൂർ കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ കൂടെയുള്ളവർ ഫോട്ടോഗ്രാഫറെ മർദിച്ചെന്ന് പരാതി. ദേവസ്വം ഫോട്ടോഗ്രാഫർ സജീവ് നായർക്കാണ് മർദനം.ജയസൂര്യക്ക് ഒപ്പമുണ്ടായിരുന്നവർ ഫോട്ടോയെടുക്കുന്നത് തടഞ്ഞ് മർദിച്ചെന്നാണ് പരാതി. ക്ഷേത്രത്തിലെ ഔദ്യോഗിക ചടങ്ങുകളുടെ ദൃശ്യങ്ങൾ പകർത്താൻ ദേവസ്വം ബോർഡ് നിയമിച്ചയാളാണ് സജീവ് നായർ. ദേവസ്വം ഓഫീസിൽ വെച്ചായിരുന്നു മർദനം. ദേവസ്വം ഫോട്ടോഗ്രാഫർ ആണെന്ന് പറഞ്ഞിട്ടും മർദിച്ചെന്നും ആരോപണം. ഫോട്ടോയെടുക്കുന്നത് തടയുകയും മർദിക്കുകയും ചെയ്തെന്ന് സജീവ് നായർ പറയുന്നു. ദേവസ്വം ഫോട്ടോഗ്രാഫർ ആണെന്ന് പറഞ്ഞിട്ടും മർദിച്ചെന്നും ആരോപണം. കേളകം...

Read More

‘ക്യാപ്റ്റന്‍ പ്രയോഗം കോണ്‍ഗ്രസിന്റേതല്ലെന്ന് മാത്യു കുഴല്‍നാടന്‍, ചെന്നിത്തലയ്‌ക്കെതിരെ ഉണ്ണിത്താന്‍’; പുകയുന്ന കോണ്‍ഗ്രസ്

by on June 27, 2025 0

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസം പകരുന്നതായിരുന്നു ഈ വിജയം. 99 സീറ്റില്‍ നിന്നും ഒരു സീറ്റിന്റെ കുറവുമായാണ് പിണറായി സര്‍ക്കാര്‍ ഇനി പത്തുമാസം ഭരിക്കേണ്ടത്. ഇത് എല്‍ഡിഎഫ് സര്‍ക്കാരിന് രാഷ്ട്രീയമായി വന്‍തിരിച്ചടിയാണ്. എന്നാല്‍ ഷൗക്കത്ത് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി നേതാക്കള്‍ ഇരുചേരിയിലാണ്. ഇതാണ് കോണ്‍ഗ്രസ്, ഒറ്റെക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും, വിജയിച്ചുകയറിയാല്‍ അതിന്റെ ക്രഡിറ്റിനെ ചൊല്ലി തര്‍ക്കം ആരംഭിക്കും....

Read More

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണവും സമ്മാന വിതരണവും

by on June 27, 2025 0

ലോക പുകയില വിരുദ്ധ ദിനവും അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവും യോജിപ്പിച്ചു കൊണ്ട് ഒരു മാസക്കാലമായി മലബാർ കാൻസർ സെൻ്ററും കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യവും ഒത്തു ചേർന്ന്, എക്സൈസ് വകുപ്പ്, പ്രസ്സ് ഫോറം, ഫ്ലാഷ് ബാക്ക് എന്നിവയുടെ സഹകരണത്തോടെ നടത്തി വരുന്ന ബോധവൽക്കരണ പരിപാടികൾ, നാടകങ്ങൾ, മത്സരങ്ങൾ എന്നിവ സമാപിച്ചു. ജൂൺ 26 വ്യാഴാഴ്ച രാവിലെ 10.00 മണിക്ക് തലശ്ശേരി മുബാറക്ക് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച സമ്മേളനം തലശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ...

Read More

ഡോ.എസ്.എസ്.ശ്രീകുമാറിന് സാഹിത്യ അക്കാദമി പുരസ്കാരം

by on June 27, 2025 0

മാഹി: സാഹിത്യ നിരൂപകൻ ഡോ.എസ്.എസ്.ശ്രീകുമാറിൻ്റെ മലയാളസാഹിത്യ വിമർശനത്തിലെ മാർക്സിയൻ സ്വാധീനമെന്ന കൃതിക്ക് ഇത്തവണത്തെ സാഹിത്യ അക്കാദമിയുടെ കുറ്റിപ്പുഴ കൃഷ്ണപിള്ള എൻഡോവ്മെൻ്റ് അവാർഡ് ലഭിച്ചു. ഇതേ വിഷയത്തിലെ ഗവേഷണത്തിനാണ് നേരത്തെ ഡോക്ടറേറ്റ് ലഭിച്ചത്. 1989 മുതൽ 2024 മാർച്ച് വരെയുള്ള 35 വർഷം മാഹി മഹാത്മാഗാന്ധി ഗവ. കോളേജിലെ മലയാള വിഭാഗത്തിലെ അധ്യാപകനായിരുന്നു. വർക്കല സ്വദേശിയായ ശ്രീകുമാർ ഇക്കാലത്ത് തലശ്ശേരി വടക്കുമ്പാട് ആണ് താമസിച്ചിരുന്നത്. തലശ്ശേരിയിലെയും മയ്യഴിയിലെ സാംസ്കാരിക രംഗത്ത് നിറഞ്ഞ് നിന്ന വ്യക്തിത്വമാണ്. 1962ൽ അദ്ധ്യാപക...

Read More

‘നിലമ്പൂരിലെ UDF വിജയത്തിന്റെ മാറ്റ് ആർക്കും കുറയ്ക്കാനാവില്ല, കൂടുതൽ മാറ്റുള്ള വിജയം 2026ൽ സമ്മാനിക്കും’; ഷാഫി പറമ്പിൽ

by on June 27, 2025 0

നിലമ്പൂരിലെ യുഡിഎഫ് വിജയത്തിന്റെ മാറ്റ് ആർക്കും കുറയ്ക്കാനാവില്ലെന്ന് ഷാഫി പറമ്പിൽ എം പി. ഒരു വാക്കും മാറ്റ് കുറയ്ക്കില്ല. അത് യുഡിഎഫിന്റെ രാഷ്ട്രീയ വിജയമാണ്. നിലബൂരിലേത് രാഷ്ട്രീയ പോരാട്ടമാണ്. മാറ്റ് കുറയാത്ത വിജയമാണ് നിലമ്പൂരിലേത്. അത് മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് പകരും. കൂടുതൽ മാറ്റുള്ള വിജയം 2026ൽ കേരളത്തിലെ ജനങ്ങൾക്ക് സമ്മാനിക്കാൻ യുഡിഎഫിന് സാധിക്കും. നിലമ്പൂരിലേത് തീർത്തും രാഷ്ട്രീയ വിജയമാണ്. വിജയത്തിന്റെ മാറ്റ് കുറയ്ക്കാൻ ഒരു വർത്തയ്ക്കും കഴിയില്ലെന്നും ഷാഫി പറമ്പിൽ ആവർത്തിച്ചു. ക്രെഡിറ്റ് തർക്കത്തിൽ...

Read More