July 15, 2026
  • July 15, 2026
Breaking News

‘പേരിനൊരു വനിതാ മന്ത്രി പോര, അർഹമായ പ്രാതിനിധ്യം വേണം’; മന്ത്രി സ്ഥാനത്തിൽ പരിഗണന പ്രതീക്ഷിച്ച് ഷാനി മോൾ ഉസ്മാൻ

by on May 6, 2026 0

മന്ത്രി സ്ഥാനത്തിലേക്ക് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അരൂരിലെ നിയുക്ത എം എൽ എ ഷാനിമോൾ ഉസ്മാൻ. UDF മാതൃക കാണിക്കുമെന്ന് കരുതുന്നു. ജയസാധ്യതയുള്ള സീറ്റുകൾ പോലും വനിതകൾക്ക് നൽകാതിരുന്ന കാലം UDF ൽ ഉണ്ടായിരുന്നു. പേരിനൊരു വനിതാ മന്ത്രി പോര, അർഹമായ പ്രാതിനിധ്യം വേണം ഷാനിമോൾ ഉസ്മാൻ  പറഞ്ഞു. കടുത്ത മത്സരമുണ്ടായിരുന്ന സീറ്റുകളിൽ നിന്ന് പോലും ജയിച്ചുവന്ന വനിതകൾ ഇത്തവണ ഉണ്ട്. എല്ലാവരും വളരെ സമ്മർദ്ധരായ സംഘടനാ പ്രവർത്തകരാണെന്നത് എടുത്തുപറയേണ്ട കാര്യമാണ്. മന്ത്രിസഭയിലും ഈ പ്രാതിനിധ്യം കൂടുതൽ...

Read More

പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ചുമതല ഏറ്റെടുക്കാൻ സാധ്യത; അന്തിമ തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ

by on May 6, 2026 0

പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ചുമതല ഏറ്റെടുക്കാൻ സാധ്യത. ഇന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമുണ്ടാകും. പ്രചാരണം നയിച്ച പിണറായി വിജയൻ തന്നെ പ്രതിപക്ഷത്തെ നയിക്കണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. ട്വന്റിഫോർ മെഗാ ബ്രേക്കിങ്. പ്രതിപക്ഷത്തെ മുതിർന്നനേതാവ് തന്നെ ഭരിക്കണമെന്നും പത്ത് വർഷം ഭരണ പരിജ്ഞാനമുള്ള പിണറായി വിജയന് ജനവിധി മാനിച്ചുകൊണ്ട് എന്തുകൊണ്ട് പ്രതിപക്ഷത്തെ നയിച്ചുകൂടാ എന്നുള്ള ചോദ്യങ്ങളാണ് മുതിർന്ന നേതാക്കൾ അടക്കം ചോദ്യം ഉയർത്തുന്നത്. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ്...

Read More

‘രാജി വയ്ക്കില്ല, തിരഞ്ഞെടുപ്പിൽ ഞങ്ങൾ തോറ്റിട്ടില്ല; കൗണ്ടിംഗ് സെന്ററുകൾ ഹൈജാക്ക് ചെയ്യപ്പെട്ടു’; മമത ബാനർജി

by on May 5, 2026 0

ബംഗാളിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബിജെപിക്ക് എതിരെ ഗുരുതര ആരോപണവുമായി മമത ബാനർജി. കൗണ്ടിംഗ് സെന്ററുകൾ ഹൈജാക്ക് ചെയ്തെന്നും സി ആർ പി എഫ് കേന്ദ്രത്തിന്റെ ഗുണ്ടാസംഘമായി പ്രവർത്തിച്ചെന്നും മമത ബാനർജി ആരോപിച്ചു. രാജി വയ്ക്കില്ല. ലോക് ഭവനിലേക്ക് പോവില്ലെന്നും രാജി ആവശ്യം ഉയരുന്നില്ലെന്നും മമത ബാനർജി പറഞ്ഞു. തിരഞ്ഞെടുപ്പിൽ തങ്ങൾ തോറ്റിട്ടില്ലെന്ന് മമത ബാനർജി പറഞ്ഞു. നൂറിലേറെ സീറ്റുകളിൽ മോഷണം ആണ് നടന്നത്. ഇത് ജനാധിപത്യമല്ല, ഒരുകാലത്തും കേന്ദ്രസേനകൾ ഇങ്ങനെ പെരുമാറിയിട്ടില്ല. തന്നെ മർദിച്ചെന്നും...

Read More

ഇന്ത്യയിലേക്ക് ലോക കപ്പ് ഫുട്‌ബോള്‍ സംപ്രേഷണമുണ്ടായേക്കില്ല?, ചര്‍ച്ച തുടര്‍ന്ന് ബ്രോഡ്കാസ്റ്റര്‍മാര്‍; ഔദ്യോഗിക തീരുമാനമെടുക്കാതെ ചൈനയും

by on May 5, 2026 0

ലോകത്തിലെ തന്നെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇത്തവണ ഫിഫ ലോക കപ്പ് കാണാന്‍ കഴിഞ്ഞേക്കില്ല. മെക്‌സിക്കോ, യുഎസ്എ, കാനഡ എന്നീ രാജ്യങ്ങളിലായി അടുത്തമാസം ഫുട്‌ബോള്‍ ലോക കപ്പ് ആരംഭിക്കാനിക്കെയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ ആശങ്കപ്പെടുത്തി വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയിലേക്ക് മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിത്വം തുടരുകയാണ്. അവകാശങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വവും ചൈനയില്‍ ഔദ്യോഗിക തീരുമാനവുമില്ല. സംപ്രേക്ഷണ അവകാശം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഫിഫയുമായി കരാറിലെത്താനാകാത്തതിന്റെ വിവരങ്ങള്‍ മുമ്പും പുറത്തുവന്നിരുന്നു. അതേ...

Read More

സസ്‌പെൻസ് നിറച്ച് തമിഴ്നാട്, സാദ്ധ്യതകൾ ഇങ്ങനെ

by on May 5, 2026 0

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അഞ്ചു പതിറ്റാണ്ടായി നിലനിന്നിരുന്ന ദ്രാവിഡ രാഷ്ട്രീയ സമവാക്യങ്ങളെ തകർത്തെറിഞ്ഞുകൊണ്ടാണ് കന്നി അങ്കത്തിൽ വിജയ്‍യുടെ തമിഴക വെട്രി കഴകം ചരിത്ര വിജയം നേടിയത്. 234 മണ്ഡലങ്ങളിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ 107 സീറ്റുകൾ സ്വന്തമാക്കി ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. ഇതോടെ സംസ്ഥാനത്തെ അടുത്ത സർക്കാർ രൂപീകരണത്തിന് ടിവികെയുടെ പങ്ക് നിർണായകമാകും. ഭരണകക്ഷിയായ ഡിഎംകെ 74 സീറ്റുകളുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ 52 സീറ്റുകൾ നേടിയ എഐഎഡിഎംകെ മൂന്നാം സ്ഥാനത്തായി. ഡിഎംകെ...

Read More

‘പ്രതിപക്ഷത്തിരുന്ന് ജനങ്ങൾക്കായി പോരാടും’; എം കെ സ്റ്റാലിൻ രാജിവെച്ചു

by on May 5, 2026 0

തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് എം കെ സ്റ്റാലിൻ. പ്രതിപക്ഷത്തിരിക്കുമ്പോഴും ജനങ്ങൾക്കായി പോരാടുമെന്നും വോട്ടർമാർക്ക് നന്ദിയെന്നും ഭരണത്തിലുള്ളപ്പോൾ ജനങ്ങൾക്കായി വികസന പദ്ധതികൾ ആവിഷ്കരിച്ചുവെന്നും സ്റ്റാലിൻ എക്‌സിൽ കുറിച്ചു. 74 സീറ്റുകളാണ് തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന് നേടാനായത്. കൊളത്തൂർ മണ്ഡലത്തിലാണ് സ്റ്റാലിൻ പരാജയപ്പെട്ടത്.അതേസമയം, തമിഴ്നാട്ടിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാക്കുകയാണ് തമിഴക വെട്രി കഴകം.പാർട്ടി അധ്യക്ഷൻ വിജയുടെ നേതൃത്വത്തിൽ പനയൂരിലെ ടിവികെ ആസ്ഥാനത്ത് തിരക്കിട്ട ചർച്ചകൾ തുടരുകയാണ്. നിയുക്ത എംഎൽഎമാരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.വിവിധ പാർട്ടികളെ ഒപ്പം കൂട്ടി...

Read More

രണ്ടു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് – ജെ; മോന്‍സ് ജോസഫ് നിയമസഭാ കക്ഷി നേതാവ്

by on May 5, 2026 0

രണ്ടു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ്. മോന്‍സ് ജോസഫിനേ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. മത്സരിച്ച എട്ടില്‍ ഏഴും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കേരള കോണ്‍ഗ്രസ് രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ ഒരുങ്ങുന്നത്. ഇന്നലെ രാത്രി പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫിന്റെ വസതിയില്‍ നിയുക്ത എംഎല്‍എമാര്‍ യോഗം ചേര്‍ന്നു. (Kerala Congress to demand two ministerial posts) മോന്‍സ് ജോസഫ്, അപു ജോണ്‍ ജോസഫ്, തോമസ് ഉണ്ണിയാടന്‍ എന്നിവര്‍ മന്ത്രിസ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെടുന്നു....

Read More

തിരഞ്ഞെടുപ്പ് തോല്‍വി; സിപിഐയിലും നേതൃമാറ്റ ആവശ്യം; ബിനോയ് വിശ്വത്തിനെതിരെ വികാരം ശക്തം

by on May 5, 2026 0

നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സിപിഐയിലും നേതൃമാറ്റ ആവശ്യം. ബിനോയ് വിശ്വത്തിനെതിരെ പാര്‍ട്ടിയില്‍ വികാരം ശക്തമാകുന്നു. സെക്രട്ടറി മാറണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായി. സിപിഐ എക്‌സിക്യൂട്ടീവ്, സെക്രട്ടേറിയറ്റ് യോഗങ്ങള്‍ നാളെ ചേരും. (CPI also needs a leadership change) സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയെന്നാണ് വിലയിരുത്തല്‍. നേതൃത്വത്തിന്റെ പിടിവാശി പരാജയ കാരണമെന്ന് വിമര്‍ശനമുണ്ട്. നാദാപുരം,തൃശൂര്‍, അടൂര്‍, പീരുമേട്, സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്നും വിമര്‍ശനമുയരുന്നുണ്ട്. നാദാപുരത്ത് സി എന്‍ ചന്ദ്രന്റെ പേരാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ആദ്യം ഉണ്ടായിരുന്നത്....

Read More

‘അഭിപ്രായ പ്രകടനമോ അവകാശ വാദങ്ങള്‍ക്കോ ഇല്ല; മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ’; വി ഡി സതീശന്‍

by on May 5, 2026 0

മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് വി ഡി സതീശന്‍. പാര്‍ട്ടി പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കും. വിഷയത്തില്‍ അഭിപ്രായ പ്രകടനമോ അവകാശ വാദങ്ങള്‍ക്കോ ഇല്ലെന്നും വിഡി സതീശന്‍ പറഞ്ഞു. (Let the party decide who will be the Chief Minister; VD Satheesan) മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. അതില്‍ അഭിപ്രായ പ്രകടനം നടത്താനോ അവകാശവാദമുന്നയിക്കാനോ ഒന്നിനും ഞാനില്ല. എന്നെ ഏല്‍പ്പിച്ച ജോലി ഞാന്‍ നന്നായി പൂര്‍ത്തീകരിച്ചു. ആ ആത്മവിശ്വാസവും അഭിമാനവും എനിക്കുണ്ട്...

Read More

സിപിഐഎമ്മിലെ അസംതൃപ്തരെ കൂടെ കൂട്ടി, യുഡിഎഫിന്റെ പരീക്ഷണം വന്‍ വിജയം

by on May 4, 2026 0

നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിലെ അസംതൃപ്തരെ കൂടെ കൂട്ടിക്കൊണ്ടുള്ള യുഡിഎഫിന്റെ പരീക്ഷണം വന്‍ വിജയം. സിപിഐഎമ്മിലുണ്ടായിരുന്ന, പിന്നീട് പാര്‍ട്ടിയുമായി ഇടഞ്ഞ അഞ്ചു പ്രമുഖരെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പില്‍ പിന്തുണച്ചത്. ഇതില്‍ പ്രധാനിയായ മുന്‍മന്ത്രി ജി സുധാകരന്‍ അമ്പലപ്പുഴയില്‍ 16,000ലേറെ ലീഡുമായി മികച്ച മുന്നേറ്റമാണ് നടത്തുന്നത്. സിപിഐഎമ്മിന്റെ എച്ച് സലാമിനെയാണ് ജി സുധാകരന്‍ പിന്നിലാക്കിയത് സിപിഐഎമ്മിന്റെ ശക്തിദുര്‍ഗമായ കണ്ണൂരില്‍ പാര്‍ട്ടിയെ ഞെട്ടിച്ച് രണ്ടു മുതിര്‍ന്ന നേതാക്കളാണ് തിരഞ്ഞെടുപ്പില്‍ വിമതരായത്. ഇവര്‍ രണ്ടുപേരും ലീഡ് ചെയ്യുകയാണ്. തളിപ്പറമ്പില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി...

Read More