July 15, 2026
  • July 15, 2026
Breaking News

പുലര്‍ച്ചെ എസി പൊട്ടിത്തെറിച്ചു, നാല് നില കെട്ടിടത്തിന് തീപിടിച്ച്‌ 8 പേര്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്; ദില്ലിയെ നടുക്കി ദുരന്തം

by on May 3, 2026 0

ദില്ലി: കിഴക്കൻ ദില്ലിയിലെ വിവേക് വിഹാറില്‍ നാല് നില കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തില്‍ എട്ടുപേർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എസി പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. 3:45-ഓടെ ഫയർ സർവീസിന് വിവരം ലഭിച്ചത്. 14 ഫയർ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിന്റെ ബാല്‍ക്കെണിയിലൂടെയും ജനാലകളിലൂടെയും 20-ഓളം പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. കെട്ടിടത്തിലെ ഒരു എസി പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീ പടർന്നതെന്ന് ദൃക്സാക്ഷികള്‍...

Read More

രോഹിത് ജയിന്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍: ചുമതലയേല്‍ക്കുന്നത് ടി രബി ശങ്കറിന് പകരം

by on May 2, 2026 0

വരുന്ന മൂന്ന് വര്‍ഷത്തേക്ക് രോഹിത് ജയിനിനെ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ RBI എക്‌സിക്യൂട്ടിവ് ഡയറക്ടറാണ് ജെയിന്‍.നാളെ ചുമതലയേല്‍ക്കുന്ന രോഹിത് ജെയിന്‍ വരുന്ന മൂന്ന് വര്‍ഷത്തേക്ക് ഡെപ്യൂട്ടി ഗവര്‍ണറായി തുടരും. കഴിഞ്ഞ മാസം ഡെപ്യൂട്ടി ഗവര്‍ണര്‍ ടി രബി ശങ്കര്‍ വിരമിച്ച ഒഴിവിലാണ് നിയമനം.

Read More

‘വിഡിയുടെ പിആര്‍ ചതിക്കുഴിയില്‍ ലീഗ് വീഴരുത്’; കോട്ടയ്ക്കലില്‍ പച്ചപ്പടയുടെ പേരില്‍ ബാനര്‍; യുഡിഎഫില്‍ അറുതിയില്ലാതെ ഫ്‌ളക്‌സ് യുദ്ധം

by on May 2, 2026 0

ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ, യുഡിഎഫില്‍ അറുതിയില്ലാതെ ഫ്‌ലക്‌സ് യുദ്ധം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ ഉയര്‍ത്തിക്കാട്ടി കണ്ണൂരിലും, ഇടുക്കിയിലും ഫ്‌ലക്‌സുകള്‍. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ മുസ്ലിം ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് കോട്ടക്കലിലും ബാനര്‍ പ്രത്യക്ഷപ്പെട്ടു. (Flex war in the UDF) നിയുക്ത മുഖ്യമന്ത്രി എന്ന് വി ഡി സതീശനെ വിശേഷിപ്പിക്കുന്ന ഫ്‌ളക്‌സാണ് പ്രത്യക്ഷപ്പെട്ടത്. കണ്ണൂര്‍ ഇരിക്കൂറിലാണ് ഫ്‌ളക്‌സ് വച്ചത്. തൊടുപുഴയില്‍ വി ഡി സതിശന് വേണ്ടി ഫ്‌ളക്‌സ് ആണ് ഉയര്‍ന്നത്. തൊടുപുഴ...

Read More

വീണാ ജോർജിന് 8000വോട്ടിന്റെ ഭൂരിപക്ഷം, അബിൻ 10000 വോട്ടുകൾക്ക് ജയിക്കും; ആറന്മുളയിൽ വിജയ പ്രതീക്ഷയിൽ മുന്നണികൾ

by on May 2, 2026 0

പത്തനംതിട്ട: ആറന്മുളയില്‍ വിജയപ്രതീക്ഷയില്‍ മൂന്ന് മുന്നണികളും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് 8000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ 10000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബിന്‍ വര്‍ക്കി ജയിക്കുമെന്ന് യുഡിഎഫും കണക്കുകൂട്ടുന്നു. 2016ല്‍ വീണാ ജോര്‍ജ് ജയിച്ചത് 7646 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. കഴിഞ്ഞ തവണ വീണാ ജോര്‍ജിന്റെ ഭൂരിപക്ഷം 19003 ആയി ഉയര്‍ന്നിരുന്നു. 2021ല്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 46.5 ശതമാനം വീണാ ജോര്‍ജ് നേടിയിരുന്നു. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്...

Read More

യുഡിഎഫില്‍ ധാരണയായാല്‍ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രി?; ആരൊക്കെ മന്ത്രിമാരാകണമെന്ന ചര്‍ച്ച സജീവമാക്കി ലീഗ്

by on May 2, 2026 0

നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചതോടെ ആരൊക്കെ മന്ത്രിമാരാകണമെന്ന ചര്‍ച്ച സജീവമാക്കി ലീഗ്. അഞ്ച് മന്ത്രി സ്ഥാനം ഉറപ്പിക്കുന്ന ലീഗ് ആറുവരെ കിട്ടിയേക്കാം എന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് യുഡിഎഫില്‍ ധാരണയായാല്‍ പികെ കുഞ്ഞാലികുട്ടി ലീഗിലെ അടുത്ത ഉപമുഖ്യമന്ത്രിയാകും. പികെ കുഞ്ഞാലിക്കുട്ടി, ആബിദ് ഹുസൈന്‍ തങ്ങള്‍, പാറക്കല്‍ അബ്ദുള്ള, എന്‍ ഷംസുദ്ധീന്‍, എകെഎം അഷ്റഫ് എന്നിവരാണ് മന്ത്രി സ്ഥാനത്തിന് സാധ്യത കല്‍പ്പിക്കപ്പെടുന്ന ആദ്യനിര. കെഎം ഷാജി, പികെ ബഷീര്‍, ടിവി ഇബ്രാഹിം, കുറുക്കോളി മൊയ്ദീന്‍, മഞ്ഞളാംകുഴി അലി...

Read More

‘ഫാത്തിമ തഹിലിയക്ക് പാർട്ടിയിൽ തിരികെ എത്താനായത് പികെ നവാസ് വിട്ടുവീഴ്ച ചെയ്തതുകൊണ്ട്’: വിമർ‌ശനവുമായി കൂടുതൽ MSF നേതാക്കൾ

by on May 2, 2026 0

മുസ്‌ലിം ലീഗിന്റെ വനിതാ വിദ്യാർഥി സംഘടനാ ഹരിതയുമായി ബന്ധപ്പെട്ട വിവാദം വീണ്ടും സജീവമാക്കി ഒരു വിഭാഗം എംഎസ്എഫ് നേതാക്കൾ. പികെ നവാസ് വിട്ട് വീഴ്ച ചെയ്തത്കൊണ്ടാണ് യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയക്ക് പാർട്ടിയിൽ തിരികെ എത്താനായതെന്ന് പാലക്കാട് ജില്ല ജനറൽ സെക്രട്ടറി അമീൻ റാഷിദ് പറഞ്ഞു. ഹരിത വിവാദം പി.കെ നവാസിനെതിരായ ഗൂഢാലോചന എന്ന് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം പി മുസ്തഫ ആരോപിച്ചു. “പൊറുത്തു തരണം” എന്നപേക്ഷിച്ചാണ് പാർട്ടിയിൽ മടങ്ങി എത്തിയതെന്നും മുസ്തഫ. ഫാത്തിമ...

Read More

ഇന്ധന വില വർധനവ്: സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾ, തീരുമാനം ഒരാഴ്ചയ്ക്കകം?

by on May 2, 2026 0

ഇന്ധന വിലവർധനയിൽ പ്രതിഷേധം കനക്കുന്നതിടെ, വിലകൂട്ടാൻ സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾ. പെട്രോൾ ഡീസൽ വില നാലുമുതൽ അഞ്ചുരൂപവരെ വർധിപ്പിച്ചേക്കും. ചർച്ചകൾ ആരംഭിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. പെട്രോൾ ഡീസൽ വില നാലുമുതൽ അഞ്ചുരൂപവരെ വർധിപ്പിച്ചേക്കും. ഗാർഹിക എൽപിജിയ്ക്ക് അൻപത് രൂപവരെയും വിലവർധനവിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യത്ത് പെട്രോൾ ഡീസൽ വില കൂട്ടില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിക്കുമ്പോഴും പ്രതിസന്ധി രൂക്ഷമെന്നാണ് കേന്ദ്ര ധന മന്ത്രാലയത്തിന്റെ റിപ്പോർട്ട്‌. പശ്ചിമേഷ്യൻ പ്രതിസന്ധി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നുവെന്നാണ് മുന്നറിയിപ്പ്. ഗൾഫ്...

Read More

‘മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം’; ആവശ്യവുമായി യൂത്ത് ലീഗ്

by on May 1, 2026 0

മലപ്പുറത്ത് ജില്ലാ വിഭജനം വീണ്ടും ചർച്ചയാക്കി യൂത്ത് ലീഗ്. മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്നാണ് ആവശ്യം. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനത്തിലാണ് വിഷയം പ്രമേയമായി അവതരിപ്പിച്ചത്. ഏറനാട്, പെരിന്തൽമണ്ണ, നിലമ്പൂർ താലൂക്കുകൾ ഉൾപ്പെടുത്തി “മലപ്പുറം” എന്ന പേരിൽ ഒരു ജില്ല രൂപീകരിച്ച് മലപ്പുറം നഗരത്തെ ആസ്ഥാനമാക്കണം. തിരൂർ, പൊന്നാനി, തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകൾ ഉൾപ്പെടുത്തി “തിരൂരങ്ങാടി” എന്ന പേരിൽ പുതിയ ജില്ല രൂപീകരിച്ച് തിരൂരങ്ങാടിയെ ആസ്ഥാനമാക്കണം....

Read More

പാമ്പ് കടിയേറ്റുള്ള മരണം വര്‍ധിക്കുന്നു; സ്‌കൂളുകളില്‍ പാമ്പു സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍ വനം വകുപ്പ്

by on May 1, 2026 0

സ്‌കൂളുകളില്‍ പാമ്പു സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍ വനം വകുപ്പ്. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് പുറമേ സ്്കൂളുകളിലെ സുരക്ഷയ്ക്കായി വനംവകുപ്പ് 13 അധിക നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി. സ്‌കൂളുകള്‍ക്ക് അന്തിമ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇത്തവണ മുതല്‍ വനം വകുപ്പ് ക്ലിയറന്‍സും നിര്‍ബന്ധമാക്കി. വിദ്യാലയങ്ങളിലെ സുരക്ഷാ പരിശോധന കര്‍ശനമായി പാലിക്കണമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മാര്‍ക്ക് കത്തയച്ചു. പരിശോധനയില്‍ അപാകതകള്‍ കണ്ടെത്തിയാല്‍ സ്‌കൂള്‍ അധികൃതര്‍ പരിഹരിക്കണം സര്‍പ്പ വോളണ്ടിയര്‍മാര്‍,...

Read More

കിടങ്ങൂരില്‍ ലോറി ഡ്രൈവറെ ചവിട്ടിക്കൊന്ന് ഭീതി വിതച്ച ആനയെ തളച്ചു; പരിഭ്രാന്തി സൃഷ്ടിച്ചത് മണിക്കൂറോളം

by on May 1, 2026 0

എറണാകുളം അങ്കമാലിയ്ക്ക് സമീപം കിടങ്ങൂരില്‍ ലോറി ഡ്രൈവറെ ചവിട്ടിക്കൊന്ന് മണിക്കൂറോളം ഭീതി വിതച്ച ആനയെ തളച്ചു. മൂന്നര മണിക്കൂറോളം ആണ് കൊല്ലം മയ്യനാട് പാര്‍ത്ഥസാരഥിയെന്ന ആന പ്രദേശവാസികളെ മുള്‍മുനയില്‍ നിര്‍ത്തിയത്. സമീപത്തെ വാഹനങ്ങളും ആന തകര്‍ത്തിരുന്നു. കൊല്ലം സ്വദേശി വിഷ്ണുവിനെ ആണ് ആന ചവിട്ടിക്കൊന്നത്. ആദ്യമായാണ് ആന അക്രമാസക്തനാകുന്നതെന്ന് ആനയുടമ രാജു പറഞ്ഞു. കിടങ്ങൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ വണങ്ങാന്‍ കൊണ്ടുവന്നപ്പോഴാണ് ആന വിരണ്ടോടിയത്. കുളിപ്പിക്കാനും വെള്ളം കൊടുക്കാനുമൊക്കെയായി കൊണ്ടുപോകുന്നതിനിടെയാണ് ആന വിരണ്ടോടിയത്.

Read More